തുര്‍ക്കി ഭൂകമ്പം; ജീവന്‍ പൊലിഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വന്തം ലേഖകൻ ഡൽഹി: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂകമ്പത്തിൽ ഉണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും വേദനിക്കുന്നുവെന്നും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുച്ചേരുന്നതായും പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുര്‍ക്കിയിലെ ജനങ്ങളെ പിന്തുണയ്‌ക്കുന്നതായും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് വന്‍ നാശം വിതച്ച ഭൂകമ്ബമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ 568 പേര്‍ കൊല്ലപ്പെട്ടു. ആദ്യ ഭൂചലനത്തിന് പിന്നാലെ തുടര്‍ പ്രകമ്പനവും അനുഭവപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളിലേയും നൂറുകണക്കിന് കെട്ടിടങ്ങള്‍ […]

ബൈഡനും ഋഷി സുനകും പിന്നില്‍; മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ്, ലഭിച്ചത് 78 ശതമാനം വോട്ട് -സര്‍വേ

സ്വന്തം ലേഖകൻ ഡൽഹി: മോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവെന്ന് സര്‍വേ. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ‘മോര്‍ണിംഗ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേ‌യിലാണ് 78 ശതമാനം അംഗീകാരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെ‌ട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുള്‍പ്പെടെയുള്ള ലോക നേതാക്കളെ മറികടന്നാണ് ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍’ സര്‍വേയില്‍ മോദി ഒന്നാമതെത്തിയത്. 22 ആഗോള നേതാക്കളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ജനുവരി 26 മുതല്‍ […]

മോദിമന്ത്രം തന്ത്രമാക്കാൻ ബി.ജെ പി ; മൂന്ന് സീറ്റ് ഉറപ്പിക്കാൻ മാസ്റ്റർ പ്ലാൻ, ഏകോപനച്ചുമതല വി മുരളീധരന്.ശബരിമലയും പിന്നാക്ക സമുദായ വിശാലമുന്നണിയും ന്യൂനപക്ഷ സ്നേഹവുമൊന്നും ഏശാത്ത സാഹചര്യത്തിലാണ് മോദി എന്ന ബ്രാൻഡ് ആയുധമാക്കി സംസ്ഥാന നേതൃത്വം കച്ചമുറുക്കുന്നത്.

കേരളത്തിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് ഉറപ്പിക്കാൻ ‘മോദിമന്ത്രം’ തുറുപ്പ് ചീട്ടാക്കി ബി. ജെ. പിയുടെ മുന്നൊരുക്കം. ശബരിമലയും പിന്നാക്ക സമുദായ വിശാലമുന്നണിയും ന്യൂനപക്ഷ സ്നേഹവുമൊന്നും ഏശാത്ത സാഹചര്യത്തിലാണ് മോദി എന്ന ബ്രാൻഡ് ആയുധമാക്കി സംസ്ഥാന നേതൃത്വം കച്ചമുറുക്കുന്നത്. കേരളത്തിൽ ഏറെ പ്രതീക്ഷ മൂന്നിടത്താണ് – തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട. ബി. ജെ. പിക്ക് മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുള്ള ഈ സീറ്റുകൾ ഉറപ്പിക്കാൻ ഒരു മാസ്റ്റർ പ്ലാൻ തന്നെയുണ്ട്. ഇവ കൂടാതെ,​ രണ്ട് ലക്ഷത്തിന് മുകളിൽ വോട്ടുള്ള പാലക്കാടും കാസർകോടും ആറ്റിങ്ങലും ഒരുകൈ […]

ദീപാവലിക്ക് മുൻപ് 75000 പേർക്ക് തൊഴിൽ നൽകാൻ കേന്ദ്ര സർക്കാർ…

രാജ്യത്തെ 75,000 യുവാക്കൾക്ക് ഉടൻ നിയമന ഉത്തരവ് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗർ മേള’ എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 22 ന് വിഡിയോ കോൺഫറൻസ് വഴി തുടക്കം കുറിക്കും. വിവിധ കേന്ദ്ര മന്ത്രിതല, സര്‍ക്കാര്‍ വകുപ്പുകളിലേക്കാണ് നിയമനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 75,000 യുവാക്കൾക്ക് ദീപാവലിക്ക് മുന്‍പായി നിയമനത്തിനുള്ള കത്ത് നല്‍കുമെന്നാണ് പ്രധനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രതിരോധ, റെയിൽവേ, ആഭ്യന്തര, തൊഴിൽ, വകുപ്പുകളിലേക്കും കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, സി.ബി.ഐ, കസ്റ്റംസ്, […]

