രാജ്യത്ത് അടച്ചുപൂട്ടൽ മെയ് 16 വരെ നീട്ടണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങൾ ; മഹാമാരിക്കെതിരെ രാജ്യം ഒന്നിച്ച് നിന്നു : പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യത്ത് അടച്ചുപൂട്ടൽ മെയ് 16 വരെ നീട്ടണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങൾ ; മഹാമാരിക്കെതിരെ രാജ്യം ഒന്നിച്ച് നിന്നു : പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : രാജ്യം മഹാമാരിക്കെതിരെ പോരാടുമ്പോൾ ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി. രാജ്യം കണ്ട ഏറ്റവും വലിയ മഹാമാരിക്കെതിരെ രാജ്യത്തെ 130 കോടി ജനങ്ങളും ഒന്നിച്ച് നിന്നുവെന്നും ജനങ്ങളുടെ പോരാട്ട വീര്യത്തെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് ഒരാൾ പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ ഓർമ്മിപ്പിച്ചു. ജനങ്ങളുടെ ജീവിതരീതിയിലും മാറ്റങ്ങൾ കൊണ്ടുവന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കുന്നത് ജീവിതശൈലിയുടെ ഭാഗമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി സന്നദ്ധ പ്രവർത്തനങ്ങളിൽ covidwarriors.gov.in എന്ന വെബ്‌സൈറ്റിലൂടെ പങ്കാളികളാവാം.

രോഗ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരുകളും പഞ്ചായത്തുകളും വലിയ പങ്ക് വഹിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ലോക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ട് പല സംസ്ഥാനങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.

അതേസമയം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ തിങ്കളാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ചർച്ച നടത്തും. കൂടുതൽ ഇളവുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും വിവരമുണ്ട്.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കൊവിഡ് മരണം 779 ആയി ഉയർന്നു.

രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 24,942 ആയി. നിലവിൽ 18,953 പേരാണ് കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. 5210 പേർ രോഗ മുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ.