video
play-sharp-fill

പാലായിൽ നടന്നത് പ്ലാൻഡ് അടി..! ബിനു പുളിക്കക്കണ്ടം കാപ്പൻ അഡ്ജസ്റ്റുമെന്റെന്ന ആരോപണം ഉയരുന്നു; അടിയുണ്ടാകുമെന്നു പ്രഖ്യാപിച്ച് എ.സി.വി ക്യാമറാമാനെ വിളിച്ചു വരുത്തി; പാലാ നഗരസഭ കൗൺസിൽ ഹാളിലുണ്ടായ അടി മാണി സി.കാപ്പനു വേണ്ടിയെന്നു സൂചന

സ്വന്തം ലേഖകൻ പാലാ: പാലാ നഗരസഭ കൗൺസിൽ ഹാളിൽ കഴിഞ്ഞ ദിവസമുണ്ടായ അടിയ്ക്കു പിന്നിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പനെന്ന ആരോപണം ശക്തമാകുന്നു. മാണി സി.കാപ്പനും സി.പി.എം നഗരസഭ കൗൺസിലർ ബിനു പുളിക്കക്കണ്ടവും തമ്മിലുള്ള ഒത്തുകളിയാണ് വാക്കേറ്റത്തിലേയ്ക്കും പിന്നീട് കയ്യേറ്റത്തിലേയ്ക്കും എത്തിയതെന്ന സൂചനയാണ് ലഭിക്കുന്നത്. നിർണ്ണായക തിരഞ്ഞെടുപ്പ് സമയത്ത് അടിയുണ്ടാക്കിയ ബിനുവിനെതിരെ സി.പി.എമ്മിലും അമർഷം ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിനുവിനെതിരെ പാർട്ടിയ്ക്കുള്ളിൽ നിന്നും നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ഇതിനിടെ ബിനു സി.പി.എം വിട്ട് മാണി സി.കാപ്പൻ നേതൃത്വം നൽകുന്ന എൻ.സി.കെയിലേയ്ക്കു പോകാൻ നീക്കം തുടങ്ങിയതായും സൂചന […]

ജന്മനാടിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി ജനീഷ് കുമാർ ;ആവേശക്കടലായിചിറ്റാറും സീതത്തോടും

സ്വന്തം ലേഖകൻ സീതത്തോട്: എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് ജന്മനാട്ടിൽ ആവേശോജ്ജ്വല സ്വീകരണം. ചിറ്റാറിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരത്തോടെ ജന്മനാട്ടിലെത്തിയ ജനീഷ് കുമാറിനെ നാട്ടുകാരും കർഷകരും കോലിഞ്ചി സമ്മാനിച്ചും കോലിഞ്ചിമാലയും പുഷ്പമാലയും ചാർത്തിയാണ് വരവേറ്റത്. സബ്സിഡി ലഭ്യമാക്കിയ ജനീഷ് കുമാറിനെ ആലിംഗനം ചെയ്തുകൊണ്ട് സ്വീകരണ വേദിയിലെത്തിയ കർഷകർ സ്നേഹം പ്രകടമാക്കി. മൂന്നുകല്ലിൽ എത്തിയപ്പോൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് നാട്ടുകാർ വരവേറ്റത്. അവിടെ നിന്ന് യുവതീ-യുവാക്കളുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ യാത്ര തുടർന്നു. പുഷ്പാഭിഷേകം നടത്തിയും കുട്ടയിൽ പഴങ്ങൾ സമ്മാനിച്ചും പൂക്കൾ നൽകിയുമാണ് വിവിധയിടങ്ങളിൽ […]

ട്രാക്ടർ ഓടിച്ച് അഡ്വ.പ്രിൻസ് ലൂക്കോസ്: യു.ഡി.എഫ് പ്രവർത്തകർ ഒന്നിച്ചിറങ്ങിയാൽ ഇളക്കാനാവാത്ത കോട്ടകൾ ഒന്നുമില്ല: രമേഷ് പിഷാരടി

സ്വന്തം ലേഖകൻ കുമരകം: അടയാള പ്രചാരണ യാത്രയിൽ സ്വന്തം തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് കൗതുകമായി. കുമരകം കൈപ്പുഴ മുട്ടിൽ നിന്നും ആരംഭിച്ച അടയാള പ്രചാരണ യാത്രയിലാണ് സ്ഥാനാർത്ഥി സ്വന്തം തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിച്ചത്. താര പ്രചാരകനായ രമേഷ് പിഷാരടി യാത്ര ഉദ്ഘാടനം ചെയ്തതിന് പിന്നാലെ സ്ഥാനാർത്ഥി ട്രാക്ടറിൽ കയറുകയായിരുന്നു. കുമരകത്ത് നിന്ന് അയ്മനം , ആർപ്പൂക്കര വഴി സഞ്ചരിച്ച ട്രാക്ടർ റാലി അതിരമ്പുഴയിൽ സമാപിച്ചു. മുന്നിൽ അനൗൺസ്മെൻ്റ് വാഹനവും , പിന്നിൽ ഇരുചക്രവാഹനങ്ങളുടെ നീണ്ട നിരയുമായിരുന്നു […]

ആർപ്പൂക്കരയെ ഇളക്കിമറിച്ച് , തിരുവാർപ്പിൽ തിരയടിച്ച് യു.ഡി.എഫിൻ്റെ പടയോട്ടം: വിജയം പ്രിൻസ് ലൂക്കോസിനെന്ന് ഉറപ്പിച്ച് നാട്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ആർപ്പൂക്കരെ ഇളക്കിമറിച്ച് തിരുവാർപ്പിൽ തിരയടിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ പ്രചാരണം. മണ്ഡലത്തിൽ ഉടനീളം വിജയത്തിൻ്റെ കാറ്റ് വീശിയാണ് സ്ഥാനാർത്ഥിയുടെ പ്രചാരണം പുരോഗമിക്കുന്നത്. ഇന്നലെ ആർപ്പൂക്കരയിലും തിരുവാർപ്പിലുമായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ പ്രചാരണം. ഇവിടങ്ങളിൽ പരമാവധി വീടുകളിൽ നേരിട്ടെത്താനും സ്ഥാപനങ്ങളിൽ സന്ദർശനം നടത്താനുമായിരുന്നു സ്ഥാനാർത്ഥി കൂടുതൽ സമയം ചിലവഴിച്ചത്. വീടുകളിൽ എത്തിയ സ്ഥാനാർത്ഥിയെ കൊന്നപ്പൂക്കളും , ഷോളും അണിയിച്ചാണ് സ്വീകരിച്ചത്. മണ്ഡലങ്ങളിലെ കുടുംബ യോഗങ്ങളിലും കുടുംബ സംഗമങ്ങളിലും സ്ഥാനാർത്ഥി പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം കുമരകത്ത് നടന്ന തിരഞ്ഞെടുപ്പ് അടയാള […]

മുട്ടത്തും അറുപുഴയിലും എൽ.ഡി.എഫ് ഇലക്ഷൻ പ്രചരണ വാഹനത്തിന് നേരെ ആക്രമണം ; അണികളെ കയ്യേറ്റം ചെയ്ത് സംഘഷാവസ്ഥ സൃഷ്ടിച്ചത് കോൺഗ്രസ്സ് പ്രവർത്തകർ; കരുതിക്കൂട്ടിയുള്ള അക്രമണത്തിനെതിരെ കോട്ടയം എസ്പിക്ക് പരാതി നൽകി നേതൃത്വം

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് എൽ.ഡി. എഫിന്റെ ഇലക്ഷൻ പ്രചരണ വാഹനത്തിന് നേരെ കോണ്ഗ്രസ്സ് ആക്രമണം എന്ന് പരാതി. നാട്ടകം പ്രദേശത്ത് സ്ഥാനാർത്ഥി പര്യടനത്തിനൊപ്പം പോയ വാഹനത്തിന് നേരെ മുട്ടം ഭാഗത്ത് വച്ചാണ് കൊച്ചു ബാബു എന്ന യുഡിഎഫ് പ്രവർത്തകന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമണം അഴിച്ചുവിട്ടതെന്ന് എൽഡിഎഫ് ഇലക്ഷൻ കമ്മറ്റി സെക്രട്ടറി കോട്ടയം എസ്പി ക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതിന് ശേഷം ബുധനാഴ്‌ച അറുപുഴ ഭാഗത്ത് വച്ചും ആക്രമണം ഉണ്ടായി. വണ്ടിയിൽ ഉണ്ടായിരുന്ന ആളുകളെ കയ്യേറ്റം ചെയ്യുകയും തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ നശിപ്പിക്കുയും […]

കോട്ടയത്തിന്റെ വികസനത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം : യു.ഡി.എഫ്. കോട്ടയം വെസ്റ്റ് മണ്ഡലത്തിലെ വാഹനപട്യനത്തിന് ലഭിച്ച സ്വീകരങ്ങള്‍ക്ക് നന്ദി പറഞ്ഞ് വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനൊപ്പമാണെന്ന് പറയുകയും അതിനെ എതിര്‍ക്കുകയും ചെയ്യുന്ന സമീപനമാണ് ഇടുതപക്ഷം കോട്ടയത്തോട് കാണിച്ചിരിക്കുന്നത്. കോടിമതയിലെ പുതിയ പാലം പണിതിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. വികസനം എന്ന് എപ്പോഴും വീമ്പിളക്കുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ ആ പാലത്തിന്റെ തുരുമ്പ് മാറ്റാന്‍ പോലും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുത് സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരേ കോട്ടയം ജനതയുടെ വിധി എഴുത്താക്കും ഈ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം […]

ഹൃദയാംഗീകാരം വോട്ടാകുന്നു കോട്ടയത്തെങ്ങും അനിൽകുമാർ തരംഗം

സ്വന്തം ലേഖകൻ കോട്ടയം : എല്ലാവിഭാഗം ജനങ്ങളുടെയും ഹൃദയാംഗീകാരം ഏറ്റുവാങ്ങി കോട്ടയം മണ്ഡലം എൽഡിഎഫ്‌‌ സ്ഥാനാർഥി അഡ്വ.കെ അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ്‌ പര്യടനം ഇടതുമുന്നണിക്ക് ശുഭപ്രതീക്ഷയേകുന്നു. നാടിന്റെ വികസനമുന്നേറ്റത്തിന്‌ എൽഡിഎഫ്‌ തുടർഭരണം വേണമെന്ന ജനങ്ങളുടെ തിരിച്ചറിവിന്റെ പ്രതീകമായി മാറി സ്വീകരണകേന്ദ്രങ്ങളിലെ ആൾക്കൂട്ടം. ഇരുചക്ര വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയുള്ള സ്ഥാനാർഥി പര്യടനം വീക്ഷിക്കാനും അനുഗ്രഹിക്കാനും ഒപ്പം ചേരാനുമായി റോഡുവക്കിലും വീടിന്റെ ഉമ്മറത്തും ആളുകൾ നിലയുറപ്പിച്ചിരുന്നു. രാവിലെ കോട്ടയം ചന്തക്കവലയിൽ നിന്നും ആരംഭിച്ച വാഹനജാഥ പിന്നീട് അനുപമ തീയറ്ററിന്റെ മുൻപിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ കെഎസ്ആർറ്റിസി സ്റ്റാന്റിലെത്തി […]

മലയോര മണ്ണിന്റെ മനം കവർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ

സ്വന്തം ലേഖകൻ പൂഞ്ഞാർ : നിയോജക മണ്ഡലത്തിലെ കിഴക്കൻ മലയോര മേഖലയിൽ സമൂലമായ വികസനം യാഥാർഥ്യമാക്കുമെന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ദുഃസഹമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് ഇവർ കടന്നു പോകുന്നത്. കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കുക എന്നത് ഇവരുടെ നീണ്ട നാളത്തെ ആഗ്രഹമാണ്. താൻ എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉറപ്പു നൽകി. മണ്ഡല പര്യടന പരിപാടികൾക്കിടയിൽ കോരുത്തോട്, മുക്കൂട്ടുതറ പഞ്ചായത്തുകളിലെ പൊതു ജനങ്ങളോട് സംവദിക്കുകയായിരുന്നു ഇദ്ദേഹം. കുടിവെള്ള പ്രശ്നം നിയോജക മണ്ഡലത്തിലുടനീളം അതീവ […]

പി സി ജോർജ് റബ്ബർ കർഷകരോട് മാപ്പ് പറയണം: അഡ്വ.ടോമി കല്ലാനി

സ്വന്തം ലേഖകൻ എരുമേലി: യുഡി എഫ് അധികാരത്തിലെത്തിയാൽ റബ്ബറിന് കിലോയ്ക്ക് 250 രൂപയാക്കുമെന്ന് പൂഞ്ഞാർ മണ്ഡലം യു ഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനി. എരുമേലി പേരുത്തോട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബർ കർഷകർ ആ തൊഴിൽ നിർത്തി കടുക്കാ കൃഷി നടത്തണമെന്ന് പറഞ്ഞ എം.എൽ.എയാണ് പി സി ജോർജ്. കർഷകരുടെ ദുരിതം മനസ്സിലാക്കുന്നതിന് പകരം അവർക്കുള്ള സബ്സിഡി ഒഴിവാക്കാനാണ് അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടതെന്നും ടോമി കല്ലാനി പറഞ്ഞു. കർഷകരെ അവഹേളിക്കുന്ന പിസി ജോർജ് മാപ്പ് പറയണം. കർഷകരോട് വോട്ടു ചോദിക്കാൻ പോലും ജോർജിന് […]

കാലഹരണപ്പെട്ട ആശയമാണ് ഇടതുപക്ഷത്തിന്റേതെന്ന്: രമേഷ് പിഷാരടി

സ്വന്തം ലേഖകൻ കോട്ടയം: ലോകത്ത് ഒരിടത്തുമില്ലാത്ത കാലഹരണപ്പെട്ട ഒരു ആശയമാണ് ഇടതുപക്ഷത്തിന്റേതെന്ന് സിനിമാ താരം രമേഷ് പിഷാരടി. ഇതിന്റെ പല ആശയങ്ങളും പ്രാവര്‍ത്തികമല്ല. ഇവർ സമത്വം എന്ന് പറയുന്നു, ആയിരം കാക്കയെ എടുത്താല്‍ ഒരുപോലെയിരിക്കും എന്നാല്‍ ആയിരം മനുഷ്യരെ എടുത്താല്‍ അത് ഒരിക്കലും ഒരുപോലെയല്ല, വ്യത്യസ്ഥമാണ്. അതുകൊണ്ട് ഒരിക്കലും നടക്കാത്ത ഉട്ടോപ്യന്‍ ആശയങ്ങളാണ് അതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സൗഹൃദവേദി സംഘടിപ്പിച്ച ”യുവത്വത്തിനൊപ്പം തിരുവഞ്ചൂര്‍” എന്ന സംവാദ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു രമേഷ് പിഷാരടി. കോട്ടയത്തെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികളുമായി അദ്ദേഹവും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും […]