രാജ്യത്ത് രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിൽ ലോക് ഡൗൺ നീളുമെന്ന് സൂചന ; പ്രധാനമന്ത്രി രണ്ട് ദിവസത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് റിപ്പോർട്ടുകൾ

രാജ്യത്ത് രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിൽ ലോക് ഡൗൺ നീളുമെന്ന് സൂചന ; പ്രധാനമന്ത്രി രണ്ട് ദിവസത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് റിപ്പോർട്ടുകൾ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏപ്രിൽ 14 ന് ലോക്ക് ഡൗൺ അവസാനിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയോ ഞായറാഴ്ചയോ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കുമെന്ന് റിപ്പോർട്ട്.

ലോക്ക് ഡൗൺ നീട്ടുമോ ഇല്ലയോ എന്നത് സംബന്ധിച്ച തീരുമാനം ഈ സമയം അറിയിക്കുമെന്നാണ് സൂചന. ശനിയാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രിമാരുടെ നിർദേശങ്ങളും അദ്ദേഹം തേടും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് സൂചന.

അതേസമയം, രോഗവ്യാപനം കൂടുതലുളള സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്നാണ് സൂചന. അതേസമയം കളിഞ്ഞ ദിവസം രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ലോക്ക് ഡൗൺ ഒറ്റയടിക്ക് നീക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

എന്നാൽ കൊറോണ വൈറസ് ഏറ്റവുമധികം പടർന്നു പിടിക്കുന്ന രാജ്യത്തെ കർണാടക, ഉത്തർ പ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ആസാം, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയടക്കം പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒഡീഷയിൽ ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുന്ന ആദ്യ സംസ്ഥാനമാണ് ഒഡീഷ. ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവുവരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.മാർച്ച് 25 നാണ് രാജ്യത്തെ അഭിസംബോധന ചെയ്താണ് രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചത്.