സോഷ്യല്‍ മീഡിയയില്‍ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ പിന്നെ ഉപയോഗിക്കേണ്ടി വരില്ല; തീവ്രവാദം, സ്ത്രീകള്‍ക്കെതിരായ ആക്രമം എന്നിവ വച്ച് പൊറുപ്പിക്കില്ല; രാജ്യത്തിന് ഭീഷണിയായാല്‍ ശക്തമായ നടപടിയെടുക്കും; സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം തല്ക്കാലം ആലോചനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ ഡല്‍ഹി: സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ തല്ക്കാലം പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മികച്ച സാമൂഹ്യന്തരീക്ഷം നിലനിര്‍ത്താന്‍ സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കും. അതിനാല്‍ നിയന്ത്രിക്കാനുള്ള സംവിധാനം ഇപ്പോള്‍ വേണ്ടെന്നാണ് കരുതുന്നത്. ഐടി, കമ്യൂണിക്കേഷന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) മുന്നോട്ടുവയ്ക്കുന്ന അഭിപ്രായ സ്വതന്ത്ര്യത്തിന് സര്‍ക്കാര്‍ പ്രത്യേക പ്രധാന്യം നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും സര്‍ക്കാര്‍ സ്വഗതം ചെയ്യുന്നുണ്ടെങ്കിലും ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നാകണം. ഇവ്യക്തിഹത്യ, തീവ്രവാദം, […]

നാട്ടുകാരുടെ കോടികൾ മുടക്കി എംഎൽഎമാരുടെ ആരോഗ്യം സംരക്ഷിച്ച് സർക്കാർ: സർക്കാർ ആശുപത്രികൾ മെച്ചമെന്ന് പറയുമ്പോഴും എംഎൽഎമാർക്ക് പ്രിയം സ്വകാര്യ ആശുപത്രികൾ; ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പറന്ന എംഎൽഎമാരും പട്ടികയിൽ

അപ്‌സര.കെ.സോമൻ കോട്ടയം : നിയമസഭയിലെ എംഎൽഎമാരുടെ ചികിത്സാ ചെലവ് കഴിഞ്ഞ നാല് വർഷത്തിനിടെ നാലുകോടിയിലധികം രൂപ. സംസ്ഥാനത്തെ സർക്കാർ ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്ന് ആവർത്തിച്ച് ആവർത്തിച്ച് പ്രസംഗിച്ചു കൊണ്ട് ജനങ്ങളെ സേവിക്കുന്ന ജനപ്രതിനിധികൾക്ക് പ്രിയം സ്വദേശത്തെ സ്വകാര്യ ആശുപത്രികളോടും വിദേശ ചികിത്സയോടുമാണ്. തേർഡ് ഐ ന്യൂസ് ലൈവ് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച എം.എൽഎമാരുടെ ചികിത്സ സംബന്ധിച്ച കണക്കുകളാണിത്. ഇടതുസർക്കാർ അധികാരത്തിലേറി നാല് വർഷം ആകുമ്പോൾ ഇതുവരെ പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപയാണ്  ഓരോ എംഎൽഎമാരുടെ ചികിത്സാ ചെലവ്. […]

ഇരുചക്രവാഹനം കാലന്റെ വാഹനമാകുന്നു ; ദിവസവും അഞ്ചിലേറെ പേർ മരണമടയുന്നതായി പൊലീസ് റിപ്പോർട്ട്

സ്വന്തം ലേഖകൻ മലപ്പുറം: സംസ്ഥാനത്ത് ഒരു ദിവസം ഇരുചക്രവാഹന അപകടത്തിൽ മാത്രം പൊലിയുന്നത് ശരാശരി അഞ്ച് ജീവനുകളാണ്. ഈ വർഷം സെപ്റ്റംബർ വരെ പൊലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 1330 പേരാണ് സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങളിൽ മാത്രം മരിച്ചത്. 1124 പേർ ബൈക്കപകടത്തിലും 206 പേർ സ്‌കൂട്ടർ അപകടത്തിലുമാണ് മരിച്ചത്. 12,606 അപകടങ്ങളിൽ 14,417 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിവസവും 50ഓളം ഇരുചക്രവാഹനങ്ങൾ കേരളത്തിൽ അപകടത്തിൽപ്പെടുന്നുണ്ട്. ആകെ അപകട മരണത്തിന്റെ 40 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. കഴിഞ്ഞവർഷം ഇരുചക്ര വാഹനാപകടത്തിൽ 1636 ജീവനുകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ […]

ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയിക്കാന്‍ കേരള സര്‍ക്കാർ;മദ്യപിച്ച്‌ വാഹനം ഓടിച്ചാല്‍ വിട്ടുവീഴ്‌ചയില്ല

സ്വന്തം ലേഖിക തിരുവനന്തപുരം : ഗതാഗത നിയമലംഘനത്തിന് വര്‍ദ്ധിപ്പിച്ച പിഴ ഈടാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ആശ്വാസ നടപടികളുമായി കേരള സര്‍ക്കാര്‍. വര്‍ദ്ധിപ്പിച്ച പിഴ തുക പകുതിയായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതായിട്ടാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഹെല്‍മറ്റ് വയ്ക്കാതിരിക്കല്‍, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള വാഹനയാത്ര തുടങ്ങിയ നിസാര കുറ്റങ്ങള്‍ക്കുള്ള വര്‍ദ്ധിപ്പിച്ച പിഴ തുക 1000 ൽ നിന്നും 500 ആക്കി കുറച്ചേക്കും. അതേസമയം മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്കുള്ള പിഴതുക കുറയ്‌ക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരുടെ പിഴ 5,000 രൂപയില്‍ നിന്ന് 3,000 ആക്കും. […]

വാഹനം വിറ്റാൽ പോലും പിഴ അടയ്ക്കാനുള്ള തുക തികയില്ല; ഇനി നിയമം തെറ്റിച്ച് വാഹനം ഓടിക്കാൻ എല്ലാവരും ഒന്നു മടിക്കും

സ്വന്തം ലേഖിക ന്യൂഡൽഹി: ഇനി മുതൽ മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചാൽ പിഴ അടയ്ക്കാനുള്ള തുക വാഹനം വിറ്റാൽപോലും ലഭിച്ചേക്കില്ലെന്ന മുന്നറിയിപ്പാണ് ലഭിക്കുന്നത്. അത്രയ്ക്കു ഭീമമായ പിഴയാണ് പുതിയ നിയമം പ്രാബല്യത്തിൽവന്നതോടെ നിയമലംഘകർക്ക് ലഭിച്ച് തുടങ്ങിയിരിക്കുന്നത്. ഗുഡ്ഗാവിലെ ദിനേഷ് മദനെന്ന യുവാവിന്റെ അനുഭവം അറിഞ്ഞാൽ നിയമം തെറ്റിച്ച് വാഹനം ഓടിക്കാൻ എല്ലാവരും ഒന്നു മടിക്കും. ഹെൽമറ്റും വാഹനത്തിന്റെ രേഖകളുമില്ലാതെ സ്‌കൂട്ടറുമായി പുറത്തിറങ്ങിയ ദിനേഷിന് 23,000 രൂപയാണ് പിഴയായി പൊലീസ് ചുമത്തിയത്. വാഹനപരിശോധനയ്ക്കു പൊലീസ് തടയുമ്പോൾ ദിനേഷിന്റെ പക്കൽ പുകപരിശോധന സർട്ടിഫിക്കറ്റും ലൈസൻസും ഉണ്ടായിരുന്നില്ല. ഇതെല്ലാം […]

ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് രാവിലെ വാട്‌സ്ആപ്പിലും ഫേസ് ബുക്കിലും സ്റ്റാറ്റസ് ഇട്ടു നാട്ടുകാരെ അറിയിച്ച മിടുക്കനെ ഗതാഗത നിയമം ലംഘിച്ചതിന് ഉച്ചകഴിഞ്ഞ് പോലീസ് പൊക്കി

സ്വന്തം ലേഖിക കാസർകോട് : സെപ്റ്റംബർ ഒന്നുമുതൽ ട്രാഫിക് നിയമങ്ങൾ പിടിമുറുക്കുമെന്ന് കൂട്ടുകാരെ ഓർമിപ്പിക്കാനായി വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടപ്പോഴും ആദ്യപണി തനിക്കുതന്നെ വരുമെന്ന് പാവം കരുതിയില്ല. ഉച്ചയോടെ തന്റെ ഇരുചക്രവാഹനമെടുത്ത് കറങ്ങിയ ചെറുപ്പക്കാരനെ ട്രാഫിക് പോലീസ് പൊക്കിയപ്പോൾ ഹെൽമെറ്റ് ഉണ്ടായിരുന്നില്ല. ‘പൊന്നുസാറേ മറന്നുപോയതാ’ കാലുപിടിച്ചു തടിയൂരാൻ നോക്കി.’ദേ നോക്ക് സാറെ രാവിലെ ഞാൻ ഇക്കാര്യം വാട്‌സാപ്പിൽ സ്റ്റാറ്റസും ഇട്ടിരുന്നു’ -മൊബൈലും കാണിച്ചു. പക്ഷേ, പഴയ ഫൈൻ നിലവിലില്ലാത്തതിനാൽ ഒരു വിട്ടുവീഴ്ചയ്ക്കും പോലീസ് തയ്യാറായില്ലെന്ന് മാത്രമല്ല പുതിയ നിയമപ്രകാരം പിഴയും ഈടാക്കി. പരിഷ്‌കരിച്ച ട്രാഫിക് നിയമം […]

പിഴയിട്ടാൽ മാത്രം പോരാ കുറ്റകൃത്യം കോടതിയിൽ തെളിയിക്കണം ; പോലീസിന് പണിയായി

സ്വന്തം ലേഖിക തിരുവനന്തപുരം: ഗതാഗതകുറ്റങ്ങൾക്ക് ഉയർന്ന പിഴ നിലവിൽ വന്നതോടെ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ പഴയപടി അത്രയങ്ങ് സുഗമമാവില്ല. പിഴത്തുക കൂടുതലായതിനാൽ വാഹന ഉടമ പിഴ നൽകാൻ വിസമ്മതിക്കുകയും നടപടിക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്താൽ കുറ്റം ചെയ്‌തെന്ന് കോടതിയിൽ തെളിയിക്കേണ്ട ബാധ്യത കൂടി മോട്ടാർവാഹനവകുപ്പിന്റെ ചുമലിലാകും. ഫലത്തിൽ ഏത് കുറ്റത്തിന് പിഴയിട്ടാലും പഴുതടച്ചുള്ള തെളിവും രേഖകളും സമാഹരിച്ച് സൂക്ഷിക്കേണ്ടി വരുമെന്നർഥം. മദ്യപിച്ച് വാഹനമോടിക്കുന്നതിന് 10,000 രൂപയാണ് പിഴ. മദ്യപിച്ച് വാഹനമോടിക്കൽ കോടതിയിൽ നിലനിൽക്കണമെങ്കിൽ ബ്രെത്ത് അനലൈസർ തെളിവ് പോരാ, രക്തപരിശോധനഫലംതന്നെ വേണം. അതായത് നിരത്തിൽനിന്ന് പിടികൂടുന്നയാളെ […]

താത്കാലിക രജിസ്‌ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27 ന് ശേഷം സ്ഥിരം രജിസ്‌ട്രേഷൻ നൽകില്ല : മോട്ടർ വാഹന വകുപ്പ്

