മോദിയുമായി ഫോണിൽ ബന്ധപ്പെട്ട് ആവശ്യപ്പെട്ട മരുന്ന് ഇതുവരെ എത്തിയിട്ടില്ല ; മരുന്ന് തന്നില്ലെങ്കിൽ കുഴപ്പമില്ല, പക്ഷെ ശക്തമായ തിരിച്ചടി നേരിടേണ്ടി വരും : ഇന്ത്യയ്ക്ക് ഭീഷണിയുമായി ട്രംപ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധ ലോകരാജ്യങ്ങളെ മുഴുവൻ പിടിച്ചു കുലുക്കിയിക്കുകയാണ്. ലോകത്തിലെ വൻ ശക്തിയായ അമേരിക്കയേയും മഹാമാരി കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയോട് ആവശ്യപ്പെട്ട മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കിൽ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം വാഷിംഗ്ടണിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കൊവിഡിനെതിരെ പോരാടാൻ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിൻ ട്രംപ് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ട്രംപിന്റെ ഈ ആവശ്യത്തോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാൽ ഇന്ത്യയിൽ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നാണ് ട്രംപ് […]

കാളപെറ്റെന്ന് കേൾക്കുമ്പോൾ തന്നെ കയറെടുത്ത് പായരുത് …! പ്രധാനമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് വൈദ്യുതി ഓഫാക്കിയാൽ പണികിട്ടും, പിന്നെ മെഴുകുതിരി മാത്രമായിരിക്കും ആശ്രയം : തോമസ് ഐസക്കിന്റെ കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ തിരുവനനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്ന സന്ദേശത്തിൽ വൈദ്യുതി ബൾബുകൾ അണച്ച് ദീപം തെളിയിക്കണമെന്ന് പ്രധാനമനമന്ത്രി ആഹ്വാനം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്ന സന്ദേശത്തിന്റെ ആവിഷ്‌കാരമെന്ന നിലയിൽ പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മെഴുകുതിരിയും മൊബൈൽ ടോർച്ചുമൊക്കെ തെളിക്കുന്നതിൽ അപാകമില്ല. എന്നാൽ ഒരേസമയം വൈദ്യുതി ഉപയോഗം നിർത്തിവെയ്ക്കുന്നത് രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിന് ഭീഷണിയാണ്. തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് […]

ഞങ്ങൾ വെളിച്ചത്തിന്റെ സ്വിച്ച് ഓഫ് ചെയ്യാൻ തയ്യാറാണ്, നിങ്ങൾ എന്നാണ് നിങ്ങളുടെ തലച്ചോറിലെ വെളിച്ചത്തിന്റെ സ്വിച്ച് ഓൺ ചെയ്യാൻ തയ്യാറാകുക : പ്രധാനമന്ത്രിയെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ വൈറൽ കുറിപ്പ്

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വൈറസ് ഭീഷണിയുടെ ഇരുട്ട് മാറ്റാൻ ഏപ്രിൽ അഞ്ചിന് ജനങ്ങൾ വെളിച്ചം തെളിക്കണമെന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ ആഹ്വാനെത്ത പരിഹസിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ശാസ്ത്രബോധത്തിനെതിരായ കാഴ്ചപ്പാടുകൾ സർക്കാർ സംവിധാനങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് രാജ്യത്തിനുത്തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് റിയാസ് രംഗത്ത് എത്തിയിരിക്കുന്നത്. മുഹമ്മദ് നിയാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം […]

കൈയ്യടി ശബ്ദം ഒരു മന്ത്രമാണ്, കൈയ്യടിക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയകൾ ചത്ത് പോകും ; മോദിയെ പിൻന്തുണച്ച് മോഹൻലാൽ ; ലാലേട്ടന് ഫെയ്‌സ്ബുക്കിൽ ട്രോൾ മഴ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാൻ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ പിന്തുണച്ച് നടൻ മോഹൻലാൽ രംഗത്ത്. ജനതാ കർഫ്യൂ ദിവസമായ ഞായറാഴ്ച്ച കൈയ്യടിക്കുന്നത് ഒരു വലിയ പ്രക്രിയ ആണെന്നും, കൈയ്യടി ശബ്ദം ഒരു മന്ത്രമാണെന്നും കൈയ്യടിക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയികൾ ചത്തുപോവുമെന്നാണ് മോഹൻലാലിന്റെ പ്രതികരണം. എന്നാൽ മോഹൻലാലിന്റെ ഈ വിചിത്ര പ്രസ്താവനയെ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ ലാലേട്ടന് ഫെയ്‌സ്ബുക്കിലും സമൂഹമാധ്യമങ്ങളിലും ട്രോൾമഴയാണ്. ജനതാ കർഫ്യൂ ദിനത്തിൽ കൈയ്യടിച്ചും പാത്രങ്ങൾ തമ്മിൽ തമ്മിൽ കൂട്ടിയിടിച്ചും […]

