video
play-sharp-fill

ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം പ്രശസ്ത നോവലിസ്റ്റ് എസ് ഹരീഷ് ഉത്ഘാടനം നിർവ്വഹിച്ചു . ഡിസംബർ 31 മുതൽ ജനുവരി 3 വരെ സുഗതകൂമാരി ടീച്ചർ നഗർ സ്‌പോർട്‌സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയം നാഗമ്പടത്ത് വെച്ച് നടക്കുന്നത്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ബാബു കെ ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ അംഗം ടി.എൻ […]

കോട്ടയം ജില്ലയിൽ 481 പുതിയ കോവിഡ് രോഗികൾ; 478 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 481 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 478 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്ന് പേർ രോഗബാധിതരായി. പുതിയതായി 4227 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 231 പുരുഷൻമാരും 193 സ്ത്രീകളും 57കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 384 പേർ രോഗമുക്തരായി. 6838 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 51182 പേർ കോവിഡ് ബാധിതരായി. 44210 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 12386 […]

അഹാന കൃഷ്ണകുമാറിന് കൊവിഡ് :

അഹാന കൃഷ്ണകുമാറിന് കൊവിഡ് തേർഡ് ഐ ബ്യുറോ തിരുവനന്തപുരം: നടി അഹാന കൃഷ്ണകുമാറിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം അഹാന തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ‘കുറച്ച് ദിവസങ്ങൾക്കു മുന്നേ കൊറോണ പോസിറ്റീവ് ആയി. അന്ന് മുതൽ സ്വയം നിരീക്ഷണത്തിലാണ്. എന്റെ തന്നെ സാന്നിധ്യം ഞാൻ ആസ്വദിക്കുന്നു. കഴിഞ്ഞ രണ്ടുദിവസമായി ആരോഗ്യനിലയിൽ പ്രശനങ്ങളൊന്നുമില്ല. വൈകാതെ നെഗറ്റീവ് ആകുമെന്ന് കരുതുന്നു’, എന്ന് അഹാന തന്റെ ഇന്‍സ്റ്റഗ്രാമില്‍ എഴുതി. ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രത്തിൽ ആയിരുന്നു ആഹാന അവസാനമായി അഭിനയിച്ചത്. ചിത്രീകരണം പൂർത്തിയായ വിവരം […]

കേരളത്തിൽ ഇന്ന് 5215 പേര്‍ക്ക് കോവിഡ് ; ഇതുവരെ രോഗം ബാധിച്ചവരിൽ 32 പേർ അടുത്തയിടെ യു.കെ.യില്‍ നിന്നും വന്നവർ : ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം :    സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 32 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. […]

മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതം; ഇനി മുതല്‍ ഓണ്‍ലൈനായി ഡ്രൈവിങ്ങ് ലൈസന്‍സ് പുതുക്കാം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായായി നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം. പ്രവാസികള്‍ക്ക് വിദേശത്തുനിന്നും ലൈസന്‍സ് പുതുക്കാന്‍ കഴിയും. കോവിഡിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താല്‍ക്കാലിക രജിസ്‌ട്രേഷന്‍ എന്നിവയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി. 2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി തീര്‍ന്ന വാഹനരേഖകളുടെ സമയപരിധിയാണ് നീട്ടിയത്. […]

പുതുവത്സരാഘോഷം ഡ്രോൺ നിരീക്ഷിക്കും…! കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷ പരിപാടികൾക്ക് നിയന്ത്രണം കർശനമായി നടപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശം എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും. ആഘോഷങ്ങളുടെ ജനക്കൂട്ടവും ആഘോഷങ്ങളും ഡിസംബർ 31 ന് രാത്രി 10 മണിക്ക് ശേഷം ഉണ്ടാകില്ലെന്നും പോലീസ് ഉറപ്പുവരുത്തും. നിരീക്ഷണം കർശനമാക്കാൻ പ്രധാനകേന്ദ്രങ്ങളിൽ നിരീക്ഷണത്തിന് ഡ്രോൺ നിരീക്ഷണവും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.ശബ്ദകോലാഹലങ്ങൾ തടയുന്നതിനും നടപടി സ്വീകരിക്കും. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള പൊലീസ് പ്രെടോളിങ്ങിനായി നിയോഗിച്ചിട്ടുണ്ട്.   സംസ്ഥാന അതിർത്തികൾ, തീരപ്രദേശങ്ങൾ, ട്രെയിനുകൾ എന്നിവിടങ്ങളിൽ ലഹരികടത്ത് തടയാനായി പ്രത്യേക പരിശോധന നടത്തും. മദ്യപിച്ചുള്ള […]

ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് വയോധികയുടെ മാല മോഷണം: തട്ടിപ്പുകാരൻ പ്രതിയുടെ വീഡിയോ ദൃശ്യം പൊലീസ് പുറത്തു വിട്ടു; സംഭവം കോട്ടയം നഗരമധ്യത്തിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിലൂടെ നടന്നു വന്ന വയോധികയെ ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് ബാങ്കിലേയ്ക്കു കൊണ്ടു വന്ന ശേഷം തട്ടിപ്പിലൂടെ മാല മോഷ്ടിച്ച പ്രതിയുടെ വീഡിയോ ദൃശ്യം പൊലീസ് പുറത്തു വിട്ടു. തിങ്കളാഴ്ച നഗരമധ്യത്തിൽ ആർപ്പൂക്കര സ്വദേശിയായ വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിലെ പ്രതിയുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നഗരമധ്യത്തിലൂടെ നടന്നു വന്ന ആർപ്പൂക്കര സ്വദേശിയായ വയോധികയെയാണ് ഒപ്പം നടന്നു വന്നയാൾ കബളിപ്പിച്ച് മാല മോഷ്ടിച്ചത്. റോഡരികിലൂടെ നടന്നു വന്ന വയോധികയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്. വയോധികയുടെ […]

പേന, പെൻസിൽ, പുസ്തകങ്ങൾ തുടങ്ങിയവ പരസ്പരം കൈമാറരുത് ; ക്ലാസ് മുറികളിലെ ജനാലകളും വാതിലുകളും തുറന്നിടണം : കോവിഡ് കാലത്ത് വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറന്നു തുടങ്ങുകയാണ്. സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിലാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് തുടങ്ങിയിരിക്കുന്നത്. മഹാമാരിയ്ക്കിടയിൽ സ്‌കൂളുകൾ തുറക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എല്ലാ കുട്ടികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങുക. വായും മൂക്കും മൂടത്തക്കവിധം മുഖത്തിനനുസരിച്ച് വലിപ്പമുള്ള മാസ്‌കുകൾ ഉപയോഗിക്കുക. യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തുന്നെങ്കിൽ മാസ്‌ക് വച്ച് […]

നെയ്യാറ്റിന്‍കരയില്‍ തീപ്പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് സര്‍ക്കാര്‍ വക വീടും സ്ഥലവും ധനസഹായവും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. മരിച്ച ദമ്പതികളുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും അഞ്ച് ലക്ഷം രൂപ വീതം നല്‍കും. ഇളയ കുട്ടിയായ രഞ്ജിത്തിന്റെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും. ഇവര്‍ക്ക് വീടും സ്ഥലവും നല്‍കാനും തീരുമാനമായി. ഇത് എവിടെ വേണമെന്ന് തീരുമാനിക്കാന്‍ തഹസില്‍ദാറെ ഏല്‍പ്പിക്കും. അതേസമയം, ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റൂറല്‍ എസ്പിയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. കുട്ടികളുടെ മൊഴി […]

ബി.ജെ.പിയെ വെട്ടിലാക്കി നിയമസഭയിലെ ഏക അംഗം ; കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് രാജഗോപാൽ : കാർഷിക നിയമത്തിനെതിരെ എതിർപ്പില്ലാതെ പ്രമേയം പാസാക്കി നിയമ സഭ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെയുള്ള പ്രമേയം നിയമസഭയുടെ പ്രത്യേക സമ്മേളനം അംഗീകരിച്ചു. പ്രമേയം അംഗീകരിച്ചത് ബി.ജെ.പി എംഎൽഎ ഒ രാജഗോപാലിന്റെ എതിർപ്പില്ലാതെയാണ്. ബിജെപിയുടെ നിലപാടിന് വിരുദ്ധമാണ് പാർട്ടിയുടെ ഏക എംഎൽഎ നിയമസഭയിൽ എടുത്ത നിലപാട്. പ്രമേയത്തിലെ വ്യാഖ്യാനങ്ങളിൽ വൈരുദ്ധ്യം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാൽ പ്രമേയം പൊതു താൽപ്പര്യമാണ്. ഞാൻ അതിനൊപ്പം നിൽക്കുന്നുഇതാണ് പ്രമേയം പാസാക്കിയ ശേഷം രാജഗോപാൽ വിശദീകരണം നൽകിയത്. പ്രതിപക്ഷം മുൻപോട്ട് വച്ച രണ്ട് ഭേദഗതികളും അംഗീകരിച്ചു. എന്നാൽ പ്രധാനമന്ത്രി മോദിക്കെതിരായ ഭേദഗതി അംഗീകരിച്ചില്ല. ഇതിനിടെയാണ് […]