ഡിസംബര്‍ ആറ് ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുമെന്ന് പി അബ്ദുല്‍ ഹമീദ്; സായാഹ്ന സംഗമങ്ങള്‍ സംഘടിപ്പിക്കും
തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിന് ‘ബാബരി അനീതിയുടെ 31 വര്‍ഷങ്ങള്‍’ എന്ന തലക്കെട്ടില്‍ ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. ആറിന് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന സംഗമങ്ങള്‍ സംഘടിപ്പിക്കും. ഗാന്ധി വധത്തിനു ശേഷം നടന്ന രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. 1528 ല്‍ നിര്‍മിക്കപ്പെട്ട മസ്ജിദ് 1992 ഡിസംബര്‍ ആറിനാണ് ഫാഷിസ്റ്റ് അക്രമികള്‍ നിയമവിരുദ്ധമായി തല്ലിത്തകര്‍ത്തത്. രാജ്യത്തെ സാമ്പ്രദായിക മതേതര പാര്‍ട്ടികളുള്‍പ്പെടെ ഈ കൊടുംപാതകത്തില്‍ തുല്യ പങ്കാളിത്തമുണ്ട്. അതേസമയം, […]