video
play-sharp-fill

സിനിമയിൽ നിന്ന് മാറ്റി നിർത്തി, പൊതുമധ്യത്തിൽ അപമാനിച്ചു, വൈരാഗ്യ നടപടി ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ; നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു; നിർമാതാവ് ആന്റോ ജോസഫ് കേസിൽ രണ്ടാം പ്രതി

കൊച്ചി: പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. നേരത്തെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ പുറത്താക്കല്‍ നടപടി കോടതി നിലവില്‍ സ്റ്റേ ചെയ്തിരിക്കുകയാണ്.   […]

പങ്കാളിയുടെ സ്വഭാവത്തിനും ഇഷ്ടത്തിനും അനുസരിച്ച്‌ ജീവിക്കേണ്ടി വന്നു; ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ സജ്ന-ഫിറോസ് ദമ്പതികളുടെ വേർപിരിയൽ; വിവാഹമോചന ശേഷം സീരിയലുകളിലും ചാനല്‍ ഷോകളിലും സജ്ന സജീവം; പിന്നാലെ തമിഴ്, ഹിന്ദി സിനിമകളിലേക്കും എൻട്രി; സജ്നയുടെ മുന്നോട്ടുള്ള യാത്ര രണ്ടുമക്കളേയും ചേർത്ത് പിടിച്ച്

കഴിവുണ്ടായിട്ടും എങ്ങുമെത്താതെ പോകേണ്ടി വന്ന വ്യക്തിയാണ് ബി​ഗ്ബോസ് താരം സജ്ന. പങ്കാളിയുടെ സ്വഭാവത്തിനും ഇഷ്ടത്തിനും അനുസരിച്ച്‌ ജീവിക്കേണ്ടി വന്നവളാണ് ബിഗ്ബോസ് താരവും സീരിയല്‍ നടിയുമായ സജ്നാ നൂര്‍. ഫിറോസ് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ബലിയാടായി പോകേണ്ടി വരികയും നാണംകെടുകയും ചെയ്യേണ്ടിവന്ന നിരവധി സാഹചര്യങ്ങള്‍ സജ്നയ്ക്കുണ്ടായിട്ടുണ്ട്. പലപ്പോഴും ഫിറോസ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ സജ്നയേയും ബാധിച്ചപ്പോള്‍ ബിഗ്ബോസ് ഹൗസില്‍ മുന്നോട്ടു പോകാന്‍ സാധിക്കുന്നവർക്ക് അപ്രതീക്ഷിതമായി പുറത്തേക്ക് ഇറങ്ങേണ്ടി വന്നു. എന്നാൽ, ഇതിനുപിന്നാലെ സജ്ന-ഫിറോസ് ദമ്പതികൾ വേർപിരിഞ്ഞുവെന്ന വാർത്തയാണ് പ്രേക്ഷകർ അറിഞ്ഞത്. സജ്നയുടെ രണ്ടാം വിവാഹമായിരുന്നു ഫിറോസുമായി നടന്നത്. […]

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍; പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി; നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന് ആരംഭിക്കും; വാദം പൂര്‍ത്തിയായാല്‍ വിചാരണ കോടതി കേസ് വിധി പറയാനായി മാറ്റും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍. കേസിലെ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന് ആരംഭിക്കും. പ്രതിഭാഗത്തിന്റെ വാദം കൂടി പൂര്‍ത്തിയായാല്‍ വിചാരണ കോടതി കേസ് വിധി പറയാനായി മാറ്റും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് കേസിന്റെ വിചാരണച്ചുമതല. കേസിലെ സാക്ഷി വിസ്താരം, പ്രതികളുടെ മൊഴിയെടുപ്പ് തുടങ്ങിയ നടപടിക്രമങ്ങള്‍ ഡിസംബറോടെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് ഒരുമാസത്തോളം നീണ്ട പ്രോസിക്യൂഷൻ വാദം കോടതി കേട്ടത്. കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളുണ്ട്. നടന്‍ ദിലീപ് […]

നാടകത്തിലൂടെ സിനിമാ പ്രവേശനം, 55 വർഷംകൊണ്ട് വിവിധ ഭാഷകളിലായി നാലായിരത്തിലേറെ സിനിമകൾ ; മലയാളികൾക്ക് പ്രിയങ്കരനായി മാറിയത് ‘റാവുത്തർ’ എന്ന കഥാപാത്രത്തിലൂടെ ; നെഞ്ചില്‍ തേളിന്റെ രൂപം പച്ചകുത്തി…. കഴുത്തില്‍ ചരടുമിട്ട ആറരയടി പൊക്കക്കാരനെ മലയാളി സിനിമാ പ്രേമികൾ ഇന്നും ഓർക്കുന്നു ; വിടവാങ്ങിയ നടൻ വിജയ രംഗരാജു മലയാളികൾക്ക് പ്രിയപ്പെട്ട റാവുത്തറായി മാറിയത് ഇങ്ങനെ

തിരുവനന്തപുരം : നെഞ്ചില്‍ തേളിന്റെ രൂപം പച്ചകുത്തി..കഴുത്തില്‍ ചരടുമിട്ട ആറരയടി പൊക്കക്കാരൻ റാവുത്തര്‍ നടന്നു കയറിയത് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കാണ്, വിയറ്റ്‌നാം കോളനി എന്ന സിനിമയിൽ റാവുത്തർ എന്ന കഥാപാത്രത്തിന്റെ എൻട്രി ഇന്നോളം മലയാളികളാരും മറന്നു കാണില്ല അത്രയും ഗംഭീരമായിരുന്നു. ജോലി കിട്ടി വിയറ്റ്നാം കോളനിയില്‍ വന്നിറങ്ങുന്ന സ്വമിയോട് കാശിനു വേണ്ടി വഴക്കിടുന്ന ഓട്ടോക്കാരന്‍..ഓട്ടോക്കാരനോട് കയര്‍ക്കുന്ന സ്വാമിയുടെ പിന്നില്‍ ആരെയോ കണ്ട് ഭയന്ന് ഓട്ടോയുമായി സ്ഥലം വിടുന്ന ഡ്രൈവര്‍..തിരിഞ്ഞുനോക്കുന്ന ലാലേട്ടന്റെ മുഖത്ത് മിന്നി മറഞ്ഞ ഭയത്തോടൊപ്പം നിര്‍ത്താതെ മിടിച്ചത് നമ്മുടെ ഓരോരുത്തരുടെയും നെഞ്ചിടിപ്പ് കൂടെയായിരുന്നു. […]

‘സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല’ ; സോഷ്യല്‍ മീഡിയയില്‍ നഗ്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍

എറണാകുളം : സോഷ്യല്‍ മീഡിയയില്‍ നഗ്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. തന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നുവെന്ന് നടൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ…,’ എന്നായിരുന്നു വിനായകന്‍റെ പോസ്റ്റ് . ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വെച്ച് വസ്ത്രം അഴിച്ച് കാണിക്കുന്ന വിനായകന്റെ […]

പ്രിയപ്പെട്ട ‘റാവുത്തർക്ക്’ യാത്രമൊഴിയുമായി ‘സാമി’; അന്തരിച്ച നടൻ വിജയ രംഗരാജുവിന് ആദരാഞ്ജലികളുമായി മോഹൻലാൽ

കൊച്ചി: അന്തരിച്ച തെലുങ്ക് നടൻ നടൻ വിജയ രംഗരാജു (രാജ് കുമാർ)വിന് ആദരാഞ്ജലികളുമായി മോഹൻലാൽ. ‘പ്രിയപ്പെട്ട വിജയ രംഗ രാജുവിന് (റാവുത്തർ) ആദരാഞ്ജലികൾ’, എന്നാണ് മോഹൻലാൽ കുറിച്ചത്. വിയറ്റ്നാം കോളനി എന്ന മോഹൻലാലിന്റെ ഹിറ്റ് ചിത്രത്തിൽ റാവുത്തർ എന്ന വില്ലൻ വേഷത്തിൽ എത്തി മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ ആളായിരുന്നു വിജയ രംഗരാജു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണു മരണം. തെലുങ്ക്, മലയാളം സിനിമകളിലായി […]

കോട്ടയം കിംഗ്സിന്റെ സഹകരണത്തിൽ ജോമി ജോസ് കൈപ്പാറേട്ട് കഥ എഴുതി സംവിധാനം ചെയ്യുന്ന ‘കരുതൽ’ ചിത്രീകരണം ഉഴവൂരിലും സമീപ പ്രദേശങ്ങളിലും ആരംഭിച്ചു

