26 വര്‍ഷത്തിന് ശേഷം ഈജിപ്ത് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി; നരേന്ദ്ര മോദിക്ക് ‘ഓര്‍ഡര്‍ ഓഫ് നൈല്‍’; പരമോന്നത പുരസ്‌കാരം നല്‍കി ആദരിച്ച് ഈജിപ്ത്

സ്വന്തം ലേഖകൻ കെയ്‌റോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ‘ഓര്‍ഡര്‍ ഓഫ് നൈല്‍’ നല്‍കി ആദരിച്ച് ഈജിപ്ത് സര്‍ക്കാര്‍. പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍-സിസിയാണ് പ്രധാനമന്ത്രിക്ക് ബഹുമതി സമ്മാനിച്ചത്. 26 വര്‍ഷത്തിന് ശേഷം ഈജിപ്ത് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അദ്ദേഹം ഈജ്പിതില്‍ എത്തിയത്. പ്രസിഡന്റ് സിസിയുമായി നടത്തിയ ചര്‍ച്ചയില്‍, വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായി. ശനിയാഴ്ച കയ്‌റോയില്‍ വിമാനമിറങ്ങിയ മോദിയെ, ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തില്‍ […]

പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം..! ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും; ഓസ്ട്രേലിയയും സന്ദർശിക്കും; യാത്ര ആറു ദിവസത്തേക്ക്..!

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം.ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ജപ്പാൻ, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ​ഗ്വിനിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. ആറു ദിവസത്തേക്കാണ് യാത്ര. 19 മുതൽ 21 തിയതികളിലാണ് പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനം. ജവഹർലാൽ നെഹ്റുവിന് ശേഷം ഹിരോഷിമ സന്ദർശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പടെയുള്ള ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും. ത്രിരാഷ്ട്ര സന്ദർശനത്തിനിടെ 40ഓളം പരിപാടികളിൽ മോദി […]

നരേന്ദ്രമോദിയുടെ ചിത്രം കീറിയതിന് കോൺഗ്രസ് എംഎൽഎക്ക് 99 രൂപ പിഴ

സ്വന്തം ലേഖകൻ ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയ കോൺഗ്രസ് എംഎൽഎയ്ക്ക് ശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ നവസാരിയിലെ കോടതിയാണ് എംഎൽഎ അനന്ത് പട്ടേലിന് ശിക്ഷ വിധിച്ചത്. വിദ്യാർത്ഥി പ്രതിഷേധത്തിനിടെ കാർഷിക സർവ്വകലാശാല വൈസ് ചാൻസലറുടെ ചേംബറിൽ കയറി നരേന്ദ്ര മോദിയുടെ ഛായാചിത്രം വലിച്ചുകീറിയെന്നാണ് ആരോപണം. എംഎൽഎയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷയായി 99 രൂപ പിഴയടക്കാൻ ഉത്തരവിട്ടു. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വി.എ ധദാലിന്റെ ബെഞ്ചാണ്, വൻസ്‌ഡ സീറ്റിൽ നിന്നുള്ള എംഎൽഎ അനന്ത് പട്ടേലിനെ ഇന്ത്യൻ ശിക്ഷാ […]

ജനജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടും; ഇന്നസെൻ്റിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വന്തം ലേഖകൻ ന്യൂഡൽഹി: അന്തരിച്ച പ്രമുഖ നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും ഇന്നസെന്റിന്റെ വിയോഗം താങ്ങാനായില്ല. വികാരഭരിതരായാണ് പലരും മാധ്യമങ്ങളോട് പ്രതികരിച്ചത്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള നടന്മാര്‍ കഴിഞ്ഞദിവസം ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലെത്തിയിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് […]

അഹങ്കാരിയായ പ്രധാനമന്ത്രിയെ ജനങ്ങൾ തിരിച്ചറിയും, നരേന്ദ്ര മോദി ഭീരുവും അഹങ്കാരിയും, ധൈര്യമുണ്ടെങ്കിൽ കേസ് എടുക്കൂ! വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി

സ്വന്തം ലേഖകൻ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീരുവും അഹങ്കാരിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ പ്രധാനമന്ത്രിയെ ജനങ്ങള്‍‌ തിരിച്ചറിയും. ഇങ്ങനെ പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാന്‍ പ്രിയങ്ക ഗാന്ധി വെല്ലുവിളിച്ചു. രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. പിതാവ് രാജീവ് ഗാന്ധിയുടെ അന്ത്യയാത്രയും പ്രിയങ്ക ഗാന്ധി ഓര്‍മിച്ചു. രാഹുൽ ഗാന്ധി വിലാപ യാത്രയുടെ മുന്നിൽ നടന്നത് 32 വർഷങ്ങൾക്ക് മുൻപാണ്. ആ രക്തസാക്ഷിയായ പിതാവിനെ പല തവണ സഭകളിൽ അപമാനിച്ചു. ആ രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് […]

വിദ്യാഭ്യാസ സംവിധാനം മോദി സർക്കാർ ഉന്നതങ്ങളിലെത്തിച്ചെന്ന് വി.മുരളീധരൻ; കൂകിവിളിച്ച് വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ കാസർഗോഡ്: കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരള കേന്ദ്ര സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് സദസിൽ നിന്ന് വിദ്യാർത്ഥികൾ കൂക്കി വിളിച്ചത്. നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞതിനെ തുടർന്നാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായത്. കേന്ദ്ര സർവകലാശാലയിലെ ബിരുദാനന്തര ചടങ്ങിനിടെയാണ് പ്രതികരണം. അതിനിടെ രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിക്കെതിരെ തെരുവിലിറങ്ങുന്നവർ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. നെഹ്‌റു കുടുംബത്തിന് ഈ രാജ്യത്തെ […]

ആറു ദിവസം മുൻപ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച ബംഗളൂരു മൈസൂർ എക്സ്പ്രസ്സ് വേയിൽ വെള്ളക്കെട്ട്;

സ്വന്തം ലേഖകൻ ബംഗളൂരു: ഒരാഴ്ചക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബംഗളൂരു മൈസൂർ എക്സ്പ്രസ്സ് വേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാത്രി പെയ്ത നേരിയ മഴ വെള്ളക്കെട്ടുണ്ടാവാനും ഗതാഗതം മന്ദഗതിയിലാകാനും കാരണമായി. രാമനഗരയ്ക്കും ബിഡഡിക്കുമിടയിൽ സംഘബസവന ദോഡിക്ക് സമീപമുള്ള അണ്ടർ പാർസിന് സമീപമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. വെള്ളം പോകുന്നതിനായി ചാലുകൾ ഉണ്ടാക്കിയിരുന്നെന്നും എന്നാൽ ഗ്രാമവാസികൾ ചെളി ഉപയോഗിച്ച് തടഞ്ഞെന്നുമാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലും ഇതേ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കേന്ദ്ര ഗതാഗത മന്ത്രി എക്സ്പ്രസ് […]

നരേന്ദ്ര മോദിയെ നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ; പുരസ്കാരം മോദിക്കു ലഭിക്കുകയാണെങ്കിൽ അതു അർഹതയുള്ള നേതാവിനു ലഭിക്കുന്ന ചരിത്ര നിമിഷമെന്ന് അസ്‌ലെ തോജെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നതായി വാർത്തകൾ പുറത്ത് വരുന്നു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ നൊബേൽ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡർ അസ്‌ലെ തോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോദിയുടെ ഭരണനയങ്ങൾ രാജ്യത്തെ സമ്പന്നവും ശക്തവും ആക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു ആരാധകനാണ് താനെന്നും തോജെ പറഞ്ഞു. ‘‘മോദി വിശ്വസ്തനായ നേതാവാണെന്നും പരസ്പരം പോരടിക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം പ്രതിരോധിച്ച് സമാധാനം കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിവുണ്ട്. പുരസ്കാരം മോദിക്കു ലഭിക്കുകയാണെങ്കിൽ […]

ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ് ; സ്റ്റേഡിയത്തിൽ താരങ്ങളായി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസും; ക്രിക്കറ്റ് നയതന്ത്രമെന്ന് ബിജെപി; സ്വയം പുകഴ്ത്തലെന്ന് കോണ്‍ഗ്രസ്

സ്വന്തം ലേഖകൻ അഹമ്മദാബാദ്: മൂന്നാം ടെസ്റ്റിലെ കനത്ത തോൽവിയുടെ നിരാശ മറന്ന്, ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ സ്ഥാനമുറപ്പിക്കാനുള്ള നിർണായക പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയ്ക്ക് ആശംസ നേരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പമാണ് അദ്ദേഹം സ്റ്റേഡിയത്തിലെത്തിയത്. സ്റ്റേഡിയത്തിലെത്തിയ ഇരുവരെയും ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറിയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ എന്നിവർ ചേർന്നു സ്വീകരിച്ചു.സ്റ്റേഡിയത്തിലെത്തിയ ഇരു പ്രധാനമന്ത്രിമാരെയും കാണികള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. ടോസിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പ്രധാനമന്ത്രി നരേന്ദ്ര […]

അദാനിയും മോദിയും ഒന്ന്; വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു; അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസര്‍ക്കാര്‍ നയങ്ങൾ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകൻ ദില്ലി: ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണെന്ന് കോണ്‍ഗ്രസ് പ്ലീനറി വേദിയില്‍ രാഹുല്‍ ഗാന്ധി.കേന്ദ്ര സര്‍ക്കാര്‍ അദാനിയുടെ രക്ഷകരാകുന്നു. അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ്. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തൻ്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. വിമര്‍ശം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. പ്രതിരോധ മേഖലയില്‍ പോലും അദാനിയുടെ ഷെല്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഷെല്‍ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലളിതമായ ചോദ്യങ്ങളാണ് താന്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചത്. ഒന്നിനും മറുപടി കിട്ടിയില്ല. അതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല. സത്യം പുറത്ത് വരുന്നത് […]