വീണ്ടും റിസോർട്ട് രാഷ്ട്രീയം : കമൽനാഥ് സർക്കാരിന് ഭീഷണിയായി കോൺഗ്രസിന്റെ ഉൾപ്പെടെ എട്ട് എംഎൽഎമാർ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: വീണ്ടും രാജ്യത്ത് റിസോർട്ട് രാഷ്ട്രീയം തലപൊക്കുന്നു. കമൽനാഥ് സർക്കാരിന് ഭീഷണിയായി കോൺഗ്രസിന്റെ ഉൾപ്പെടെ എട്ട് ഭരണകക്ഷി എം.എൽ.എമാർ ഹരിയാനയിലെ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ. ഇവരെ ബി.ജെ.പി തടഞ്ഞുവച്ചിരിക്കുകയാണെന്നും എം.എൽ.എമാർക്ക് 25 ലക്ഷം മുതൽ 35 ലക്ഷം വരെ വാഗ്ദാനം ചെയ്തതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നാല് കോൺഗ്രസ് എം.എൽ.എമാരും, നാല് സ്വതന്ത്രരുമാണ് ഹോട്ടലിലെത്തിയത്. അതേസമയം മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും മുൻമന്ത്രിയും എം.എൽ.എയുമായ നരോത്തം മിശ്രയുടെയും നേതൃത്വത്തിൽ എം.എൽ.എമാരെ ബി.ജെ.പി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപണം ആരോപണം ഉന്നയിച്ചിരിക്കുന്നത്. പഞ്ചനക്ഷത്ര […]

സ്ത്രീകൾക്ക് സന്തോഷിക്കാം …! വനിതാദിനത്തിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ത്രീകൾക്ക് നൽകും : പ്രഖ്യാപനവുമായി നരേന്ദ്ര മോദി

  സ്വന്തം ലേഖകൻ ന്യൂഡൽഹി : വനിതാ ദിനത്തിൽ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ സ്ത്രീകൾക്കായി ഉപയോഗിക്കാൻ നൽകുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്ന പ്രഖ്യാപനത്തിലാണ് വിശദീകരണവുമായി പ്രധാനമന്ത്രി രംഗത്ത് വന്നത്. വരുന്ന ഞായറാഴ്ച വനിതാ ദിനത്തിൽ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കാൻ സ്ത്രീകൾക്കായി വിട്ടുകൊടുക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു. കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ ജീവിതകഥകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാം.#SheInspiresUs എന്ന ഹാഷ് ടാഗിലാണ് സ്‌റ്റോറികൾ പോസ്റ്റ് ചെയ്യേണ്ടത്. […]

അന്ന് ഗുജറാത്തിൽ വാജ്‌പേയിയെ കേൾക്കാത്ത നിങ്ങൾ എങ്ങനെയാണ് ഇന്ന് കോൺഗ്രസിനെ കേൾക്കുക ; ബിജെപിയേയും മോദിയേയും പരിഹസിച്ച് കപിൽ സിബൽ രംഗത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ ക്രമസമാധാനനില തകർത്ത് ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നാലെ ബിജെപിയേയും മോദിയേയും പരിഹസിച്ച് കപിൽ സിബൽ രംഗത്ത്. ഡൽഹിയിലെ കലാപത്തെ പിന്നാലെ കേന്ദ്രസർക്കാരും കോൺഗ്രസും തമ്മിൽ വൻ വാക്ക് തർക്കങ്ങൾ പുരേഗമിക്കുകയാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കലാപത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് പറഞ്ഞ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാജധർമം (ഭരണ കർത്തവ്യം) സംരക്ഷിക്കപ്പെടാൻ രാഷ്ട്രപതിയുടെ അധികാരം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും രംഗത്ത് എത്തിയിരുന്നു. ഇതോടെ ഇരുകക്ഷികളും തമ്മിലുള്ള പോര് മുറുകി. കോൺഗ്രസിൽനിന്ന് തങ്ങൾക്ക് രാജധർമം […]

