ബി. ജെ.പി – ആർ.എസ്.എസ് ബന്ധമുള്ളവർ കടക്ക് പുറത്ത്…! ഭരണസമിതിയില്‍ നിന്നും നരേന്ദ്രമോദിയുമായി ബന്ധമുള്ള ഡെമോക്രാറ്റുകളെ ഒഴിവാക്കി ജോ ബൈഡന്‍ ; അമേരിക്കൻ -ഇന്ത്യൻ ബന്ധത്തിൽ വിള്ളലുണ്ടാകുമോയെന്ന് ഉറ്റുനോക്കി ലോകരാജ്യങ്ങൾ 

ബി. ജെ.പി – ആർ.എസ്.എസ് ബന്ധമുള്ളവർ കടക്ക് പുറത്ത്…! ഭരണസമിതിയില്‍ നിന്നും നരേന്ദ്രമോദിയുമായി ബന്ധമുള്ള ഡെമോക്രാറ്റുകളെ ഒഴിവാക്കി ജോ ബൈഡന്‍ ; അമേരിക്കൻ -ഇന്ത്യൻ ബന്ധത്തിൽ വിള്ളലുണ്ടാകുമോയെന്ന് ഉറ്റുനോക്കി ലോകരാജ്യങ്ങൾ 

സ്വന്തം ലേഖകൻ

ന്യൂഡൽഹി : അധികാരത്തിലെത്തി ദിവസങ്ങൾക്കകം തന്നെ സുപ്രധാന നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ ഭരണസമിതിയില്‍ നിന്നും ആര്‍എസ്‌എസ്-ബിജെപി ബന്ധമുള്ള ഡെമോക്രാറ്റുകളെ ജോ ബൈഡന്‍  ഒഴിവാക്കി.

ഇതുവരെ തന്റെ ഭരണസമിതിയില്‍ 13 സ്ത്രീകള്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍-അമേരിക്കക്കാരെ ബൈഡന്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ ബൈഡന്റെ ഭരണകൈമാറ്റ ടീമിനോട് മതനിരപേക്ഷ ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകള്‍, സംഘപരിവാര്‍ ബന്ധമുള്ളവരെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുപ്രകാരമാണ്  സൊണാല്‍ ഷാ, അമിത് ജാനി എന്നിവരാണ് ബൈഡന്‍ ഭരണസമിതിയില്‍ നിന്നും പുറത്തായിരിക്കുന്നതെന്ന് ഇന്ത്യന്‍ മാദ്ധ്യമമായ ‘ദ ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇവർ ഇരുവരും ആര്‍എസ്‌എസ്, ബിജെപി ബന്ധമുള്ളവരാണ് ഇരുവരുമെന്നും റിപോർട്ടിലുണ്ട്.

ബൈഡന്റെ യൂണിറ്റി ടാസ്ക് ഫോഴ്സില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സൊണാല്‍, ‘ഓവര്‍സീസ് ഫ്രണ്ട്സ് ഒഫ് ബിജെപി-യുഎസ്‌എ’ എന്ന സംഘടനയുടെ അദ്ധ്യക്ഷ കൂടിയായിരുന്നു. ആര്‍എസ്‌എസ് നടത്തുന്ന ‘ഏകാല്‍ വിദ്യാലയ’യുടെ സ്ഥാപക കൂടിയായ അവര്‍ അതിനായി ഫണ്ടുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്.

അമിത്  ജാനിക്കാകട്ടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഒപ്പം  ബിജെപി നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. എന്നാൽ ജാനി  തിരഞ്ഞെടുക്കപ്പെട്ടത് പശ്ചാത്തലം വേണ്ടവിധം പരിശോധിക്കാതെയാണെന്നും (ലാക്സ് വെറ്റിങ്ങ്) അതിനാലാണ് ജാനി ഇപ്പോള്‍ പരിഗണിക്കപ്പെടാതിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

‘നെയിം ബൈഡന്‍’ ക്യാംപെയിനിന്റെ ‘മുസ്ലിം ഔട്ട്റീച്ച്‌’ കോര്‍ഡിനേറ്റർ കൂടിയായിരുന്നു  അമിത് ജാനി.