താമരയുടെ തണ്ട് അഴുകിത്തുടങ്ങി; മോദിയും ആര്‍.എസ്.എസും തമ്മില്‍ അകലുന്നു; കോവിഡ് മഹാരിയെ കേന്ദ്രം കൈകാര്യം ചെയ്യുന്നതില്‍ ആര്‍.എസ്.എസ്. നേതൃത്വത്തിന് സംതൃപ്തിയില്ല

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഇന്ത്യയില്‍ കരുത്തരെന്ന് പറയുന്ന താമരയുടെ വേര് അഴുകി തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസും തമ്മില്‍ അകലന്നുവെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം കോവിഡ് തരംഗത്തില്‍ രാജ്യം വിറച്ച് നില്‍ക്കുകയാണ്. വാക്‌സിന്‍ വിതരണത്തില്‍ അടക്കം രാജ്യം കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്ത് രാഷ്ട്രീയം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഘവും ലക്ഷ്യമിടുന്നത്. കോവിഡ് മഹാരിയെ കൈകാര്യം ചെയ്യുന്നതില്‍ ആര്‍.എസ്.എസ്. നേതൃത്വത്തിന് സംതൃപ്തിയില്ലെന്ന് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു. 2013-ല്‍ ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദിയെ അവതരിപ്പിക്കാന്‍ തീരുമാനിച്ച ആര്‍.എസ്.എസ്. […]

യൂദാസ് യേശുവിനെ ഒറ്റുകൊടുത്ത പോലെയാണ് സ്വർണ്ണക്കടത്തിൽ എൽ.ഡി.എഫ് കേരളത്തെ ഒറ്റുകൊടുത്തത്, യു.ഡി.എഫുകാർ കേരളത്തെ പോലും വിറ്റ് പണമുണ്ടാക്കി ; ആചാരസംരക്ഷണമാണ് ബി.ജെ.പിയുടെ അജണ്ട, അപമാനിച്ചാൽ കൈയ്യും കെട്ടി നോക്കില്ല : യു.ഡി.എഫിനും എൽ.ഡി.എഫിനുമെതിരെ വാളെടുത്ത് മോദി

സ്വന്തം ലേഖകൻ പാലക്കാട്: അഞ്ച് വർഷം ഒരു കൂട്ടരും അടുത്ത അഞ്ച് വർഷം മറ്റൊരു കൂട്ടരും കേരളത്തെ കൊള്ളയടിക്കുകയാണെന്നും ബംഗാളിൽ യു.ഡി.എഫും എൽ.ഡി.എഫും ഒറ്റക്കെട്ടാണെന്നും നരേന്ദ്ര മോദി. പാലക്കാട് എൻ.ഡി.എയുടെ പ്രചരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂദാസ് യേശുവിനെ ഒറ്റുകൊടുത്ത പോലെയാണ് സ്വർണക്കടത്തിൽ കേരളത്തെ എൽ.ഡി.എഫ് ഒറ്റുകൊടുത്തത്. യു.ഡി.എഫുകാർ സൂര്യരശ്മികളെ പോലും വിറ്റു പണമുണ്ടാക്കി. ഞങ്ങളുടെ പാർട്ടി സംസ്ഥാന അധ്യക്ഷനെ കേരള സർക്കാർ അറസ്റ്റ് ചെയ്തു ജയിലിലാക്കി. വിശ്വാസികളെ ആക്രമിച്ചപ്പോൾ മിണ്ടാതിരിക്കുകയാണ് യു.ഡി.എഫ് ചെയ്തത്. ഞങ്ങളുടെ പ്രചാരണ പത്രികയിൽ തന്നെ ആചാരസംരക്ഷണം മുഖ്യ അജണ്ടയാണ്. […]

കേന്ദ്രം നൽകുന്ന ഭക്ഷ്യ ധാന്യങ്ങൾ സ്വന്തം പടം വച്ച കിറ്റിലാക്കി വിതരണം ചെയ്യാൻ നല്ല തൊലിക്കട്ടി വേണം ; മറ്റ് സംസ്ഥാനങ്ങൾക്ക് പിണറായി സർക്കാരിന്റെ തൊലിക്കട്ടിയില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ

സ്വന്തം ലേഖകൻ കോഴിക്കോട് : കോവിഡ് മഹാമാരിയ്ക്കിടയിൽ കേന്ദ്ര സർക്കാർ നൽകിയ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തിട്ട് ഞങ്ങളാണ് ഇതെല്ലാം നൽകിയതെന്ന് പറയാൻ നല്ല തൊലിക്കട്ടി വേണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ലോക്ക് ഡൗൺ കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വഴി 5,87,791 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് കേരളത്തിലെ 1.5 കോടി ഗുണഭോക്താക്കൾക്ക് കേന്ദ്രം നൽകിയത്. 36 ലക്ഷം ഗുണഭോക്താക്കൾക്ക് വേണ്ടി 27,956 മെട്രിക്ടൺ പയർ വർഗങ്ങളും പ്രത്യേകം നൽകിയതെന്നും മുരളീധരൻ വ്യക്തമാക്കി കോഴിക്കോട് സൗത്ത് മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം […]

