അസംഘടിത തൊഴിലാളി കോൺഗ്രസ് കടുത്തുരുത്തിയിൽ ധർണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം : ഓൾ ഇന്ത്യ അസംഘടിത തൊഴിലാളി കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡല കമ്മറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. അനൃായമായ ഇന്ധനവില വർദ്ധനയിലു० കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിക്ഷേതിച്ച് കൊണ്ടു० പ്രവാസികളോടുള്ള അവഗണനയിൽ പ്രതിക്ഷേതിച്ച് കൊണ്ടു० പ്രതിക്ഷേതധർണ്ണ നടത്തി നിയോജകമണ്ഡല० പ്ര സിഡൻ്റ് എ കെ വിജികുമാർ അദ്ധൃക്ഷത വഹിച്ചു. യുഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡല० ചെയർമാൻ ബേബി തൊണ്ടാൻകുഴി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാവൈസ് പ്രസിഡൻ്റ് സി സി മൈക്കിൾ […]

ഇടുക്കി ജില്ലയിൽ ഇന്ന് ആർക്കും കൊവിഡില്ല: രണ്ട് പേർക്ക് രോ​ഗമുക്തി

സ്വന്തം ലേഖകൻ മൂന്നാർ : ഇടുക്കി ജില്ലയിൽ ഇന്ന് ആർക്കും കൊവിഡ് 19 സ്ഥിരീകരിച്ചില്ല. അതേസമയം ജില്ലയിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് പേർ ഇന്ന് രോ​ഗമുക്തരായി. ജൂണ്‍ 21 ന് കൊവിഡ് സ്ഥിരീകരിച്ച തൊടുപുഴ സ്വദേശിയായ ഡ്രൈവര്‍ക്കും, തമിഴ്‌നാട് നിന്നെത്തി ജൂണ്‍ 16 ന് കൊവിഡ് സ്ഥിരീകരിച്ച ഉടുമ്പന്നൂര്‍ സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തരായത്. നിലവിൽ 50 പേരാണ് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 9880 സാമ്പിളുകളാണ് ജില്ലയിൽ നിന്നും ഇതുവരെ പരിശോധനക്കായി അയച്ചത്. ഇന്ന് മാത്രം 399 സാമ്പിളുകൾ പരിശോധനക്കായി […]

വീണ്ടും കോട്ടയത്ത് കോവിഡ് : ചികിത്സയിലുള്ളവരേക്കാള്‍ ഏറെ രോഗമുക്തര്‍: ആറു പേര്‍ക്ക് രോഗമുക്തി; മൂന്നു പേര്‍ക്കുകൂടി വൈറസ് ബാധ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ ആറു പേര്‍ക്കുകൂടി കോവിഡ് ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 110 ആയി. ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ ഉള്‍പ്പെടെ 109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 219 പേര്‍ക്ക് വൈറസ് ബാധിച്ച ജില്ലയില്‍ രോഗമുക്തി നിരക്ക് 50.22 ആയി. മുംബൈയില്‍നിന്നും എത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച മുത്തോലി സ്വദേശിനി(60), ഇവരുടെ മകന്‍(37), മകന്‍റെ ആണ്‍കുട്ടി(ആറ്), കുവൈറ്റില്‍നിന്നെത്തി ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശിനി(31), കുവൈറ്റില്‍നിന്നെത്തി ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച മുട്ടുചിറ […]

സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കോവിഡ് : കോട്ടയത്ത് മൂന്ന് പേർക്ക് രോഗബാധ: ജാഗ്രത വീണ്ടും തുടരണം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് […]

