Saturday, September 19, 2020

700 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്: വൃക്ക, കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായ 700 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചു. 100 കരള്‍ മാറ്റിവെയ്ക്കല്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് നിര്‍ണ്ണായകമായ ഈ നേട്ടവും കോഴിക്കോട് ആസ്റ്റര്‍ മിംസ് കൈവരിക്കുന്നത്. ഇതിന്റെ ഭാഗമായി സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുന്ന വൃക്ക, കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. വൃക്ക, കരള്‍ മാറ്റിവെയ്ക്കല്‍ രംഗത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ വലിയ നേട്ടങ്ങള്‍...

കൊച്ചിപ്പെണ്ണേ..ചുന്ദരി പെണ്ണെ… കൊച്ചിക്ക് ഒരു പ്രേമഗീതവുമായി ഗായകന്‍ ജി.വേണുഗോപാലും സംഘവും

സ്വന്തം ലേഖകൻ കൊച്ചി: അറബിക്കടലിന്റെ റാണിക്ക് ഗാനത്തിന്റെ ഭാഷയില്‍ ഒരു പ്രേമലേഖനവുമായി ഗായകന്‍ ജി. വേണുഗോപാലും സംഘവും. കൊച്ചി നഗരത്തെ പ്രമേയമാക്കി രചിച്ച കൊച്ചി പെണ്ണെ ചുന്ദരി പെണ്ണെ എന്ന ഗാനം പുറത്തിറക്കി. വേണുഗോപാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ഹൃദയവേണു ക്രിയേഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂരിലെ ഒരു എന്റര്‍ടെയിന്‍മെന്റ് കമ്പനിയുടെ സാരഥികൂടിയായ ബിന്ദു പി. മേനോനാണ് കൊച്ചിപ്പെണ്ണിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. ഹൃദ്യ ഗിരീഷ് എന്ന എട്ടാംക്ലാസ്...

ഹീറോസ് ബിഹൈന്‍ഡ് ദ ഹീറോസ് എന്ന ഫ്‌ളാഗ്ഷിപ്പ് പരിപാടിയുടെ നാലാം പതിപ്പുമായി സോണി യായ്

സ്വന്തം ലേഖകൻ കൊച്ചി: ഹീറോസ് ബിഹൈന്‍ഡ് ദ ഹീറോസ് എന്ന ഫ്‌ളാഗ്ഷിപ്പ് പരിപാടിയുടെ നാലാം പതിപ്പുമായി സോണിയായ്. അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് നാലാം പതിപ്പ് ഒരുക്കിയിരിക്കുന്നത് . വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സ്‌പേസ് സയന്‍സ്, കായികം, വിനോദ വ്യവസായം തുടങ്ങിയ മേഖലകളില്‍ വിജയം കൈവരിച്ച വ്യക്തികളെ ഇതിന്റെ ഭാഗമായി ആദരിക്കും. ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ നിരന്തരമായ ശ്രമങ്ങളിലൂടെ പിന്നാക്ക വിഭാഗത്തിലെ ആയിരക്കണക്കിന് കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം...

ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ് പ്രോഗ്രാമുമായി ഓറിയന്റ് ഫ്‌ളൈറ്റ്‌സ് ഏവിയേഷന്‍ അക്കാദമി

സ്വന്തം ലേഖകൻ കൊച്ചി: പൈലറ്റ് ട്രെയിനിങ്ങില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ചെന്നൈ ആസ്ഥാനമായ ഓറിയന്റ് ഫ്‌ളൈറ്റ്‌സ് ഏവിയേഷന്‍ അക്കാദമിയില്‍ ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ് പ്രോഗ്രാം ആരംഭിച്ചു. അണ്‍മാന്‍ഡ് ഏരിയല്‍ സംവിധാനങ്ങളില്‍ തുടക്കകാര്‍ക്കും പരിചയസമ്പന്നര്‍ക്കും ഒരുപോലെ സമഗ്ര പരിശീലനം ലഭ്യമാക്കുന്നതാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അംഗീകരിച്ച ഈ പ്രോഗ്രാം. ഗ്രൗണ്ട് ട്രെയിനിങ്, സിമുലേറ്റര്‍ ട്രെയിനിങ്, വണ്‍ ഓണ്‍ വണ്‍ പ്രാക്ടിക്കല്‍ ഫ്‌ളൈയിങ്,...

കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകളുമായി സ്യൂഗര്‍ പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി സ്യൂഗര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഐഐഎം ബംഗലൂരു, എന്‍ഐടി കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവരാണ് കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകര്‍. ആരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരാകുകയും കലോറി കുറഞ്ഞതും പഞ്ചസാരയില്ലാത്തുമായ സ്വീറ്റുകള്‍ക്ക് ആവശ്യക്കാരേറുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ വിപണി സാധ്യത മുന്നില്‍ കണ്ടാണ്...

