നെഞ്ചില്‍ അസ്വസ്ഥതയും ചെറിയൊരു ഭാരവും; ഉറക്കത്തില്‍ വിയര്‍ത്ത് ഉണരുക, ഓക്കാനവും ഛര്‍ദിക്കാന്‍ തോന്നലും; ജീവനെടുക്കുന്ന സൈലന്റ് അറ്റാക്കിനെ പേടിക്കണം ; അറിഞ്ഞിരിക്കാം മുൻകരുതലുകളും, പ്രതിവിധികളും

സ്വന്തം ലേഖകൻ യാതൊരു ലക്ഷണങ്ങളും ഇല്ലാതെ ഉറക്കത്തില്‍ പോലും സംഭവിക്കുന്നതാണ് സൈലന്റ് അറ്റാക്ക്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ഏതെങ്കിലും ചെറിയ രക്തക്കുഴലില്‍ തടസം അനുഭവപ്പെട്ടാല്‍ സൈലന്റ് അറ്റാക്ക് ഉണ്ടാകും. സൈലന്റ് അറ്റാക്ക്’ മൂലം സംഭവിക്കുന്ന മരണങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. നെഞ്ചിന്റെ മധ്യഭാഗം മുതല്‍ ഇടതുവശത്തേക്കുള്ള വേദനയും ഭാരം അനുഭവപ്പെടലുമാണ് സാധാരണയായി ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍. തലകറക്കവും ഛര്‍ദിയും ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍, ഇത്തരം പ്രകടമായ ലക്ഷണങ്ങളൊന്നും വരാതെ സംഭവിക്കുന്ന ഹൃദയാഘാതമാണ് സൈലന്റ് അറ്റാക്ക്. ചെറിയ ലക്ഷണങ്ങള്‍ മാത്രമേ ഇതിനു കാണിക്കൂ. ദഹനക്കേട്, ദുര്‍ബലമാകുന്ന […]

പ്രമുഖ അഭിഭാഷകനും മുൻ കേന്ദ്ര നിയമമന്ത്രിയും സാമൂഹിക പ്രവർത്തകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു; പൗരാവകാശങ്ങൾക്കു വേണ്ടി ശക്തമായി വാദിക്കുകയും അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രമുഖ അഭിഭാഷകനും മുൻ കേന്ദ്ര നിയമമന്ത്രിയും സാമൂഹിക പ്രവർത്തകനുമായ ശാന്തി ഭൂഷൺ(97) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ഏഴിന് ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. 1977 മുതൽ 1979 വരെ മൊറാർജി ദേശായി സർക്കാറിൽ നിയമമന്ത്രിയായിരുന്നു. പൗരാവകാശങ്ങൾക്കു വേണ്ടി ശക്തമായി വാദിക്കുകയും അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ്. കോൺഗ്രസ്, ജനത പാർട്ടി, ബി.ജെ.പി എന്നീ പാർട്ടികളിൽ പലപ്പോഴായി പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭ എം.പിയായും സേവനം ചെയ്തു. പൊതുതാൽപര്യം മുൻനിർത്തി നിരവധി കേസുകളിൽ ഹാജരായിട്ടുണ്ട്. 1980ൽ പ്രമുഖ എൻ.ജി.ഒയായ ‘സെന്‍റർ ഫോർ പബ്ലിക് […]

വഞ്ചനാ കേസിലെ പ്രതിയില്‍ നിന്നും ഏജന്റു വഴി 50,000 രൂപ കൈക്കൂലി വാങ്ങി; സബ് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍; നീല നിറത്തിലുള്ള ഐ ഫോണും, 3.5 ലക്ഷം രൂപയും കൈക്കൂലിയായി വേണമെന്ന് ആവശ്യം; പ്രതിയുടെ സാമ്പത്തികബുദ്ധിമുട്ട് മനസിലാക്കി പമം തവണകളായി നല്കാൻ നിർദ്ദേശം; ആദ്യ ​ഗഡുവായി 50000 രൂപ കൈപ്പറ്റുന്നതിനിടയിൽ പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: വഞ്ചനാ കേസിലെ പ്രതിയില്‍ നിന്നും ഏജന്റു വഴി 50,000 രൂപ കൈക്കൂലി വാങ്ങിയ സബ് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചില്‍ അന്വേഷണത്തിലിരിക്കുന്ന വഞ്ചനാ കേസിലെ പ്രതിയില്‍ നിന്നും കൈമലി വാങ്ങവേയാണ് പൊലീസ് സബ് ഇന്‍സ്പെക്ടറായ സുഹൈലിനെയും ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറിനേയും ഇന്ന് വിജിലന്‍സ് പിടികൂടിയത്. 2017-ല്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസിലെ പ്രതിയായ പരാതിക്കാരന് 2019-ല്‍ ഹൈക്കോടതി വ്യവസ്ഥകള്‍ക്ക് വിധേയമായി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് […]

സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ, മാഡം ഞാന്‍ വീണു പോകും, എന്ന് ആ ഇരുന്ന ഇരുപ്പില്‍ തന്നെ ജഡ്ജിനോട് പറഞ്ഞു; ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ ഗുരുതരാവസ്ഥയില്‍

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വെച്ച്‌ കണ്ടിരുന്നതായും ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച്‌ നല്‍കിയത് ശരത് ആണെന്നും ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. കേസിന്റെ വിചാരണ നടക്കുകയാണ്. നടിയെ ആക്രമിച്ച കേസിന്റെ രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിന് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്ന വേളയില്‍, സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംവിധായകന്‍ ബൈജു കൊട്ടാരക്കര ആണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബാലചന്ദ്രകുമാറിനെ […]

വിവാഹേതര ലെെംഗിക ബന്ധത്തിലേര്‍പ്പെടുന്ന സെെനികര്‍ക്കെതിരെ നടപടിയെടുക്കാം; 2018ലെ വിധി സെെനിക നിയമത്തിന് ബാധകമല്ല; വിധിയില്‍ വ്യക്തത വരുത്തി സുപ്രീം കോടതി

സ്വന്തം ലേഖിക ന്യൂഡല്‍ഹി: വിവാഹേതര ലെെംഗികബന്ധത്തിലേര്‍പ്പെടുന്ന സെെനികര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി. 2018ലെ വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ വിധിയിലാണ് ഭരണഘടനാ ബെഞ്ച് വ്യക്തത വരുത്തിയത്. ജസ്റ്റിസ് കെ എം ജോസഫിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2018ലെ വിധി സെെനിക നിയമത്തിന് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹേതര ബന്ധം സംബന്ധിച്ച ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 497 ഭരണഘടനാവിരുദ്ധമാണെന്നും കാട്ടി കോടതി 2018ല്‍ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ ഇത് സായുധ സേനാംഗങ്ങള്‍ക്ക് ബാധകമാണോയെന്ന് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ […]

കൊല്ലത്ത് പൊലീസിനെ വടിവാള്‍ വീശി ആക്രമിച്ച സംഭവം; പ്രതികള്‍ പിടിയില്‍; പ്രതികളെ സഹായിച്ച ഗുണ്ടാ നേതാവും പിടിയിൽ; കീഴടക്കിയത് മല്‍പ്പിടുത്തത്തിനൊടുവില്‍

സ്വന്തം ലേഖിക കൊല്ലം: കൊല്ലം കുണ്ടറയില്‍ പൊലീസിനെ വടിവാള്‍ വീശി ആക്രമിച്ച്‌ രക്ഷപ്പെട്ട പ്രതികള്‍ പിടിയില്‍. ആൻ്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് പിടിയിലായത്. പ്രതികളെ സഹായിച്ച ഗുണ്ടാ നേതാവ് ഷൈജു എന്നയാളെയും പൊലീസ് പിടികൂടി. ഷൈജുവിന്റെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ഇരുവരും. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കുണ്ടറ പൊലീസിനെയും പ്രതികള്‍ ആക്രമിച്ചു. കുണ്ടറ പാവട്ടുമൂലയില്‍ നിന്നാണ് പ്രതികളെ പ്രിടികൂടിയത്. കുണ്ടറ പൊലീസ് പ്രതികളെ മല്‍പ്പിടുത്തത്തിനൊടുവില്‍ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതികളുടെ ആക്രമണത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദന കേസിലെ പ്രതികളായ ആൻ്റണിയെയും ലിയോ […]

വിമാനത്തില്‍ പുകവലിച്ചു; കൊച്ചിയില്‍ 62 കാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ കൊച്ചി: വിമാനത്തില്‍ പുകവലിച്ചതിന് കൊച്ചിയില്‍ 62 വയസുകാരന്‍ അറസ്റ്റില്‍. ദുബായില്‍ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ സഞ്ചരിച്ച സുകുമാരന്‍ ടി എന്ന തൃശ്ശൂരുകാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച്ച രാത്രി കൊച്ചിയിലെത്തിയ എസ് ജി -17 എന്ന വിമാനത്തിലാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത് . വിമാനത്തിലിരുന്ന് പുക വലിച്ചതിനെ തുടര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫീസര്‍ നെടുമ്ബാശ്ശേരി പോലീസ് സ്റ്റേഷനു നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. വിമാനം പറന്നുകൊണ്ടിരിക്കുമ്ബോള്‍ ശൗചാലയത്തിനടുത്തായി പുക വരുന്നത് കാണാനിടയായ ജീവനക്കാരാണ് കൊച്ചിയിലെത്തിയ ഉടനെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫീസറിനെ വിവരമറിയിച്ചത് […]

പൊതുനിരത്തുകളും ഫുട്പാത്തുകളും കൈയ്യേറി വൃത്തിഹീനമായ രീതിയിൽ ഭക്ഷണം ഉണ്ടാക്കാം! വിതരണം ചെയ്യാം! ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ട! ഹെൽത്ത് കാർഡ് വേണ്ട! വാടക വേണ്ട ! ലക്ഷങ്ങളുടെ മുതൽ മുടക്കും വേണ്ട! നാല് കമ്പിയും, ഒരു പടുതായും കുറച്ച് ഗുണ്ടായിസവും മതി ; അനധികൃത തട്ടുകടകളും ഫുട്പാത്ത് കച്ചവടക്കാരും ഇരുപത്തിനാല് മണിക്കൂറും വ്യാപാരം നടത്തുന്നു; തിരിഞ്ഞ് നോക്കാതെ അധികൃതർ !!

സ്വന്തം ലേഖകൻ കോട്ടയം: പൊതുനിരത്തുകളും , ഫുട്പാത്തുകളും കൈയ്യേറി ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായും ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ഭക്ഷണവ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റി അധികൃതർക്കും പേടി. ഇത്തരക്കാർക്ക് നാല് കമ്പിയും , ഒരു പടുതായും കുറച്ച് ഗുണ്ടായിസവുമാണ് മുടക്ക് മുതൽ. നഗരസഭകളുടേയോ, ഫുഡ് സേഫ്റ്റിയുടയോ ലൈസൻസ് ഇവർക്ക് ആവശ്യമില്ല. ജീവനക്കാർക്ക് ഹെൽത്ത് കാർഡും വേണ്ട. ഇത്തരത്തിൽ പ്രവർത്തിക്കുന്ന കടകളിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായാൽ കൈ മലർത്തുകയേ മാർഗ്ഗമുള്ളു . കോട്ടയം നഗരത്തിൽ കെഎസ്ആർടിസി ക്ക് എതിർവശവും , […]

കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതല്‍ വേണം; ഫെബ്രുവരി രണ്ട് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് വന്നതിന് പിന്നാലെ നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതലെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഇന്ന് മുതല്‍ ഫെബ്രുവരി രണ്ട് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതോടൊപ്പം കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താന്‍ അടിയന്തര നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം […]

പോലീസിനെ ആക്രമിച്ച കേസിൽ പ്രതിക്കെതിരെ സാക്ഷിപറഞ്ഞതിൻ്റെ വൈരാഗ്യം; കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു; പെരുമ്പായിക്കാട് സ്വദേശികൾ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ഗാന്ധിനഗറിൽ യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് പുല്ലരിക്കുന്ന് ഭാഗത്ത് പുത്തൻപറമ്പിൽ ബഷീർ മകൻ ഫൈസൽ (29), പെരുമ്പായിക്കാട് പുല്ലരിക്കുന്ന് ഭാഗത്ത് ചെറിയ മഠത്തിൽ വീട്ടിൽ ബെന്നി ഡേവിഡ് മകൻ അഖിൽ ബി ഡേവിഡ് (25) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ന്യൂ ഇയർ ആഘോഷത്തിനിടെ പോലീസിനെ ആക്രമിച്ച കേസിൽ പ്രതിക്കെതിരെ സാക്ഷിപറഞ്ഞ യുവാവിനെയാണ് ഇവർ കഴിഞ്ഞദിവസം കരിയംപാടം ഭാഗത്ത് വച്ച് സംഘം ചേർന്ന് ആക്രമിച്ചത്. അക്രമികളില്‍ ഒരാളായ ജിജോയുടെ സഹോദരനായ ജിയോക്കെതിരെ […]