എസ്.എസ്.എല്‍.സി: കോട്ടയം ജില്ലയില്‍ വിജയശതമാനം 99.38; സംസ്ഥാനത്ത് മൂന്നാം സ്ഥാനം

സ്വന്തം ലേഖകൻ കോട്ടയം : എസ്.എസ്.എല്‍.സി പരീക്ഷയിലെ വിജയശതമാനത്തില്‍ കോട്ടയം ജില്ല സംസ്ഥാനത്ത് മൂന്നാമത്. ജില്ലയില്‍ പരീക്ഷയെഴുതിയ 19711 വിദ്യാര്‍ഥികളില്‍ 19588 പേര്‍ വിജയിച്ച് തുടര്‍ പഠനത്തിന് യോഗ്യത നേടി. 99.38 ആണ് വിജയശതമാനം. പത്തനംതിട്ട(99.71), ആലപ്പുഴ(99.57) ജില്ലകള്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍. 1851 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഇതില്‍ 1358 പേര്‍ പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികളില്‍ 493 പേരാണ് ഫുള്‍ എ പ്ലസ് നേടിയത്. പാലാ-423, കാഞ്ഞിരപ്പള്ളി-412, കോട്ടയം-632, കടുത്തുരുത്തി-384 എന്നിങ്ങനെയാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ […]

എസ്. എസ്. എൽ. സി. വിജയം ജില്ലാ പഞ്ചായത്ത് അഭിനന്ദിച്ചു

സ്വന്തം ലേഖകൻ കോട്ടയം : എസ്. എസ്. എൽ. സി. പരീക്ഷയിൽ 99.38 % വിജയവുമായി സംസ്ഥാനതലത്തിൽ 3-ാം സ്ഥാനത്ത് എത്തിയ ജില്ലയുടെ വിജയനേട്ടത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിനന്ദിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതികൂല സാഹചര്യത്തിൽ നേടിയ ഈ വിജയം കൂടുതൽ തിളക്കമാർന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിജയം നേടിയ വിദ്യാർത്ഥികൾ, അവരെ പരിശീലിപ്പിച്ച അധ്യാപകർ, രക്ഷിതാക്കൾ ഏവരും അഭിനന്ദനം അർഹിക്കുന്നു. ഫുൾ എ പ്ളസ് നേടിയ വിദ്യാർത്ഥികളെയും 100% വിജയം നേടിയ എല്ലാ സ്കൂളുകളെയും ജില്ലാ പഞ്ചായത്ത് ആദരിക്കുമെന്നും പ്രസിഡന്റ് […]

തെങ്ങുകയറ്റ തൊഴിലാളി ക്കു റ്റിവിയും തെങ്ങുകയറ്റ യന്ത്രവും നൽകി

സ്വന്തം ലേഖകൻ അയർക്കുന്നം: അയർക്കുന്നം വികസന സമിതി തെങ്ങുകയറ്റ തൊഴിലാളിയും നാലു വിദ്യാർത്ഥികളുടെ പിതാവുമായ റ്റി.ഡി. ജോസഫ് പൈമ്പള്ളിക്ക് മക്കളുടെ പഠനാവശ്യത്തിനായി റ്റി.വിയും, തെങ്ങുകയറുന്നതിന് യന്ത്രവും നൽകി. വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ നേതൃത്വം നൽകി. ജോണി എടേട്ട്, കെ.എസ്. മുരളീകൃഷ്ണൻ, കെ. സി. ഐപ്പ്, റ്റോമി ചക്കുപാറ, ബിജു പറപ്പള്ളി, എം. ജി.ഗോപാലൻ, തോമസുകുട്ടി ഇല്ലത്തുപറമ്പിൽ, റോഷൻ ജയിംസ്, ജേക്കബ് ഇല്ലത്തുപറമ്പിൽ, നിഖിൽ മരങ്ങാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

അന്ന് കെഎം മാണിയെ വീഴ്ത്തിയത് ബാർകോഴ ഉപയോഗിച്ച്: ഇന്ന് മകനെതിരെ ആയുധമാക്കിയത് കോട്ടയം ജില്ലാ പഞ്ചായത്ത് വിവാദവും: കോൺഗ്രസിൻ്റെ പകയുടെ കനലെരിയുമ്പോൾ