കീറിയ ജീന്‍സ് സ്ത്രീകളും പെണ്‍കുട്ടികളും ധരിക്കുന്നതിനെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; മുട്ടും തുടയും കാണുന്ന കാക്കി കളസത്തേക്കാള്‍ ഭേദമെന്ന് സോഷ്യല്‍ മീഡിയ; ബിജെപി നേതാക്കളുടെ പഴയ യൂണിഫോമിലുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് പ്രതിഷേധവുമായി പ്രിയങ്കാഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സ്ത്രീകളും പെണ്‍കുട്ടികളും കീറിയ ജീന്‍സ് ധരിക്കുന്നതിനെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് നടത്തിയ പ്രസ്താവനയില്‍ സമൂഹമാധ്യമങ്ങളിലാകെ വന്‍ പ്രതിഷേധം ആളിക്കത്തുന്നു. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഡെറാഡൂണിലെ ഒരു ശില്‍പശാലയില്‍ പങ്കെടുക്കവെയായിരുന്നു തീരഥ് സിംഗ് റാവത്തിന്റെ അഭിപ്രായപ്രകടനം. സാമൂഹിക പ്രവര്‍ത്തകയായ ഒരു സ്ത്രീ കീറിയ ജീന്‍സണിഞ്ഞെത്തിയത് സമൂഹത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടാക്കിയെന്നും കീറലുളള ജീന്‍സിട്ട സ്ത്രീകള്‍ക്ക് വീട്ടിലുളള കുട്ടികള്‍ക്ക് മാതൃകയാക്കാനും നല്ല സന്ദേശം പകരാനും സാധിക്കില്ലെന്നുമായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ അഭിപ്രായം. ഈ വിവാദ പ്രസതാവനയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി […]

എനിക്കുള്ള അസുഖം എന്തായാലും അത് മാറുമെന്ന് ഉറപ്പാണ് ; തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്‌നം മുരളീധരനെ പോലുള്ള സംഘികൾക്ക് ഒരു മാറാരോഗമാണ് : മോദിയെ ട്രോളിയതിന് ആയുഷ്മാൻ ഭാരതിൽ ചികിത്സ നിർദ്ദേശിച്ച വി.മുരളീധരന് മറുപടിയുമായി ശശിതരൂർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : മോദിയെ ട്രോളിയതിന് ആയുഷ്മാൻ ഭാരതിൽ തനിക്ക് ചികിത്സ നിർദ്ദേശിച്ച കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി ശശി തരൂർ എം.പി രംഗത്ത്. തനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് തനിക്കുറപ്പാണെന്നും പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്‌നം, മുരളീധരനെ പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണെന്നുമാണ് ശശിതരൂർ മുരളീധരന് മറുപടി നൽകിയത്. എന്നാൽ ആ രോഗത്തിന് നിർഭാഗ്യവശാൽ ‘ആയുഷ്മാൻ ഭാരതി’ൽ പോലും ഒരു ചികിത്സയില്ലെന്നും ശശി തരൂർ പറഞ്ഞു. നേരത്തെ മോദിയുടെ താടിയും രാജ്യത്തിന്റെ ജി.ഡി.പിയുമായി ബന്ധപ്പെട്ടുള്ള ഐ.സി.യുവിന്റെ ട്രോൾ […]

പ്രധാനമന്ത്രി കൊച്ചിയിലെത്തി; സ്വീകരിച്ചത് മന്ത്രി ജി സുധാകരനും സംഘവും; വൈകിട്ട് നാലര വരെ വിവിധ ഉദ്ഘാടന പരിപാടികള്‍

സ്വന്തം ലേഖകന്‍ കൊച്ചി: ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നാവിക സേനാ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മന്ത്രി ജി സുധകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്. ഇവിടെ നിന്നും ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ പ്രധാനമന്ത്രി വിമാനമിറങ്ങും. തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനവും കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിങ്ടണ്‍ ഐലന്‍ഡിലെ റോ-റോ വെസലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിര്‍വഹിക്കും. കാറില്‍ അമ്പലമേട് വി.എച്ച്.എസ്.ഇ. സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തുന്ന അദ്ദേഹം ബി.പി.സി.എല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് […]