കേരളാ ബ്ലാസ്റ്റേഴ്സിന് തോല്വി ; ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാള്
കൊല്ക്കത്ത: സോള്ട്ട് ലേക്ക് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് കേരളാ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാള്. ഈസ്റ്റ് ബംഗാളിനായി ഇരുപതാം മിനിറ്റില് മലയാളി താരം പിവി വിഷ്ണുവും 72ാം മിനിറ്റില് ഹിജാസ് മഹറാണ് രണ്ടാം ഗോള് നേടിയത്. 84ാം മിനിറ്റില് ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്സിനായി ഒരു ഗോള് നേടിയെങ്കിലും സമനില ഗോള് നേടാന് കഴിഞ്ഞില്ല. 18 മത്സരങ്ങളില് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 17 പോയിന്റുള്ള ഈസ്റ്റ് ബംഗാള് 11ാം സ്ഥാനത്താണ്.