Sunday, December 15, 2019

കോട്ടയം വിദ്യാർത്ഥി മിത്രം ഉടമ ജോൺ കോശി നിര്യാതനായി 

കോട്ടയം: വിദ്യാർത്ഥി മിത്രം പ്രസ് ആൻഡ് ബുക്ക് ഡിപ്പോ ഉടമയും അണ്ണാൻകുന്ന് പുല്ലുകാലായിൽ പരേതരായ കോശി പി.ജോണിന്റെയും ഏലിയാമ്മ കോശിയുടെയും മകൻ ജോൺ കോശി (കൊച്ചുമോൻ - 47) നിര്യാതനായി. സംസ്‌കാരം ഡിസംബർ 12 വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം യെറുശലേം മാർത്തോമ്മാ പള്ളിയിൽ നടക്കും. ഭാര്യ - ചേറായി പുതുശേരിയിൽ രഞ്ജിത(അന്ന ജോൺ). (അദ്ധ്യാപിക ലൂർദ് പബ്ലിക്ക് സ്‌കൂൾ...

ഗീത മോഹൻ നിര്യാതയായി

തോട്ടയ്ക്കാട് മൂലയ്ക്കാട്ട് വീട്ടിൽ മോഹനൻ നായരുടെ ഭാര്യ ഗീതാ മോഹൻ (59) നിര്യാതയായി. സംസ്കാരം ഡിസംബർ ഒൻപത് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. മകൾ കിരൺ മോഹൻ, രാഹുൽ മോഹൻ. മരുമകൾ - അനു കിരൺ.

പി.മോഹൻകുമാർ നിര്യാതനായി

വേളൂർ: ശ്രീ ഭദ്രാഹൗസിൽ പി.മോഹൻകുമാർ (75) നിര്യാതനായി. സംസ്കാരം പിന്നീട്. മകൾ ആശമോഹൻ, മരുമകൻ - അനന്ദ് മോഹൻ തുമ്പയിൽ.വേളൂർ: ശ്രീഭദ്രയിൽ പി. മോഹൻ കുമാർ (75) നിര്യാതനായി. സംസ്കാരം നവംബർ 21 വ്യാഴാഴ്ച രാവിലെ 11.30ന് കോട്ടയം മുട്ടമ്പലം പൊതുശ്മശാനത്തിൽ. ഭാര്യ: എം.കെ. ജഗദമ്മ മോഹൻ, ഓണംതുരുത്ത് മറവൂർ കുടുംബാംഗം. മകൾ: ആശ മോഹൻ. മരുമകൻ: ആനന്ദ് മോഹൻ.

സൂരജ് വി.എസ് നിര്യാതനായി

ആറുമാനൂർ വാഴത്തറയിൽ പരേതനായ ശങ്കരൻ നായരുടെയും ജലജമ്മയുടെയും മകൻ സൂരജ് വി.എസ് (40)നിര്യാതനായി. ഭാര്യ അശ്വതി ചെട്ടിക്കുളങ്ങര.മക്കൾ ചന്ദന,കാശി. സഹോദരങ്ങൾ ബാബു വി.എൻ,ഹർഷൻ വി.എസ്. സംസ്കാരം നവംബർ 16 ന്  രണ്ട് മണിക്ക് വീട്ടുവളപ്പിൽ.

കോട്ടയം തിരുനക്കര പുത്തൻപള്ളി മുൻ ഉപദേശക സമിതിയംഗം പി.ജെ യൂനുസ് നിര്യാതനായി

കോട്ടയം തിരുനക്കര പുത്തൻപള്ളി മുൻ ഉപദേശക സമിതിയംഗം തിരുവാതുക്കൽ 16 ൽ ചിറ പുത്തൻപറമ്പിൽ പി.ജെ യൂനുസ്(80) നിര്യാതനായി. കബറടക്കം നവംബർ 12 ചൊവ്വാഴ്ച 3.30ന് കോട്ടയം തിരുനക്കര പുത്തൻ പള്ളിയിൽ ഭാര്യ സാബിറത്ത് ബീവി മക്കൾ.നസീബ് ,ഫസീല മരുമക്കൾ. റിയാദ്, ബീമ

മരണത്തിലേക്ക് മുങ്ങിത്താഴുമ്പോഴും മക്കളെ രക്ഷിച്ച് അച്ഛൻ

സ്വന്തം ലേഖകൻ കോത്തല: മക്കളുടെ മുമ്പിൽ അച്ഛൻ മുങ്ങി മരിച്ചു ; ദുരന്തത്തിൽ വിറങ്ങലിച്ച് കോത്തല ഗ്രാമം. റാന്നി വൃന്ദാവനം ചൂരപ്പെട്ടിൽ പി.ജി. ചെല്ലപ്പന്റെ മകൻ പ്രദീപ് കുമാറാണ് ( ഉണ്ണി - 39) ഞായറാഴ്ച രാവിലെ കോത്തലച്ചിറയിൽ മുങ്ങി മരിച്ചത്. രാവിലെ 9.30ന് മക്കളായ വിഷ്ണു, ശ്രീലക്ഷ്മി, അമ്പാടി എന്നിവർക്കൊപ്പം കോത്തലച്ചിറയിൽ കുളിക്കാനും മീൻ പിടിക്കാനും എത്തിയതായിരുന്നു പ്രദീപ്. മീൻ പിടിക്കുന്നതിനിടയിൽ കാൽ...

കെ.ആർ തമ്പി നിര്യാതനായി

കോട്ടയം: നാഗമ്പടം പ്രസീദയിൽ കെ.ആർ.തമ്പി (82) റിട്ട. സർവേഡപൂട്ടി ഡയറക്ടർ ) നിര്യാതനായി. സംസ്കാരം പിന്നീട്.പരേതൻ ചേർത്തല കണ്ണിമറ്റം കുടുംബാംഗം. ഭാര്യ പുത്തനങ്ങാടി വെള്ളാക്കൽ വി.അമ്മിണിക്കുട്ടി (റിട്ട. സർവ്വേ വകുപ്പ്) മക്കൾ.ദീപ്തി കെ തമ്പി (അദ്ധ്യാപിക പുതുപ്പള്ളി കേന്ദ്രീയ വിദ്യാലയം) പ്രീതി കെ തമ്പി (യു.എസ്.എ) മരുമക്കൾ ബൈജു ജനാർദ്ദനൻ (എയ്ഡ്സ് കൺട്രോൾ സൊസൈറ്റി കോട്ടയം) യദുനന്ദനൻ (യു.എസ്.എ)

പി.കെ ശിവരാമൻ നിര്യാതനായി

തിരുവല്ല: തുകലശേരി വെമ്പാല പ്ളാംപറമ്പിൽ (4) പി.കെ ശിവരാമൻ (70) നിര്യാതനായി. ഭാര്യ - കാരാപ്പുഴ കിഴക്കേടത്ത് കുടുംബാംഗം രത്നമ്മ. മക്കൾ - സൂരജ് കുമാർ പ്രതീഷ് കുമാർ സംസ്കാരം ഒക്ടോബർ 22 ന് മുന്നിന് വീട്ടുവളപ്പിൽ

ഷിജിനി ബാബു നിര്യാതയായി

പ്ലാമൂട്ടിൽ ഷിജിനി ബാബു (45) നിര്യാതയായി. ജേക്കബ് ബാബുവിന്റെ (ഗുഡ്ഷെഡ് സിഐടിയു അംഗം , സി പി എം കൊല്ലാട് ലോക്കൽ കമ്മിറ്റി അംഗം)ഭാര്യയാണ്. അംഗനവാടി അദ്ധ്യാപിക. മക്കൾ: ബിജിൻ ബാബു (ദേശാഭിമാനി ) ജിബിൻ ബാബു (സിഎസ്ഐ) മദ്ധ്യകേരള മഹായിടവക യുവജനപ്രസ്ഥാനം ഓഫീസ് സെക്രട്ടറി)

സണ്ണി കുര്യൻ നിര്യാതനായി

കൊല്ലാട് കടുമന കരോട്ട് സണ്ണി കുര്യൻ നിര്യാതനായി. സംസ്‌കാരം ഇന്ന് (21.10.2019, തിങ്കൾ) 2 പി.എം.ന് കൊല്ലാട് ഡെലിവറൻസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: രാജിനി സണ്ണി, കുറിച്ചി പ്ലാങ്കടവ് കുടുംബാംഗം. മക്കൾ: സന്ദീപ് കുര്യൻ, സാന്ദ്ര സണ്ണി.