Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Wednesday, October 16, 2019

അടിയന്തിരാവസ്ഥ വിരുദ്ധ പോരാളി വൈക്കം ഗോപകുമാർ അന്തരിച്ചു: സംസ്കാരം വൈകിട്ട്

വൈക്കം: അടിയന്തിരാവസ്ഥ വിരുദ്ധ പോരാളിയും എമര്‍ജന്‍സി വിക്റ്റിം ആസോസിയേഷന്റെ രക്ഷാധികാരിയുമായ വൈക്കം ഗോപകുമാര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ വൈക്കത്തെ വീട്ടില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് സ്വവസതിയില്‍ നടക്കും. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ ഗോപകുമാറിന് പോലിസിന്റെ കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. അടിയന്തരാവസ്ഥ കാലത്ത് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ട് പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയായത്.

മൂന്നര പതിറ്റാണ്ടിന് ശേഷം ആ കൂട്ടുകാർ വീണ്ടും സ്‌കൂൾ മുറ്റത്ത് ഒത്തു കൂടി; വൈക്കത്തെ പഴയ സ്‌കൂൾ കുട്ടികളുടെ കൂട്ടായ്മ ആവേശമായി

സ്വന്തം ലേഖകൻ കോട്ടയം: വൈക്കം (വെസ്റ്റ് ) ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ (മടിയത്തറ) 1984 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'ഓർമ്മക്കൂട്ടത്തിൻെ നേതൃത്വത്തിൽ പഴയ കൂട്ടുകാർ വീണ്ടും സ്‌കൂൾ മുറ്റത്ത് ഒത്തു കൂടി. ജീവകാരുണ്യ പ്രവർത്തനങ്ങൾ അടക്കം ഏറ്റെടുത്തു നടത്തുന്നതിന്റെ ഭാഗമായാണ് പഴയ കാല വിദ്യാർത്ഥികൾ ഒത്തു കൂടിയത്. 2017 ലാണ് ഓർമ്മക്കൂട്ടം ഒരു കൂട്ടം പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രൂപീകരിച്ചത്. ...

കുറവിലങ്ങാട് നസ്രാണി മഹാസംഗമം ഒരുക്കങ്ങള്‍ സജീവമായി, ഇനി 99 നാള്‍

സ്വന്തം ലേഖകൻ കുറവിലങ്ങാട്: മാര്‍ത്തോമ്മാ പാരമ്പര്യം പേറുന്ന വിശ്വാസികളുടെ പ്രതിനിധികളായി പതിനയ്യായ്യിരം പേര്‍ പങ്കെടുക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ സജീവമായി. ഇനിയുള്ള 99 ദിനരാത്രങ്ങള്‍ പ്രാര്‍ത്ഥനാനിര്‍ഭരമാക്കി അനുഗ്രഹം നേടാനുള്ള തീരുമാനത്തിലാണ് ഇടവക ജനവും മുത്തിയമ്മ ഭക്തരുമെന്ന്  മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരി ഫാ. ജോര്‍ജ്...

കുടുംബശ്രീയുടെ സ്വന്തം അരി ഗ്രാമശ്രീയുടെ ആദ്യ വിൽപ്പന സി.കെ ആശ എം.എൽ.എ നിർവഹിച്ചു

സ്വന്തം ലേഖകൻ കോട്ടയം:കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുന്ന കുടുംബശ്രീ വിപണിയിലെത്തിക്കുന്ന കുടുംബശ്രീയുടെ സ്വന്തം അരിയായ 'ഗ്രാമശ്രീ'യുടെ ആദ്യ വിൽപ്പന സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാഗമ്പടം മൈതാനിയിലെ വേദിയിൽ വെച്ച് ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന് നൽകി സി.കെ ആശ എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷനും വെച്ചൂർ...

