മരണത്തിന് ഒരാഴ്ച മുൻപ് നയനയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റു, യുവസംവിധായികയുടെ ദുരൂഹമരണത്തില്‍ നിര്‍ണായക മൊഴി

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണത്തിൽ വഴിത്തിരിവ്. മരണത്തിന് ഒരാഴ്ച മുൻപ് നയനയ്ക്ക് മർദ്ദനമേറ്റിരുന്നു എന്ന് വനിതാ സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. നയനയെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മൊഴിയിൽ പറയുന്നു. മര്‍ദ്ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. മരണത്തിന് ഒരാഴ്ച മുൻപ് നയനയുടെ മുഖത്ത് അടിയേറ്റു ക്ഷതം കണ്ടിരുന്നു. മുഖത്തെ പാടിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരു വശം ചരിഞ്ഞു കിടന്നപ്പോൾ സംഭവിച്ചതാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. എന്നാൽ പിന്നീട് ഒരു ദിവസം മർദ്ദനമേറ്റ കാര്യം നയന വെളിപ്പെടുത്തിയെന്നും സുഹൃത്തിന്റെ […]

സംസ്ഥാനത്ത് ഇ.ഡി – ക്രൈംബ്രാഞ്ച് പോര് : ഇ.ഡിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു ; നടപടി സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയിൽ

സ്വന്തം ലേഖകൻ കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്വപ്‌നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസ് എടുത്തിരിക്കുന്നത്. ഡയറ്കടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ച ശേഷമാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമെ സർക്കാറിനെതിരായ ഗൂഢാലോചനക്കും ഇഡിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ സമ്മർദത്തിലാക്കി ഇ ഡി ഉദ്യോഗസ്ഥർ മൊഴിയെടുക്കുന്നത് തങ്ങൾ കണ്ടുവെന്ന് നേരത്തെ രണ്ട് […]

സണ്ണി ലിയോണ്‍ കാരണം ആത്മഹത്യയുടെ വക്കിലാണ്; പരിപാടിയുടെ തലേദിവസം രാത്രി 9 മണിക്ക് പണം വാങ്ങിയ സണ്ണി 11.21ന് പരിപാടിയില്‍ നിന്ന് പിന്മാറി; ഇപ്പോള്‍ വീടും പുരയിടവും ജപ്തി ഭീഷണിയില്‍; സണ്ണി ലിയോണിനെതിരെ കേസ് കൊടുത്ത പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന് പറയാനുള്ളത്

സ്വന്തം ലേഖകന്‍ കൊച്ചി: സണ്ണി ലിയോണ്‍ പരിപാടിയ്‌ക്കെത്താതെ ചതിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഡാന്‍സ് ഫിനാലെ പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററായ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്. എന്നാല്‍ താനല്ല, പരിപാടിയുടെ സംഘാടകരാണ് തെറ്റുകാരെന്ന് സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സംഘാടകയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്നും വീട്ടുകാര്‍ കണ്ടതു കൊണ്ട് മാത്രം അവര്‍ രക്ഷപ്പെട്ടന്നും ഷിയാസ് പ്രതികരിച്ചു. പരിപാടിയുടെ തലേദിവസം രാത്രി 9 മണിക്ക് പണം വാങ്ങിയ സണ്ണി 11.21ന് പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഒന്നര കോടിയിലേറെ രൂപയാണ് പരിപാടിക്ക് വേണ്ടി മുടക്കിയത്. ഇപ്പോള്‍ കടം […]

പാലക്കാട് ദുരഭിമാനക്കൊല; ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും; ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും പോലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന ആരോപണവുമായി കുടുംബം; ഇലക്ഷന്‍ തിരക്കുകള്‍ കാരണമാണ് നടപടി വൈകിയതെന്ന് പോലീസ്

