ജില്ലാ പഞ്ചായത്ത് അംഗത്വം രാജി വെച്ചിട്ടില്ല; കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കണം; ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സിപിഎം
ആലപ്പുഴ: ബിപിൻ സി ബാബുവിനെതിരെ സിപിഎം രംഗത്ത്.ബിജെപി യിൽ ചേർന്ന അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്നാണ് ആവശ്യം.സിപിഎം ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് ബിപിൻ സി ബാബു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗമാണ് അദ്ദേഹം.സിപിഎം വിട്ട് ബിജെപിയിൽ ചേർന്നത് നവംബർ 30 നാണ്. നിലവിൽ ജില്ലാ പഞ്ചായത്തംഗത്വം രാജി വച്ചിട്ടില്ല.ബിജെപിയിൽ ചേർന്നപ്പോൾ ഉടൻ ജില്ലാപഞ്ചായത്തംഗത്വം രാജിവെക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം