ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഇടപാട്; കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ 7 കിലോ കഞ്ചാവുമായി പിടിയിൽ
സ്വന്തം ലേഖകൻ കൊച്ചി : കൊച്ചിയിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഇടപാട് നടത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ സാദിഖ് ആലം , ഇർഫാൻ ആലം എന്നിവരാണ് പിടിയിൽ ആയത്. ഇവരിൽ നിന്ന് 7 കിലോ കഞ്ചാവ് പിടിച്ചെടുത്തു. എറണാകുളം നോർത്ത് പോലിസിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.