ട്രംപ് തങ്ങുന്ന ഹോട്ടലിന് ഒരു രാത്രിക്ക് മാത്രം എട്ട് ലക്ഷം രൂപ : ഹോട്ടലിലെ 438 മുറികളും ട്രംപിനും സംഘത്തിനും വേണ്ടി മാത്രം ; ത്രിതല സുരക്ഷയിൽ ഐ.ടി.സി മൗര്യ

സ്വന്തം ലേഖകൻ ന്യൂഡൽഹി: അമേരിക്കൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തങ്ങുന്ന ഹോട്ടലിന് ഒരു രാത്രിക്ക് മാത്രം എട്ട് ലക്ഷം രൂപ. ഹോട്ടലിലെ 438 മുറികളും ട്രംപിനും സംഘത്തിനും വേണ്ടി മാത്രം ബുക്ക് ചെയ്തു. ത്രിതല സുരക്ഷയിൽ ഹോട്ടൽ ഐ.ടി. സി മൗര്യ. ആഗ്രയിൽ താജ്മഹൽ സന്ദർശനത്തിന് ശേഷം വൈകീട്ടോടെയാണ് ട്രംപും ഭാര്യ മിലാനിയയും ഡൽഹിയിലെത്തുക. ഐ.ടി.സി. മൗര്യ ഹോട്ടലിലാണ് ഇവർ ഇന്ന് തങ്ങുന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് മുൻ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോഴും അവിടെയായിരുന്നു താമസിച്ചിരുന്നത്. ട്രംപിനായി അത്യാഡംബര സൗകര്യങ്ങളെല്ലാം ഡൽഹിയിലെ […]

മതിൽ കെട്ടിയും ചേരി ഒഴിപ്പിച്ചും ട്രംപിനെ വരവേൽക്കുന്നത് വെറുതെയാകുമോ…? പ്രധാന ഉഭയകക്ഷി കരാറുകൾ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: മതിൽ കെട്ടിയും ചേരി ഒഴിപ്പിച്ചും ട്രംപിനെ വരവേൽക്കുന്നത് വെറുതെയാകുമോ, പ്രധാന ഉഭയകക്ഷി കരാറുകൾ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായുള്ള വലിയ കരാർ ഇപ്പോഴില്ലെന്നും നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുൻപ് ഇത് നടക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും ട്രംപ് പറഞ്ഞു. ഫെബ്രുവരി 24, 25 തീയതികളിൽ ട്രംപ് ഇന്ത്യ സന്ദർശിക്കും. അതേസമയം തങ്ങളെ ഇന്ത്യ നന്നായി പരിഗണിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. മോദിയെ വളരെയധികം ഇഷ്ടപ്പെടുന്നെന്നും പറഞ്ഞു. […]

മോദി എത്ര നാളിങ്ങനെ മറയ്ക്കും…? ട്രംപിനെ വരവേൽക്കാൻ മതിൽ കെട്ടിയതിന് പിന്നാലെ ചേരി ഒഴിപ്പിക്കാൻ നീക്കം ; വീട് വിട്ടൊഴിയാൻ 45 കുടുംബങ്ങൾക്ക് നോട്ടീസ് നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: മോദി എത്ര നാളിങ്ങനെ മറയ്ക്കും…? അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേൽക്കാൻ മതിൽ കെട്ടിയതിന് പിന്നാലെ ചേരികൾ പൂർണമായും ഒഴിപ്പിക്കാൻ ശ്രമം. മൊട്ടേര സ്റ്റേഡിയത്തിനു സമീപത്തു താമസിച്ചിരുന്ന 45 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാൻ അഹമ്മദാബാദ് കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇതുമായി ബന്ധമില്ലെന്നാണ് അഹമ്മദാവാദ് കോർപ്പറേഷൻ നൽകുന്ന വിശദീകരണം. രണ്ടു പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന 45 കുടുംബങ്ങളിലെ 200 പേരാണു കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. ഇവർ രജിസ്റ്റർ ചെയ്ത നിർമാണ […]