സ്വന്തം ലേഖകന്‍ പാലക്കാട്: തേങ്കുറിശ്ശിയില്‍ നടന്ന ദുരഭിമാനക്കൊലയില്‍ ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നീ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കേസിന്റെ പുരോഗതി അനുസരിച്ച് ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങളും ഇവരുടെ മേല്‍ ചുമത്തും. അനീഷിന്റെ കുടുംബം പോലീസിനെതിരെ ആരോപണം ഉന്നയിച്ചതിനാല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറി. ഉച്ചയ്ക്ക് മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് തീരുമാനം. അനീഷിനെ കൊന്നവര്‍ക്ക്് ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്ന് ഭാര്യ ഹരിത […]

സംസ്ഥാനത്ത് മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് അവയവക്കടത്ത് മാഫിയ ; അനധികൃത അവയവക്കടത്തിൽ സർക്കാർ ജീവനക്കാർക്കും പങ്കുണ്ടെന്ന് റിപ്പോർട്ട് ; സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്നത് വ്യാപക അവയവക്കടത്ത് എന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഈ അനധികൃത അവയവക്കടത്തിൽ സർക്കാർ ജീവനക്കാർക്കും പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അവയവ കച്ചവടവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസെടുത്തു.അവയവ കച്ചവടം തടയുന്നതിനുള്ള പ്രത്യേക നിയമ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. സംസ്ഥാനത്ത് രണ്ട് വർഷത്തിനിടെ വ്യാപകമായി ഇടപാടുകൾ നടന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കിഡ്‌നി അടക്കമുള്ള അവയവങ്ങളാണ് നിയമ വിരുദ്ധമായി ഇടനിലക്കാർ വഴി വിൽക്കുന്നുണ്ട്. ഈ അനധികൃത അവയവക്കടത്തിൽ സർക്കാർ ജീവനക്കാരും ഇടനിലക്കാരായി എത്തുന്നുണ്ട്. ആളുകളെ കണ്ടെത്തിയാണ് […]

ഉത്ര വധക്കേസ് : ഉത്രയെ കൊലപ്പെടുത്താൻ സൂരജ് ആദ്യം കൊണ്ടുവന്ന ചാക്ക് കണ്ടെടുത്തു ; ഉത്രയുടെ സ്വർണ്ണം ഉപയോഗിച്ച് സുരേന്ദ്രപ്പണിക്കർ വാങ്ങിയ വാഹനവും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിനെ രണ്ടാം തവണയും അടൂർ പറക്കോട്ടെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. സൂരജ് ഉത്രയെ കൊലപ്പെടുത്തുന്നതിനായി ആദ്യം പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ചാക്ക് ക്രൈം ബ്രാഞ്ച് സംഘം കണ്ടെടുത്തു. ഇതോടൊപ്പം കോസിൽ പ്രതിതായ സൂരജിന്റെ അച്ഛൻ സരേന്ദ്രപ്പണിക്കർ ഉപയോഗിച്ചിരുന്ന വാഹനവും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഉത്രയുടെ സ്വർണ്ണം ഉപയോഗിച്ചാണ് സുരേന്ദ്രപ്പണിക്കർ ഉപോഗിച്ചിരുന്ന വാഹനം വാങ്ങിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഉത്രയെ സൂരജിന്റെ വീട്ടിൽ ആദ്യ തവണ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് പ്രതി […]

തന്നിൽ നിന്നും അവൾ അകലാൻ ശ്രമിച്ചു, ലൈംഗീക ബന്ധത്തിന് ശേഷം കൊന്നു തള്ളി ; കാസർഗോഡ് അധ്യാപികയെ കൊലപ്പെടുത്തിയ സഹ അധ്യാപകനെതിരെ 1700 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

സ്വന്തം ലേഖകൻ കാസർഗോഡ്: മഞ്ചേശ്വരത്ത് സ്‌കൂൾ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.രൂപശ്രീയുടെ സഹ അധ്യാപകൻ വെങ്കട്ട രമണ,ഇയാളുടെ സഹായി നിരഞ്ജൻ കുമാർ എന്നിവരെ പ്രതി ചേർത്താണ് ക്രൈംബ്രാഞ്ച് 1700 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പ്രതിയായ വെങ്കട്ട രമണയിൽ നിന്നും രൂപശ്രീ അകലാൻ തുടങ്ങിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നു.ലോക്ക്ഡൗൺ കാരണം കോടതി പ്രവർത്തിക്കാത്തതിനാൽ മജിസ്‌ട്രേറ്റിന്റെ പ്രത്യേകാനുമതിയോടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം കുറ്റപത്രവും അനുബന്ധ രേഖകളും കൈമാറിയത്. ജനുവരി പതിനാറിന് കാണാതായ രൂപശ്രീയുടെ മൃതദേഹം രണ്ടു ദിവസങ്ങൾക്ക് ശേഷം മഞ്ചേശ്വരം കൊയിപ്പാടി […]

ഓഫീസിലിരുന്ന് മദ്യപിച്ച ക്രൈംബ്രാഞ്ച് എസ്.ഐ പൊലീസ് കസ്റ്റഡിയിൽ ; സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം: ഓഫീസിലിരുന്നത് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ സലിമിനെയാണ് പൊലീസ് കസ്റ്റിയിയിൽ എടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ക്രൈംബ്രാഞ്ച് എസ്.ഐ ആയ സലീം ഓഫീസിലിരുന്ന് മദ്യപിക്കുന്നതായി റൂറൽ പൊലീസ് മേധാവിക്ക് സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കൊട്ടാരക്കര എസ്.ഐ ഓഫീസിലെത്തി പരിശോധിച്ചപ്പോൾ സലീം മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ പരിശോധന നടത്തിയ ശേഷമാണ് എസ്.ഐയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് […]

എസ്.എ.പി ക്യാമ്പിൽ നിന്നും തോക്ക് കാണാതായ സംഭവം : ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച തെളിവെടുപ്പ് നടക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്എപി ക്യാമ്പിൽ നിന്നും തോക്ക് കാണാതായ സംഭവത്തിൽ ക്രൈബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടക്കും. തിങ്കളാള്ച പതിനൊന്നുമണിക്കായിരിക്കും ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തുക. 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതോടൊപ്പം പൊലീസിന്റെ കൈവശമുള്ള 660 തോക്കുകളും ഹാജരാക്കാൻ എസ്.എ.പി കമാണ്ടന്റന്റിന് ക്രൈം ബ്രാഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. മണിപ്പൂരിൽ ജോലിക്ക് പോയ ഐ.ആർ ബറ്റാലിയന്റെ കൈവശമുള്ള പതിനാറ് തോക്കൊഴികെ മറ്റ് തോക്കുളെല്ലാം എസ്.എ.പി ക്യാമ്പിൽ വിവിധ ബറ്റാലിയനുകളിൽ നിന്നും എത്തിച്ചുവെന്നാണ് വിവരം.

പി.എസ്.സി പരീക്ഷാ ക്രമക്കേട് : സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടതില്ല ; ക്രൈംബ്രാഞ്ച്

  തിരുവനന്തപുരം : പരീക്ഷക്ക് കോപ്പിയടിച്ചവർ ഉൾപ്പെട്ട പി. എസ്. സി സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്. റാങ്ക് പട്ടികയിൽ വ്യാപകമായ ക്രമക്കേടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പിഎസ്‌സിക്ക് കൈമാറിയ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ല. അതിനാൽ പ്രതികൾ ഒഴികെ മറ്റുള്ളവർക്ക് സിവിൽ പൊലീസ് ഓഫീസർ റാങ്ക്‌ലിസ്റ്റിൽ നിന്ന് നിയമനം നൽകാമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. എന്നാൽ ആരെങ്കിലും കോപ്പിയടിച്ചതായി പിന്നീട് തെളിഞ്ഞാൽ അവരെ ജോലിയിൽനിന്ന് പുറത്താക്കുമെന്ന ഉപാധിയോടെയാകണം നിയമനമെന്നാണ് പിഎസ്‌സി സെക്രട്ടറിക്ക് എ.ഡി.ജി.പി […]