കേരളാ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മലയാളത്തിൽ ട്വീറ്റ് ചെയ്ത് മോദി

സ്വന്തം ലേഖകൻ കൊച്ചി : കേരളാ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾക്ക് കൊച്ചിയിലെ പരിപാടിയിൽ തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റു നോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 6000 കോടി രൂപയുടെ പദ്ധതികൾ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ബിപിസിഎല്ലിന്റെ പുതിയ കെമിക്കൽ പ്ലാന്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. നേരത്തെ കേരളപ്പിറവി ദിനത്തിലും ഓണത്തിനുമെല്ലാം […]

ബി. ജെ.പി – ആർ.എസ്.എസ് ബന്ധമുള്ളവർ കടക്ക് പുറത്ത്…! ഭരണസമിതിയില്‍ നിന്നും നരേന്ദ്രമോദിയുമായി ബന്ധമുള്ള ഡെമോക്രാറ്റുകളെ ഒഴിവാക്കി ജോ ബൈഡന്‍ ; അമേരിക്കൻ -ഇന്ത്യൻ ബന്ധത്തിൽ വിള്ളലുണ്ടാകുമോയെന്ന് ഉറ്റുനോക്കി ലോകരാജ്യങ്ങൾ 

സ്വന്തം ലേഖകൻ ന്യൂഡൽഹി : അധികാരത്തിലെത്തി ദിവസങ്ങൾക്കകം തന്നെ സുപ്രധാന നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ ഭരണസമിതിയില്‍ നിന്നും ആര്‍എസ്‌എസ്-ബിജെപി ബന്ധമുള്ള ഡെമോക്രാറ്റുകളെ ജോ ബൈഡന്‍  ഒഴിവാക്കി. ഇതുവരെ തന്റെ ഭരണസമിതിയില്‍ 13 സ്ത്രീകള്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍-അമേരിക്കക്കാരെ ബൈഡന്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ ബൈഡന്റെ ഭരണകൈമാറ്റ ടീമിനോട് മതനിരപേക്ഷ ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകള്‍, സംഘപരിവാര്‍ ബന്ധമുള്ളവരെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുപ്രകാരമാണ്  സൊണാല്‍ ഷാ, അമിത് ജാനി എന്നിവരാണ് ബൈഡന്‍ ഭരണസമിതിയില്‍ നിന്നും പുറത്തായിരിക്കുന്നതെന്ന് ഇന്ത്യന്‍ മാദ്ധ്യമമായ ‘ദ ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇവർ ഇരുവരും […]

മോദിയുടെ ഓഫീസ് ഒല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്; പരസ്യം നല്‍കിയ ആളെ കയ്യോടെ പൊക്കി വാരണാസി പോലീസ്

സ്വന്തം ലേഖകന്‍ വാരണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ എം.പി ഓഫിസ് ഒഎല്‍എക്സില്‍ വില്‍ക്കാന്‍ ഒഎല്‍എക്‌സില്‍ പരസ്യം ചെയ്തയാളെ പിടികൂടി പോലീസ്. 6500 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടത്തിന് ഏഴ് കോടി അമ്പത് ലക്ഷമാണ് വിലയായി പരസ്യത്തില്‍ നല്‍കിയിരുന്നത്. ലക്ഷ്മികാന്ത് ഓജ എന്ന ഐ.ഡിയില്‍ നിന്നാണ് പരസ്യം പോസ്റ്റ് ചെയ്തത്. പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാജപരസ്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. പരസ്യം നീക്കം ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വാരണസി എസ്.പി അമിത് കുമാര്‍ പതക് പറഞ്ഞു. ഓഫിസിന്റെ ഫോട്ടോ പകര്‍ത്തിയ ആള്‍ ഉള്‍പ്പെടെ […]

നരേന്ദ്രമോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ ; പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് രാഹുൽഗാന്ധിയടക്കമുള്ള നേതാക്കൾ

സ്വന്തം ലേഖകൻ   ന്യൂഡൽഹി: ആറുവർഷം കൊണ്ട് ലോകത്തെ കരുത്തരായ ഭരണാധികാരികളിൽ ഒരാളായി മാറിയ നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ. സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപിയുടെ ആഘോഷം. രാഷ്ട്ര സേവനത്തിനായി കുടുംബം വരെ വേണ്ടെന്ന് തീരുമാനിച്ചാണ് പൊതുജനങ്ങൾക്കിടയിലേക്ക് മോദി ഇറങ്ങിയത്. കഠിനാധ്വാനത്തിലൂടെയാണ് ഇന്ത്യയുടെ ജനനായകനായി മോദി ഉയർന്നത്. സംഘപരിവാർ വോട്ടർമാരുടെ ഹീറോയും 2014ൽ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതീകവുമായി മോദി ഉയരുകയായിരുന്നു. കൂടുതൽ തിളക്കമാർന്ന വിജയത്തോടെ 2019ൽ അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി. ശ്രദ്ധേയമായ ഇടപെടലുകളിലൂടെ ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന നേതാവായി നരേന്ദ്ര മോദി വളരുകയായിരുന്നു. […]

കൊറോണ മഹാമാരിയ്ക്കിടെ മോദി സർക്കാരിന് ഒന്നാം വാർഷിക ആഘോഷം ; നേട്ടങ്ങളുടെ പട്ടികയിൽ കാശ്മീർ വിഭജനം മുതൽ ട്രാൻസ് ജെൻഡർ ശാക്തീകരണനിയമം വരെ ; വെല്ലുവിളിയായി പൗരത്വ ബില്ലും പൗരത്വ ഭേദഗതി നിയമവും

