ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി; ഉത്തരവിറക്കി ഡിജിപി
ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച ഉണ്ടായതിനെ സംബന്ധിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ് ഇറക്കി. സുരക്ഷാ സംവിധാനങ്ങള് മറികടന്ന് പാലക്കാട് സ്വദേശി മുഹമ്മദ് നിയാസാണ് ഹൈമാസ് ലൈറ്റുകളില് താഴിട്ട് പൂട്ടുകയും, ഷട്ടര് റോപ്പില് ദ്രാവകം ഒഴിക്കുകയും ചെയ്തത്. സെപ്റ്റംബര് അഞ്ചിന് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനീയര് ഇടുക്കി പോലീസ് സ്റ്റേഷനില് നല്കിയ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇടുക്കി പോലീസിനായിരുന്നു നിലവില് അന്വേഷണ ചുമതല. കഴിഞ്ഞാഴ്ച ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയില് യോഗം ചേര്ന്നിരുന്നു. […]