വിശ്യാസ്യതയുടെ വിശ്വസ്തനാമം: ജെന്റിൽമാൻ: രണ്ടു പതിറ്റാണ്ടിന്റെ മാന്യതയുമായി തലയോലപ്പറമ്പിൽ തല ഉയർത്തി ജെന്റിൽമാൻചിട്ടി

സ്വന്തം ലേഖകൻ കോട്ടയം: വിവാഹം വീട് കാർ എന്നിങ്ങനെ ആവശ്യങ്ങൾ എന്തായാലും മലയാളികളുടെ ചിന്തകളിലേയ്ക്ക് ആദ്യം കടന്നു വരുന്ന ഒരു നിക്ഷേപമാർഗമാണ് ചിട്ടി. ചിട്ടയായ നിക്ഷേപത്തിലൂടെ നല്ലൊരു നിക്ഷേപം കെട്ടിപ്പെടുക്കാമെന്നതാണ് ചിട്ടികളുടെ ആകർഷണീയത. ഒപ്പം വിശ്വാസതയുള്ള ഒരു പ്രസ്ഥാനം കൂടി കൂട്ടിനുണ്ടെങ്കിൽ കണ്ണുമടച്ച് മുന്നോട്ടു പോകാം. അത്തരത്തിൽ കഴിഞ്ഞ രണ്ടു ദശാബ്ദമായി ആളുകളുടെ...

ഗ്രാമശ്രീയുമായി കുടുംബശ്രീ ,നെല്ല് പുഴുങ്ങൽ ഉത്സവം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ വെച്ചൂർ: കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുന്ന കുടുംബശ്രീ, ജില്ലയിലെ വനിതാ കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ വഴിയൊരുക്കുന്നതിന്റെ ഭാഗമായി. കുടുംബശ്രീ ജില്ലാ മിഷനും വെച്ചൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി വിപണിയിലെത്തിക്കുന്ന 'ഗ്രാമശ്രീ' അരിയുടെ പ്രാരംഭ പ്രവർത്തനമായ നെല്ല് പുഴുങ്ങൽ...

കോൺഗ്രസ് നവോത്ഥാന പദയാത്ര നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആദ്യ നവോത്ഥാന പദയാത്ര മരങ്ങാട്ടുപിള്ളിയിൽ ആരംഭിച്ചു. യാത്രയുടെ ഭാഗമായി ചേർന്ന കോൺഗ്രസ് ജന്മദിന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ പി സി സി നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പദയാത്ര ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്‌ ഉദ്‌ഘാടനം ചെയ്തു....

ബുധനാഴ്ച വൈക്കം താലൂക്കിൽ ഹർത്താൽ; വൈക്കത്ത് ആർഎസ്എസ് ഓഫിസിനു നേരെ കല്ലേറ്: രണ്ടു നേതാക്കൾക്ക് പരിക്ക്; വിവിധയിടങ്ങളിൽ ആർഎസ്എസ് – സിപിഎം സംഘർഷം

തേർഡ് ഐ ബ്യൂറോ വൈക്കം: വൈക്കത്ത് വിവിധ സ്ഥലങ്ങളിൽ ആർഎസ്എസ് സിപിഎം സംഘർഷം. വൈക്കം ക്ഷേത്രത്തിനു സമീപത്തെ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ. അക്രമത്തിൽ പ്രതിഷേധിച്ച് സംഘ പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈക്കം താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ വൈക്കം ക്ഷേത്രത്തിൽ കിഴക്കേ...

ജനസൗഹൃദ ബ്ലോക്ക് പഞ്ചായത്താകാന്‍ കടുത്തുരുത്തി ഒരുങ്ങുന്നു

സ്വന്തം ലേഖകൻ കടുത്തുരുത്തി: ഐ.എസ്.ഒ അംഗീകാരം കൈയെത്തി പിടിക്കാന്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ സേവനങ്ങള്‍ വേഗം ജനങ്ങളില്‍ എത്തിക്കുന്നതിനും ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നതോടെ ജനസൗഹൃദ ബ്ലോക്ക് പഞ്ചായത്തായി കടുത്തുരുത്തി മാറും. ഇതിനാവശ്യമായ തുക ഈ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ മാറ്റി വെച്ചിട്ടുണ്ട്. ഓഫിസ്...

മലയാള ഭാഷയില്‍ സുല്‍ത്താന്‍ ഒരാള്‍ മാത്രം: മന്ത്രി എ.കെ ശശീന്ദ്രന്‍

സ്വന്തം ലേഖകൻ കോട്ടയം: മലയാള ഭാഷയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ മാത്രമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ മാത്രം എഴുതിയ സാഹിത്യനായക•ാരില്‍ പ്രഥമ ഗണനീയനാണ് വൈക്കം മുഹമ്മദ് ബഷീര്‍. കാലാതീതമായി ബഷീര്‍ സാഹിത്യ കൃതികള്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലാംകടവ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക മന്ദിരത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി...