play-sharp-fill

ഹിന്ദു ഐക്യവേദി ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണ ഭീഷണിയായിരിക്കുമ്പോൾ പകർച്ചവ്യാധി സാധ്യതകൾ മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച ശുചീകരണയജ്ഞത്തിൽ ജില്ലയിലെ ഹിന്ദു ഐക്യവേദി പ്രവർത്തകർ പങ്കെടുത്തു. നമ്മുടെ സുരക്ഷ നമ്മുടെ കൈയ്യിൽ തന്നെ എന്ന സന്ദേശമാണ് ഇതിലൂടെ പ്രാവർത്തികമാകുന്നത്. ജില്ലയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, ജില്ലാ പ്രസിഡന്റ്് വി.മുരളീധരൻ,   വർക്കിംഗ് പ്രസിഡൻറ് പ്രൊഫ.റ്റി.ഹരിലാൽ, ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, കെ.പി.ഗോപിദസ് ,സംഘടനാ സെക്രട്ടറി പി.എസ്.സജു, വൈസ് പ്രസിഡന്റ് റ്റി.ആർ.രവീന്ദ്രൻ, മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു […]

മകൻ കൊണ്ടു വന്നത് പൊറോട്ട; അമ്മയ്ക്കു വേണ്ടത് ബിരിയാണി: ചങ്ങനാശേരിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തിയത് ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ; പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തേർഡ് ഐ ബ്യൂറോ ചങ്ങനാശേരി: തൃക്കൊടിത്താനത്ത് അമ്മയെ വീടിനുള്ളിലിട്ട് മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത് വീട്ടിൽ വാങ്ങിക്കൊണ്ടു വന്ന പൊറോട്ട, അമ്മയ്ക്കു വേണ്ടെന്നു പറഞ്ഞതിനെ തുടർന്ന്. പൊറോട്ടയ്്ക്കു പകരം ബിരിയാണി വേണമെന്നു അമ്മ പറഞ്ഞതിനെ തുടർന്നാണ് വീട്ടിൽ തർക്കമുണ്ടായതും മകൻ അമ്മയെ കഴുത്തറുത്ത് അതിക്രൂരമായി കൊലപ്പെടുത്തിയതും. തൃക്കൊടിത്താനം അമര കന്യാക്കോണിൽ(വാക്കയിൽ) കുഞ്ഞന്നാമ്മ (55) യെയാണ് മകൻ മകൻ നിധിൻ (27) കഴുത്തറുത്ത് അതി ക്രൂരമായി കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ നിധിനെ കൊലപാതകം നടന്ന വീട്ടിൽ എത്തിച്ചു തെളിവെടുത്തു. കൊലപാതകം നടത്തിയ ശേഷം രക്തം പുരണ്ട ചിത്രങ്ങൾ […]

കൊറോണയ്ക്കു ശേഷം കോടിമത നാലുവരിപ്പാതയിൽ അപകടം തുടങ്ങി: തെരുവുനായ കുറുകെ ചാടി റോഡിൽ തലയിടിച്ചു വീണ ബൈക്ക് യാത്രക്കാരന് പരിക്ക്; പരിക്കേറ്റ ചെങ്ങളം സ്വദേശി മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കോടിമത നാലുവരിപ്പാതയിൽ വീണ്ടും അപകടം. തെരുവുനായ റോഡിൽ കുറുകെ ചാടി മറിഞ്ഞു വീണ ബൈക്ക് യാത്രക്കാരന് അപകടത്തിൽ പരിക്കേറ്റു. തലയ്ക്കു സാരമായി പരിക്കേറ്റ് ബോധരഹിതനായ യാത്രക്കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങളത്തു വാടകയ്ക്കു താമസിക്കുന്ന കോട്ടയം മൂലവട്ടം രശ്മി ഭവനിൽ രഞ്ജു രാജ് ആർ(37)നെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും മൂലവട്ടം ഭാഗത്തേയ്ക്കു വരികയായിരുന്ന രഞ്ജു സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മണിപ്പുഴയിലെ പെട്രോൾ പമ്പിനു മുന്നിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ഇതുവഴി […]

ആ രാത്രി അയാൾ വനിതാ ഹോസ്റ്റലിൽ എത്തിയത് എന്തിന് : കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതിയുടെ ചിത്രം പുറത്ത്; പ്രതിയെപ്പറ്റി സൂചനയുള്ളവർ ബന്ധപ്പെടാൻ പൊലീസ് നിർദേശം

തേർഡ് ഐ ബ്യൂറോ പാലക്കാട് : ആ രാത്രി ആ യുവാവ് വനിതാ ഹോസ്റ്റലിൽ എത്തിയത് എന്തിന് .? വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ അർദ്ധരാത്രി കമ്പിവടിയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസിൻ്റെ പ്രധാന സംശയവും അത് തന്നെയാണ്. സംഭവം നടന്ന വനിതാ ഹോസ്റ്റലിലെ സിസിടിവി ക്യാമറയിൽ നിന്നും പൊലീസിന് പ്രതി എന്ന് സംശയിക്കുന്ന ആളുടെ ചിത്രം ലഭിച്ചിട്ടുണ്ട്. ഈ ചിത്രം കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കോഴിക്കോട്‌ കണ്ണോത്ത്‌ പുത്തേറ്റ്‌ വീട്ടില്‍ മത്തായിയുടെ മകന്‍ ജോണാ(71)ണു കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ടത്‌. കഞ്ചിക്കോട്‌ ദേശീയപാതയോരത്തെ […]

കൊല്ലത്ത് പത്തു ദിവസം പ്രായമുള്ള കുഞ്ഞിന് കോവിഡ്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ പാലക്കാട് ജില്ലയിൽ: സംസ്ഥാനം അതീവ ജാഗ്രതയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും കൊറോണക്കേസുകൾ വർദ്ധിക്കുന്നത് ആശങ്കയാകുന്നതിനിടെ കൊല്ലത്ത് പത്തു ദിവസം പ്രായമായ കുട്ടിയ്ക്കും കൊറോണ സ്ഥിരീകരിച്ചു. എന്നാൽ, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണക്കേസുകൾ എന്ന നിലയിലേയ്ക്ക് പാലക്കാട് ജില്ല മാറുകയാണ്. കൊല്ലത്താണ്  പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 23 ന് കൊവിഡ് സ്ഥിരീകരിച്ച്‌ പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കല്ലുവാതുക്കല്‍ സ്വദേശിയായ യുവതി അടിയന്തിര ശസ്തക്രിയയിലൂടെ ജന്മം നല്‍കിയ 10 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്‍റെ സാമ്പിള്‍ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. ജില്ലയില്‍ 6 […]

കൊറോണയ്ക്ക് ശേഷം റോഡുകളിൽ അപകടക്കെണി: എം.സി റോഡിൽ നിയന്ത്രണം വിട്ട ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ചു: രോഗി അടക്കം നാലു പേർക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ തിരുവല്ല : കൊറോണയ്ക്ക് ശേഷം റോഡുകൾ തുറന്ന് നൽകിയതോടെ സംസ്ഥാനത്ത് നിരന്തര അപകടം.എം.സി റോഡ് തന്നെയാണ് കൊറോണക്കാലത്തിന് ശേഷം അപകടത്തുരുത്തായിരിക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സാണ് ഏറ്റവും ഒടുവിൽ അപകടത്തിൽപ്പെട്ടത്. ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി ഉള്‍പ്പടെ നാല് പേര്‍ക്കാണ് പരിക്കേറ്റത്. പന്തളം പുന്തല നെടിയാല വടക്കേതില്‍ രാജു (60), മകന്‍ രാജീവ്, ആരോഗ്യ പ്രവര്‍ത്തകരായ അശ്വതി, ശരണ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. എം.സി റോഡില്‍ തിരുവല്ല തുകലശ്ശേരിയിലാണ് അപകടം. പക്ഷാഘാതം സംഭവിച്ച്‌ അത്യാസന്ന നിലയിലായ രാജുവിനെയും […]

ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു വിരമിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു സര്‍വീസില്‍നിന്ന് വിരമിച്ചു. മെയ് 31 ന് വൈകിട്ട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മന് അദ്ദേഹം ചുമതല കൈമാറി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അതിഥി തൊഴിലാളികളുടെ മടക്കയാത്ര തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമായിരുന്നു ചുമതല കൈമാറ്റം. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ലോക്ക് ഡൗൺ നീട്ടിയിട്ടും കുവൈറ്റിൽ രക്ഷയില്ല: ഏഴു മരണവും 851 കേസുകളും റിപ്പോർട്ട് ചെയ്തു; മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ഭീതിയിൽ

തേർഡ് ഐ ബ്യൂറോ കുവൈറ്റ് സിറ്റി: രണ്ടു ദിവസം മുൻപ് ലോക്ക് ഡൗൺ മൂന്നാഴ്ച കൂടി നീട്ടിയിട്ടും കുവൈറ്റിൽ കൊറോണയെ പ്രതിരോധിക്കാൻ സാധിക്കുന്നില്ല. ഞായറാഴ്ച 851 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഏഴു പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് 27043 പേർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 165 പേർ ഇന്ത്യക്കാരാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയുടെ ലക്ഷണമാണ് ഇത്തരത്തിൽ രോഗം വർദ്ധിക്കുന്നതിലൂടെ പുറത്തു വരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാജ്യത്ത് 1008 പേർക്കാണ് പുതുതായി കേസ് സ്ഥിരീകരിച്ചത്. 11 […]

സംസ്ഥാനത്ത് 61 പേർക്കു കോവിഡ് 19: കോട്ടയം ജില്ലയിൽ ഇന്ന് രോഗബാധിതർ ഇല്ല; സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു; പത്തു സ്ഥലങ്ങൾ കൂടി ഹോട്ട് സ്‌പോട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 61 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 12 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 7 പേർക്കും കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 2 പേർക്കും എറണാകുളം ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 20 പേർ […]

അയ്മനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിപ്പ് ജ്ംഗ്ഷൻ വൃത്തിയാക്കി

തേർഡ് ഐ ബ്യൂറോ അയ്മനം: പഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പരിപ്പ് ജംഗ്ഷൻ ശുചീകരിച്ചു. ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൊറോണ മാനദണ്ഡം പാലിച്ചു കുടുംബശ്രീ, ഹരിത കർമം സേന ആരോഗ്യ പ്രവർത്തകർ വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലി ജയചന്ദ്രൻ, വാർഡ് മെമ്പർ അജിത, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ രഞ്ജീവ്, പബ്ലിക് ഹെൽത്ത് നേഴ്‌സ് കെസി ഗീത എന്നിവർ പങ്കെടുത്തു.