കോട്ടയം ജില്ലയിൽ കനത്ത മഴ ; മൂന്ന് വീടുകൾക്ക് ഭാഗികമായി നാശ നഷ്ടം; ജില്ലയിൽ അഞ്ച് ദുരിതാശ്വാസക്യാമ്പുകൾ തുറന്നു ; കാറ്റിലും മഴയിലും പെട്ട് മരം ഒടിഞ്ഞു വീണതിനെ തുടർന്ന് ഗതാഗത തടസം
സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ കനത്ത മഴ. പ്രകൃതിക്ഷോഭമായി ബന്ധപ്പെട്ട് ജില്ലയിൽ മൂന്ന് വീടുകൾക്ക് ഭാഗികമായി നാശ നഷ്ടം സംഭവിച്ചു. കടത്തുരുത്തി, കാഞ്ഞിരപ്പള്ളി,പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ കാറ്റിലും മഴയിലും പെട്ട് മരം ഒടിഞ്ഞു വീണതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം നീങ്ങി. മഴ കനത്ത സാഹചര്യത്തിൽ ജില്ലയിൽ അഞ്ചിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്കിൽ നാലും ചങ്ങനാശേരി താലൂക്കിൽ ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് തുടങ്ങിയത്. 18 കുടുംബങ്ങളിലായി 69 പേർ ക്യാമ്പുകളിലുണ്ട്.