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ വെല്ലുവിളിയായി മുന്നേരി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മഹാമാരിയ്ക്കിടെ നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമൂഴത്തിന്റെ ഒന്നാം വാർഷിക ആഘോഷം. ഒരു വർഷം പൂർത്തിയാകുമ്പോൾ വൈറസ് വ്യാപനം കണക്കിലെടുത്ത് ആഘോഷ പരിപാടികളെല്ലാം വെർച്വൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാത്രമായി ഒതുങ്ങുകയാണ്. ഇതിനിടെ അതിർത്തിയിൽ ചൈനയും അവരുടെ പിൻബലത്തോടെ നേപ്പാളും ഇന്ത്യയ്‌ക്കെതിരേ കരുനീക്കം നടത്തുന്നു. പാക്കിസ്ഥാൻ തീവ്രവാദി ആക്രമണങ്ങളും കോവിഡ് മഹാമാരിയും ഇന്ത്യയ്ക്ക് നേരെ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. അസാധാരണമായ ഈ ഒരു സാഹചര്യത്തിലാണ് മോദി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷം. ദിനംപ്രതി രാജ്യത്ത് കോവിഡ് […]

അടച്ചുപൂട്ടല്‍ മൂന്നാം ഘട്ടത്തിലേക്ക് നീളും ; വൈറസ് ബാധ തീവ്രമല്ലാത്ത പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി : നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ തുടരേണ്ട സാഹചര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന യോഗത്തിലാണ് പുതിയ തീരുമാനം. അതേസമയം വൈറസ് വ്യാപനം കൂടുതലായതിനെ തുടര്‍നന്ന് രാജ്യത്ത് റെഡ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന മോഖലകളില്‍ ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് നീളും. പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മില്‍ നടന്ന യോഗത്തില്‍ നാല് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയയുടടെ അഭാവത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് […]

രാജ്യത്ത് അടച്ചുപൂട്ടല്‍ നീളൂമോ…? സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക വീഡിയോ കോണ്‍ഫറന്‍സ് ഇന്ന് ; അടച്ചിടല്‍ തുടരണമെന്ന ആവശ്യവുമായി ആറ് സംസ്ഥാനങ്ങള്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്തെ ഭീഷണിയിലാക്കി മുന്നേറുന്ന കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മിലുള്ള നിര്‍ണ്ണായക വീഡിയോ കോണ്‍ഫറന്‍സ് ഇന്ന് നടക്കും. അതേസമയം ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒന്നരമാസത്തിലേക്ക് അടുക്കുമ്പോള്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങള്‍ അടച്ചിടല്‍ തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് ഈയാവശ്യമുന്നയിച്ചത്. മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം ചര്‍ച്ചയാകും. നിലവില്‍ മെയ് മൂന്നുവരെയാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്, […]

രാജ്യത്ത് അടച്ചുപൂട്ടൽ മെയ് 16 വരെ നീട്ടണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങൾ ; മഹാമാരിക്കെതിരെ രാജ്യം ഒന്നിച്ച് നിന്നു : പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യം മഹാമാരിക്കെതിരെ പോരാടുമ്പോൾ ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി. രാജ്യം കണ്ട ഏറ്റവും വലിയ മഹാമാരിക്കെതിരെ രാജ്യത്തെ 130 കോടി ജനങ്ങളും ഒന്നിച്ച് നിന്നുവെന്നും ജനങ്ങളുടെ പോരാട്ട വീര്യത്തെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഒരാൾ പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ ഓർമ്മിപ്പിച്ചു. ജനങ്ങളുടെ ജീവിതരീതിയിലും മാറ്റങ്ങൾ കൊണ്ടുവന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കുന്നത് ജീവിതശൈലിയുടെ ഭാഗമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി സന്നദ്ധ പ്രവർത്തനങ്ങളിൽ […]

പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി 27 ന് വീഡിയോ കോൺഫറൻസ് നടത്തും ; പ്രതീക്ഷയോടെ രാജ്യം

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന രണ്ടാംഘട്ട ലോക് ഡൗണിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഏപ്രിൽ 27ന് വീഡിയോ കോൺഫറൻസ് നടത്തും. രാജ്യത്ത് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് ശേഷം ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നത്. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അതേസമയം രാജ്യത്ത് ഇന്ന് 1486 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്ത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 20,471 ആയി ഉയർന്നു.ഇതിൽ 15,859 പേർ […]

രാജ്യത്ത് രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിൽ ലോക് ഡൗൺ നീളുമെന്ന് സൂചന ; പ്രധാനമന്ത്രി രണ്ട് ദിവസത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏപ്രിൽ 14 ന് ലോക്ക് ഡൗൺ അവസാനിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയോ ഞായറാഴ്ചയോ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കുമെന്ന് റിപ്പോർട്ട്. ലോക്ക് ഡൗൺ നീട്ടുമോ ഇല്ലയോ എന്നത് സംബന്ധിച്ച തീരുമാനം ഈ സമയം അറിയിക്കുമെന്നാണ് സൂചന. ശനിയാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കും. ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രിമാരുടെ നിർദേശങ്ങളും അദ്ദേഹം തേടും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് സൂചന. അതേസമയം, രോഗവ്യാപനം […]