ഉത്തര കേരളത്തിലാദ്യമായി 100 കരള്‍മാറ്റ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്

സ്വന്തം ലേഖകൻ കോഴിക്കോട് : കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ഉത്തര കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 100 കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. കേരളത്തിന്റെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്ത് വലിയ നാഴികക്കല്ലാണ് ഇതിലൂടെ പിന്നിട്ടിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിലൂടെ അവയവം മാറ്റിവെക്കല്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുക കൂടിയാണ് ഇതിലൂടെ ആസ്റ്റര്‍ മിംസ് ചെയ്തിരിക്കുന്നത്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ഏഷ്യയിലെ തന്നെ ഏറ്റവും...

കുവൈത്ത് ഇന്ത്യൻ എംബസിയിൽ നിന്ന് ഒഴിവാക്കിയിരുന്ന സംഘടനകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാർഹമെന്ന് ഫിറ കുവൈറ്റ്

സ്വന്തം ലേഖകൻ കുവൈത്ത് : ഇന്ത്യൻ എംബസിയുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്ന അസോസിയേഷനുകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാർഹമെന്ന് ഫിറ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ്) കുവൈറ്റ് . കഴിഞ്ഞ ദിവസങ്ങളിൽ ഒഴിവാക്കപ്പെട്ടിരുന്ന അസോസിയേഷനുകളുടെ പൊതുവേദിയായ ഫിറ കുവൈറ്റ് പ്രതിനിധികളെ എംബസി അധികൃതര്‍ ഫോണില്‍ വിളിച്ചാണ് എംബസിയുമായി തുടർന്ന് സഹകരിക്കണമെന്ന സന്ദേശം നല്‍കിയത്. 2018 ഏപ്രില്‍ മാസം വരെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ചെറുതും വലുതുമായ 350ഓളം സംഘടനകളിൽ ,...

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ പുനരധിവാസ നടപടികൾ ആവശ്യപെട്ട് കേന്ദ്രസർക്കാരിന് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു

സ്വന്തം ലേഖകൻ കുവൈറ്റ് : മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ പുനരധിവാസ നടപടികൾ ആവശ്യപെട്ട് കേന്ദ്ര സർക്കാരിന് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു. കോവിഡിനെ തുടർന്നു നിരവധി പ്രവാസികളാണ് ദിനം പ്രതി രാജ്യത്തേക്കു മടങ്ങി വരുന്നത് എന്നും ഇതിൽ നല്ല ശതമാനം ആളുകളും ജോലി നഷ്ടപ്പെട്ടുവരുന്നവരാണ് എന്നും ആയതിനാൽ സ്വന്തം നാട്ടിൽ ജീവിതം കരുപിടിപ്പിക്കാൻ ആവശ്യമായ പുനരധിവാസ നടപടികൾ കേന്ദ്ര സർക്കാർ നടപ്പിലാക്കണമെന്നാണ്...

കോളജുകള്‍ക്ക് ഇന്‍ഡസ്ട്രി അനുബന്ധ കോഴ്‌സുകള്‍ നല്‍കുന്നതിന് ട്രിനിറ്റി സ്‌കില്‍വര്‍ക്‌സും മെറിട്രാക്ക് സര്‍വ്വീസസും ധാരണയിലെത്തി

സ്വന്തം ലേഖകൻ  തിരുവനന്തപുരം:  കോളജുകള്‍ക്ക് പ്ലേസ്‌മെന്റ്,നൈപുണ്യ പരീശീലന സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനിയായ ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ്, മെറിറ്റ് ട്രാക് സര്‍വ്വീസസുമായി സഹകരിച്ച് 1400 കോളജുകള്‍ക്ക് ഇന്‍ഡ്‌സ്്ട്രി അനുബന്ധ കോഴ്‌സുകള്‍ നല്‍കുന്നതിന്് ധാരണയായി. സബ്ക്രിപ്ഷന്‍ പായ്ക്കിലൂടെയാണ് കോഴ്‌സുകള്‍ നല്‍കുന്നത്. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഡസ്ട്രി അനുബന്ധ വിദഗ്ദ്ധര്‍ നല്‍കുന്ന ഗുണനിലവാരമുള്ള കോഴ്‌സുകളിലേക്ക് കോളജുകള്‍ക്ക് എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കുകയാണ് സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത്.കേരളത്തിലെയും തമിഴ്‌നാട്ടിലെയും കോളജുകള്‍ക്കാണ് സേവനം ലഭിക്കുക. ഐടി,...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള തീരുമാനം പിൻവലിക്കണം – ഓവർസീസ് എൻ സി പി

സ്വന്തം ലേഖകൻ കുവൈറ്റ് : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ മേഖലക്ക് നല്‍കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍ മാറണം. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് , പ്രത്യേക കമ്പനി രൂപീകരിച്ച്‌ കൊച്ചി-കണ്ണൂര്‍ മോഡലില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്‌ക്കരിക്കാന്‍ സംസ്ഥാന സർക്കാരിനെ, കേന്ദ്ര സർക്കാർ അനുവദിക്കണമെന്ന്‌ ഓവർസീസ് എൻ സി പി ആവശ്യപ്പെടുന്നു. വലിയ ആസ്ഥിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ...