
സ്വന്തം ലേഖകന്‍
കൊച്ചി: സണ്ണി ലിയോണ്‍ പരിപാടിയ്‌ക്കെത്താതെ ചതിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഡാന്‍സ് ഫിനാലെ പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററായ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്.
എന്നാല്‍ താനല്ല, പരിപാടിയുടെ സംഘാടകരാണ് തെറ്റുകാരെന്ന് സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.
സംഘാടകയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്നും വീട്ടുകാര്‍ കണ്ടതു കൊണ്ട് മാത്രം അവര്‍ രക്ഷപ്പെട്ടന്നും ഷിയാസ് പ്രതികരിച്ചു. പരിപാടിയുടെ തലേദിവസം രാത്രി 9 മണിക്ക് പണം വാങ്ങിയ സണ്ണി 11.21ന് പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഒന്നര കോടിയിലേറെ രൂപയാണ് പരിപാടിക്ക് വേണ്ടി മുടക്കിയത്. ഇപ്പോള്‍ കടം കയറി വീടും പറമ്പും ജപ്തി ഭീഷണിയിലാണ്. ബാധ്യതകള്‍ കാരണം ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ആത്മഹത്യയുടെ വക്കിലാണ്. ഇപ്പോഴും ഹൈക്കോടതിയില്‍ നിന്നുള്ള മുന്‍കൂര്‍ ജാമ്യത്തിലാണ് പുറത്തിറങ്ങി ജീവിക്കുന്നതെന്നും ഷിയാസ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019ലെ പരിപാടിയില്‍ നിന്ന് പിന്മാറിയത് സണ്ണി ലിയോണ്‍ ആണെന്നും സംഘാടകര്‍ വാക്ക് പാലിച്ചില്ലെന്ന രീതിയില്‍ താരം പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും ഷിയാസ് പറഞ്ഞു. പരിപാടി നടക്കാത്തതിനാല്‍ സണ്ണി ലിയോണ്‍ കാരണം ആത്മഹത്യയുടെ വക്കിലാണ് താനെന്നും ഷിയാസ് ആരോപിച്ചു.







