പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി 27 ന് വീഡിയോ കോൺഫറൻസ് നടത്തും ; പ്രതീക്ഷയോടെ രാജ്യം

പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി 27 ന് വീഡിയോ കോൺഫറൻസ് നടത്തും ; പ്രതീക്ഷയോടെ രാജ്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന രണ്ടാംഘട്ട ലോക് ഡൗണിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഏപ്രിൽ 27ന് വീഡിയോ കോൺഫറൻസ് നടത്തും.

രാജ്യത്ത് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് ശേഷം ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നത്. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രാജ്യത്ത് ഇന്ന് 1486 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്ത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 20,471 ആയി ഉയർന്നു.ഇതിൽ 15,859 പേർ ചികിത്സയിലാണ്.

3959 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 652 ആയി ഉയർന്നു.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ കാണുന്നത്.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി ഓർഡിനൻസ് ഇറക്കിയിരുന്നു.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അവരുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചകളും അനുവദിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.