സ്വന്തം ലേഖിക തിരുവനന്തപുരം : പഴയ താത്കാലിക രജിസ്ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27-നു ശേഷം സ്ഥിരം രജിസ്‌ട്രേഷൻ നൽകില്ലെന്ന് മോട്ടോർവാഹന വകുപ്പ്. പഴയ സോഫ്‌റ്റ്വേർ സംവിധാനമായ സ്മാർട്ട് മൂവിൽ താത്കാലിക രജിസ്‌ട്രേഷനെടുത്ത അഞ്ഞൂറോളം പുതിയ വാഹനങ്ങൾ ഇതുവരെ സ്ഥിര രജിസ്‌ട്രേഷൻ പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല. ഏപ്രിൽ ഒന്നുമുതൽ സ്മാർട്ട് മൂവിന് പകരം ‘വാഹൻ’ എന്ന കേന്ദ്രീകൃത ശൃംഖലയിലാണ് പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. നേരത്തേ താത്കാലിക രജിസ്‌ട്രേഷൻ നൽകിയിട്ടുള്ള വാഹനങ്ങൾക്ക് സ്ഥിരം രജിസ്‌ട്രേഷൻ അനുവദിക്കാൻ അഞ്ചുമാസത്തോളം സ്മാർട്ട് മൂവ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ താത്കാലിക പെർമിറ്റിലുള്ള […]

സീറ്റ് ബെൽറ്റിടാതെ എം.എൽ.എയുടെ സവാരി ; കൈയോടെ പൊക്കി ഗതാഗത മന്ത്രി

സ്വന്തം ലേഖകൻ കോഴിക്കോട്: നിയമം പാലിക്കാതെ വാഹനങ്ങളുമായി നഗരത്തിലെത്തിയവരെ പിടിച്ച് ഉപദേശം നൽകുന്നതിനിടയിലാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ മുന്നിലേക്ക് സീറ്റ് ബെൽറ്റിടാതെ കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ് എത്തിയത്. എം.എൽ.എയേയും മന്ത്രി വെറുതെ വിട്ടില്ല. പിടിച്ച് ഉപദേശം നൽകാൻ തുടങ്ങി. തുടർന്ന് ബോധവൽക്കരണ ദിവസമായതിനാൽ പോകാൻ അനുവദിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പരിസരത്തായിരുന്നു മന്ത്രിയുടെ വാഹന പരിശോധനയും ബോധവൽക്കരണവും. മന്ത്രിയുടെ നേതൃത്വത്തിൽ 69 സ്‌ക്വാഡുകളാണ് വാഹന പരിശോധന നടത്തുന്നത്. സീറ്റ് ബെൽറ്റിടാതെയും ഹെൽമിറ്റ് ധരിക്കാതെയും വരുന്നവരെ ആദ്യഘട്ടത്തിൽ ഉപദേശിക്കാനും രണ്ടാം ഘട്ടത്തിൽ ഇവരിൽ […]

മൂന്നു വർഷംകൂടി സർവീസ് നടത്താൻ അനുമതിയുള്ള 1400 ബസുകൾ പൊളിക്കാൻ കെഎസ്ആർടിസിയിൽ നീക്കം ; അരങ്ങേറുന്നത് വൻ അഴിമതി

സ്വന്തം ലേഖിക കൊച്ചി: സർവീസ് നടത്താൻ മൂന്ന് വർഷം കൂടി അനുമതിയുള്ള 1,400 ബസുകൾ പൊളിച്ചടുക്കാൻ കെ.എസ്.ആർ.ടി.സിയിൽ നീക്കം. കോഴിക്കോട്, ആലുവ, മാവേലിക്കര, എടപ്പാൾ എന്നീ ഡിപ്പോകളിലെ ബസുകളാണ് പൊളിക്കുന്നത്. നിലവിൽ, അൻപതോളം ബസുകൾ പൊളിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. മറ്റുള്ള ബസുകൾ ഘട്ടം ഘട്ടമായി ആക്രിയാക്കും. ഗ്രാമങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഓർഡിനറി ബസുകളാണ് ഇതിൽ അധികവും. ഒറ്റയടിക്ക് ഇത്രയും ബസുകൾ കുറയുന്നത് കോർപ്പറേഷന്റെ വരുമാനത്തെ കാര്യമായി ബാധിക്കും. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ ആവശ്യം. അതേസമയം,? പ്രതിസന്ധി മറികടക്കാൻ 350 സ്വകാര്യ ബസുകൾ […]