കുറവിലങ്ങാട്: എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ സഹകരണത്തിൽ ജോമി ജോസ് കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിർവഹിക്കുന്നതും സാബു ജെയിംസ് തിരുകഥയും ഛായാഗ്രഹണവും ചെയ്യുന്ന കരുതൽ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉഴവൂരിലും സമീപ പ്രദേശങ്ങളിലും ആരംഭിച്ചു. ചിത്രത്തിൻ്റെ സ്ക്രിപ്റ്റ് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി വികാരി റവ ഫാ. അലക്സ് ആക്കപ്പറമ്പിൽ ആശീർവദിച്ച് കരുതൽ ടീമിന് കൈമാറി. ചടങ്ങിൽ കഥ-ഡയറക്ടർ ജോമി ജോസ് കൈപ്പാറേട്ട്, തിരക്കഥ- ക്യാമറാ സാബു ജയിംസ്, നായക വേഷം ചെയ്യുന്ന പ്രശാന്ത് മുരളി, സ്റ്റീഫൻ ചെട്ടിക്കൻ, വൈശാഖ് […]

വിജയ രംഗ രാജു അന്തരിച്ചു ; ഓർമയായത് വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ എന്ന കഥാപാത്രത്തെ അവിസ്‌മരണീയമാക്കിയ നടൻ

ചെന്നൈ: മുതിർന്ന തെലുങ്ക് നടൻ വിജയ രംഗരാജു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാള സിനിമയായ വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വില്ലനായി വേഷമിട്ടിട്ടുണ്ട്. ഹൈദരാബാദില്‍ തൻ്റെ വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. തുടർന്ന് ഒരാഴ്ച മുമ്ബ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതല്‍ വൈദ്യസഹായത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അദ്ദേഹം ചികിത്സയിലിരിക്കെ മരണപ്പെട്ടു. തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അദ്ദേഹത്തിൻ്റെ മരണവാർത്ത സ്ഥിരീകരിച്ചു. രംഗരാജുവിൻ്റെ സംസ്കാരം ചെന്നൈയില്‍ നടക്കും. വിജയ രംഗരാജുവിന് […]

രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന വിജയ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; ‘കങ്കുവ’യിലൂടെ വലിയ പരാജയത്തെ നേരിടേണ്ടിവന്ന സൂര്യ പുറത്തേക്ക്; ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള 10 നായകന്മാരുടെ പട്ടിക പുറത്ത്; പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

സിനിമകളുടെ ജയപരാജയങ്ങള്‍ അപ്രവചനീയമാണ്. അഭിനേതാക്കളെയും സംവിധായകരെയുമൊക്കെ സംബന്ധിച്ച് മുന്നിലുള്ള വെല്ലുവിളിയും അതുതന്നെയാണ്. വിജയങ്ങള്‍ തുടരുകയും പരാജയങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക.   അവരുടെ ജനപ്രീതിയുടെ ഉയര്‍ച്ചതാഴ്ചകളെ സ്വാധീനിക്കുന്ന ഘടകവും അതാണ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയരായ പുരുഷ താരങ്ങളുടെ ഒരു പട്ടിക പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള പട്ടികയാണ് ഇത്.   നവംബര്‍ ലിസ്റ്റില്‍ നിന്ന് ചില വ്യത്യാസങ്ങളോടെയാണ് ഡിസംബറിലെ ലിസ്റ്റ് എത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന വിജയ് മൂന്നാം സ്ഥാനത്തേക്ക് […]

നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റു ; മോഷ്ടാവ് ആക്രമിച്ചത് വീടുകയറിയുള്ള മോഷണ ശ്രമത്തിനിടെ ; ആറ് മുറിവുകൾ, അടിയന്തര ശസ്ത്രക്രിയ ; മോഷ്ടാവിനായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള മോഷണ ശ്രമത്തിനിടെ മോഷ്ടാവ് നടനെ ആക്രമിക്കുകയായിരുന്നു. പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലാണ് മോഷണ ശ്രമം നടന്നത്. വീട്ടിൽ അതികമ്രിച്ചു കയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു. മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ സെയ്ഫ്. അദ്ദേഹത്തിന്റെ ശരീരത്ത് കുത്തേറ്റതിന്റെ ആറു മുറിവുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ആഴത്തലുള്ളതാണെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.