തന്നിൽ നിന്നും അവൾ അകലാൻ ശ്രമിച്ചു, ലൈംഗീക ബന്ധത്തിന് ശേഷം കൊന്നു തള്ളി ; കാസർഗോഡ് അധ്യാപികയെ കൊലപ്പെടുത്തിയ സഹ അധ്യാപകനെതിരെ 1700 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

തന്നിൽ നിന്നും അവൾ അകലാൻ ശ്രമിച്ചു, ലൈംഗീക ബന്ധത്തിന് ശേഷം കൊന്നു തള്ളി ; കാസർഗോഡ് അധ്യാപികയെ കൊലപ്പെടുത്തിയ സഹ അധ്യാപകനെതിരെ 1700 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കാസർഗോഡ്: മഞ്ചേശ്വരത്ത് സ്‌കൂൾ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.രൂപശ്രീയുടെ സഹ അധ്യാപകൻ വെങ്കട്ട രമണ,ഇയാളുടെ സഹായി നിരഞ്ജൻ കുമാർ എന്നിവരെ പ്രതി ചേർത്താണ് ക്രൈംബ്രാഞ്ച് 1700 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

പ്രതിയായ വെങ്കട്ട രമണയിൽ നിന്നും രൂപശ്രീ അകലാൻ തുടങ്ങിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നു.ലോക്ക്ഡൗൺ കാരണം കോടതി പ്രവർത്തിക്കാത്തതിനാൽ മജിസ്‌ട്രേറ്റിന്റെ പ്രത്യേകാനുമതിയോടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം കുറ്റപത്രവും അനുബന്ധ രേഖകളും കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി പതിനാറിന് കാണാതായ രൂപശ്രീയുടെ മൃതദേഹം രണ്ടു ദിവസങ്ങൾക്ക് ശേഷം മഞ്ചേശ്വരം കൊയിപ്പാടി കടപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്.

കേസിൽ 140 പേരെ സാക്ഷികളാക്കിയിട്ടുണ്ട്.രൂപശ്രീയുടെ മൃതദേഹം കടലിൽ താഴ്ത്താൻ കൊണ്ടുപോയ കാർ, രൂപശ്രീയുടെ ബാഗ്, ബാഗിനകത്ത് ഉണ്ടായിരുന്ന വസ്തുക്കൾ, ഇവർ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌ക്, കൊലപ്പെടുത്താനുപയോഗിച്ച വീപ്പ തുടങ്ങിയവ തൊണ്ടിമുതലുകളാണ്. ശക്തമായ ശാസ്ത്രീയ തെളിവുകൾ കൂടി ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

മഞ്ചേശ്വരം മിയാപദവ് വിദ്യാവർധക സ്‌കൂൾ അധ്യാപികയായിരുന്നു രൂപശ്രീ. ഇതേ സ്‌കൂളിലെ ചിത്രകലാധ്യാപകൻ വെങ്കട്ടരമണയാണ് കൊലപാതക കേസിലെ മുഖ്യപ്രതി. രൂപശ്രീയും വെങ്കട്ട രമണയും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് പ്രതി ടീച്ചറെ വീട്ടിലേക്കു വിളിച്ചു വരുത്തിയത്.

വീട്ടിലെത്തിയ രൂപശ്രീയെ പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എല്ലാത്തിനും സഹായിയായി നിരഞ്ജൻ എന്ന യുവാവും മുഖ്യപ്രതിക്കൊപ്പമുണ്ടായിരുന്നു. ലൈംഗികമായി പീഡിപ്പിച്ച ശേഷം വിവസ്ത്രയായ രൂപശ്രീയെ വലിയ വീപ്പയിൽ മുക്കി കൊന്നതാണ് കേസിൽ പ്രതികൾക്കെതിരായ ഏറ്റവും വലിയ തെളിവ് .

മഞ്ചേശ്വരം കടപ്പുറത്ത നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ വയറ്റിൽ നിന്ന് പോസ്‌റുമോർട്ടത്തിൽ ലഭിച്ച വെള്ളം കിണർ വെള്ളമായിരുന്നു. അതോടെ കടലിൽ മുങ്ങിയാണ് മരണമെന്ന വാദം പൊളിയുകയായിരുന്നു.

പ്രതി വെങ്കിട്ട രമണയുടെ വീട്ടിലെ വീപ്പയിൽ നിന്ന് കണ്ടെടുത്ത വെള്ളവും പോസ്‌റുമോർട്ടത്തിൽ ലഭിച്ച വെള്ളവും ഒന്നായതാണ് കൊലപാതകത്തിൽ വെങ്കട്ടരമണയ്‌ക്കെതിരായ പ്രധാന തെളിവ്.

കർണാടകയുടെ വിവിധ സ്ഥലങ്ങളിൽ മൃതദേഹം കളയാൻ പ്രതികൾ നടത്തിയ കാർ യാത്രയും അതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട് ഇതും കേസിൽ നിർണ്ണായക തെളിവുകളാകും. ഇതോടെ പ്രോസിക്യൂഷന് അധികം വിയർക്കാതെ തന്നെ കോടതിയിൽ പ്രതികൾക്കെതിരായ കുറ്റകൃത്യങ്ങൾ തെളിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

ജനുവരി പതിനാറിന് കാണാതായ രൂപശ്രീയുടെ മൃതദേഹം രണ്ടു ദിവസങ്ങൾക്ക് ശേഷം മഞ്ചേശ്വരം കൊയിപ്പാടി കടപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്.