സംസ്ഥാനത്ത് മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് അവയവക്കടത്ത് മാഫിയ ; അനധികൃത അവയവക്കടത്തിൽ സർക്കാർ ജീവനക്കാർക്കും പങ്കുണ്ടെന്ന് റിപ്പോർട്ട് ; സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

സംസ്ഥാനത്ത് മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് അവയവക്കടത്ത് മാഫിയ ; അനധികൃത അവയവക്കടത്തിൽ സർക്കാർ ജീവനക്കാർക്കും പങ്കുണ്ടെന്ന് റിപ്പോർട്ട് ; സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്നത് വ്യാപക അവയവക്കടത്ത് എന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഈ അനധികൃത അവയവക്കടത്തിൽ സർക്കാർ ജീവനക്കാർക്കും പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അവയവ കച്ചവടവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസെടുത്തു.അവയവ കച്ചവടം തടയുന്നതിനുള്ള പ്രത്യേക നിയമ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് രണ്ട് വർഷത്തിനിടെ വ്യാപകമായി ഇടപാടുകൾ നടന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കിഡ്‌നി അടക്കമുള്ള അവയവങ്ങളാണ് നിയമ വിരുദ്ധമായി ഇടനിലക്കാർ വഴി വിൽക്കുന്നുണ്ട്. ഈ
അനധികൃത അവയവക്കടത്തിൽ സർക്കാർ ജീവനക്കാരും ഇടനിലക്കാരായി എത്തുന്നുണ്ട്.

ആളുകളെ കണ്ടെത്തിയാണ് അവയവ കച്ചവടം നടക്കുന്നത്. സർക്കാരിന്റെ വെബ്‌സൈറ്റുകളെ അട്ടിമറിച്ചുകൊണ്ടുള്ള പ്രവർത്തനമുണ്ട്. സർക്കാർ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് മാഫിയ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈ അവയവക്കടത്ത് മാഫിയ ഏതൊക്കെ മെഡിക്കൽ കോളജ് വഴിയാണ് ഇത് നടക്കുന്നതെന്ന് റിപ്പോർട്ടിൽ കാണിച്ചിട്ടില്ല.

അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഐജി, സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. തൃശൂർ ക്രൈംബ്രാഞ്ച് എസ്പി സുദർശനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

Tags :