ഭരണങ്ങാനം പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തിൽ മാലിന്യം തള്ളി വില്ലേജ് ഓഫീസ് ജീവനക്കാരൻ; തള്ളിയത് പാംപേഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കൾ; മാലിന്യം കൈയ്യോടെ കോരിമാറ്റണമെന്ന് അധികൃതര്‍; വില്ലേജ് ഓഫീസ് ജീവനക്കാരനെ കുടുക്കിയത് മാലിന്യത്തിനുള്ളിലെ വിലാസം
സ്വന്തം ലേഖിക പാലാ: പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ മാലിന്യം തള്ളി തൊട്ടടുത്തുള്ള വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍. ഒടുവില്‍ പ്രതിയെ കൈയ്യോടെ പിടികൂടി മാലിന്യം മുഴുവന്‍ കോരിമാറ്റണമെന്ന് നിര്‍ദ്ദേശിച്ച് പഞ്ചായത്ത് അധികൃതര്‍. ചൂണ്ടച്ചേരി റൂട്ടില്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ മാലിന്യം തള്ളിയത്. കൊച്ചുകുട്ടികളുടെ പാംപേഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് കൂട്ടില്‍ നിറച്ച് പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന പുരയിടത്തില്‍ തള്ളിയത്. പരാതിയെ തുടര്‍ന്ന് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ വേസ്റ്റ് പരിശോധിച്ചപ്പോഴാണ് വില്ലേജ് ഉദ്യോഗസ്ഥന്റെ വിലാസം കിട്ടിയത്. ഇയാളാകട്ടെ രാവിലെ […]