ശ്രീകുമാർ മേനോന് കുരുക്ക് മുറുകുന്നു ; മഞ്ജുവിന്റെ പരാതിയിൽ ആന്റണി പെരുമ്പാവൂർ , പ്രൊഡക്ഷൻ മാനേജർ സജി എന്നിവർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി

സ്വന്തം ലേഖകൻ തൃശൂര്‍: ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവാര്യര്‍ നല്‍കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. മഞ്ജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ  സാക്ഷികളുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ല ക്രൈം ബ്രാഞ്ച് എസിപി സി ഡി ശ്രീനിവാസന്‍റെ നേൃത്വത്തിലാണ് മൊഴിയെടുപ്പ് നടന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ നേരത്തെ നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു. ശ്രീകുമാര്‍ മേനോന്‍ സമൂഹ മാധ്യമങ്ങള്‍ വഴി ദുഷ് പ്രചാരണം നടത്തിയെന്നും […]

മൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന അപകടമരണം കൊലപാതകം എന്ന് സംശയം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖിക കോഴിക്കോട്: മൂന്നുവര്‍ഷം മുന്‍പ് മലപ്പുറം പെരുമ്പടപ്പിലുണ്ടായ അപകടമരണത്തില്‍ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം തുടങ്ങി. ചാവക്കാട് അവിയൂര്‍ സ്വദേശികളായ നജീബുദ്ധീന്‍(16),വാഹിദ്(16) എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവമാണ് മലപ്പുറം ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിക്കുന്നത്. അപകടമരണം കൊലപാതകമാണെന്നും അവയവ മാഫിയയാണ് ഇതിനുപിന്നില്ലെന്നുമുള്ള നജീബുദ്ധീന്റെ പിതാവ് ഉസ്മാന്റെ പരാതി കണക്കിലെടുത്താണ് പുനരന്വേഷണം. മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വ്യാഴാഴ്ച അപകടം നടന്ന പെരുമ്ബടപ്പ് ബ്ലോക്ക് ജംങ്ഷനിലും സമീപത്തും പരിശോധന നടത്തി. അപകടം നടന്നസ്ഥലം പരിശോധിച്ച സംഘം പ്രദേശവാസികളില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തു. വാഹനാപകടത്തില്‍ […]

മരട് ഫ്‌ളാറ്റ് ; നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടിലുള്ള 18 കോടി രൂപ കണ്ടുകെട്ടി. പരാതികളില്ലെന്നും ചൂണ്ടിക്കാണിച്ച് കേസെകളെടുക്കാതിരുന്ന ഗോൾഡൻ കായലോരത്തിനെത്തിനെതിരെയും ക്രൈംബ്രാഞ്ച് കേസെടുക്കും

  സ്വന്തം ലേഖിക കൊച്ചി: മരടിലെ ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി രൂപ സർക്കാർ കണ്ടുകെട്ടിയതായി റിപ്പോർട്ട്. ഇതിന് പിന്നാലെ മരടിലെ അനധികൃത ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ മുഴുവൻ ആസ്തിവകകളും കണ്ടുകെട്ടാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നാണ് റിപ്പോർട്ടുവന്നിരിക്കുന്നത്. നിർമ്മാതാക്കളുടെ ആസ്തി കണ്ടു കെട്ടാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിന് ശേഷം ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ അക്കൗണ്ടിലുള്ള 18 കോടി രൂപയാണ് ഇതുവരെ കണ്ടുകെട്ടിയത്. ഇവരുടെ മുഴുവൻ ആസ്തി വകകളും കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് രജിസ്‌ട്രേഷൻ വകുപ്പിനും റവന്യുവകുപ്പിനും കത്ത് നൽകുമെന്നുള്ള റിപ്പോർട്ടുണ്ട്. ഇതിന് പുറമെ നിർമ്മാതാക്കൾ […]