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ ഐക്യജനാധിപത്യമുന്നണി ഗവൺമെൻറിൻറെ ഏറ്റവും തിളക്കമാർന്ന മുഖമായിരുന്നു കെഎംമാണി. കാരുണ്യ ബെനവലന്റ് ഫണ്ട്, റബ്ബർ വില സ്ഥിരത പദ്ധതി, കർഷക പെൻഷൻ തുടങ്ങി ഉമ്മൻചാണ്ടി ഗവൺമെൻറിൻറെ പ്രധാന നേട്ടങ്ങളുടെ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇടം പിടിച്ച പദ്ധതികൾ കെഎം മാണിയുടെ സമ്മാനമായിരുന്നു. കേരളത്തിലെ ഏറ്റവും പരിണതപ്രജ്ഞനായ രാഷ്ട്രീയക്കാരനായ കെ.എം മാണിയെ കേരളത്തിലെ മുഖ്യമന്ത്രിയായി ആദരിക്കണമെന്ന് ലേഖനമെഴുതിയത് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു, കേരള കോൺഗ്രസ് എമ്മിന്റെ നിതാന്ത ശത്രുവായ സിപിഐ പോലും ഈ തീരുമാനത്തെ പരസ്യമായി പിന്തുണച്ചു. […]

യു ഡി എഫ് മുറിച്ച് കളഞ്ഞത് ഹൃദയ ബന്ധം: മാണിസാറിനെ യുഡിഎഫ് മറന്നു: ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം: മാണിസാറിനെ മറന്നുകൊണ്ടുള്ള തീരുമാനമാണ് യു.ഡി.എഫ് കൈക്കൊണ്ടതെന്ന്  കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേവലം ഒരു ഘടകകക്ഷി എന്നതിനുമപ്പുറം നീണ്ട 38 വര്‍ഷം യു.ഡി.എഫിന്റെ ശക്തി സ്രോതസ്സായിരുന്നു കെ.എം മാണിയുടെ രാഷ്ട്രീയം. കര്‍ഷകപെന്‍ഷന്‍ മുതല്‍ കാരുണ്യ വരെയുള്ള പദ്ധതികളിലൂടെ യു.ഡി.എഫ് സര്‍ക്കാരുകള്‍ക്ക് ജനകീയ മുഖം നല്‍കിയത് കേരളാ കോണ്‍ഗ്രസ്സാണ്. എല്ലാ പ്രതിസന്ധികളിലും യു.ഡി.എഫിന് കരുത്തുപകര്‍ന്ന ഹൃദയബന്ധമാണ് കേവലമൊരു ലോക്കല്‍ ബോഡി പദവിയുടെ പേരില്‍ മുറിച്ചുകളഞ്ഞത്. സാധാരണ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഹൃദയവികാരത്തെപ്പോലും മുറിവേല്‍പ്പിക്കുന്നതാണ് കേരള കോണ്‍ഗ്രസ്സിനെ പുറത്താക്കിയ തീരുമാനം. […]

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി മൂലവട്ടം അമൃത സ്‌കൂൾ: ഒൻപത് പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്; എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ കാണാം

സ്വന്തം ലേഖകൻ മൂലവട്ടം: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറിന്റെ നിറവുമായി വീണ്ടും മൂലവട്ടം അമൃത സ്‌കൂൾ. ഒൻപത് കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയതിന്റെ അഭിമാന തിളക്കവുമായാണ് അമൃത സ്‌കൂൾ നൂറിന്റെ തിളക്കം നേടിയിരിക്കുന്നത്. 114 വിദ്യാർത്ഥികളാണ് സ്‌കൂളിൽ നിന്നും ഇക്കുറി പരീക്ഷ എഴുതിയിരുന്നത്. എല്ലാവരും വിജയിച്ചതിനു പിന്നാലെ ഒൻപത് വിദ്യാർത്ഥികൾക്കു എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിക്കുകയും ചെയ്തത് വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. സ്‌കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം –