play-sharp-fill
ഓഫീസിലിരുന്ന് മദ്യപിച്ച ക്രൈംബ്രാഞ്ച് എസ്.ഐ പൊലീസ് കസ്റ്റഡിയിൽ ; സംഭവം കൊല്ലത്ത്

ഓഫീസിലിരുന്ന് മദ്യപിച്ച ക്രൈംബ്രാഞ്ച് എസ്.ഐ പൊലീസ് കസ്റ്റഡിയിൽ ; സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ

കൊല്ലം: ഓഫീസിലിരുന്നത് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ സലിമിനെയാണ് പൊലീസ് കസ്റ്റിയിയിൽ എടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രി ക്രൈംബ്രാഞ്ച് എസ്.ഐ ആയ സലീം ഓഫീസിലിരുന്ന് മദ്യപിക്കുന്നതായി റൂറൽ പൊലീസ് മേധാവിക്ക് സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കൊട്ടാരക്കര എസ്.ഐ ഓഫീസിലെത്തി പരിശോധിച്ചപ്പോൾ സലീം മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ പരിശോധന നടത്തിയ ശേഷമാണ് എസ്.ഐയെ കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനയായ കേരളാ പൊലീസ് അസോസിയേഷന്റെ സംസ്ഥാന നേതാവാണ് എസ്.ഐ സലീം.