video
play-sharp-fill

സംശയിച്ചാൽ തടഞ്ഞു വച്ചോളു; പക്ഷേ, കൈ വയ്ക്കരുത്..! കള്ളന്മാരാണെങ്കിലും കൈ വച്ചാൽ നാട്ടുകാർ കുടുങ്ങും; സംശയം തോന്നുന്നവരെ കണ്ടാൽ ചെയ്യേണ്ടത് ഇതെല്ലാം

തേർഡ് ഐ ബ്യൂറോ കോട്ടയം: താഴത്തങ്ങാടിയിൽ ഇതര സംസ്ഥാനക്കാരെ കള്ളന്മാരെന്ന് സംശയിച്ച് തടഞ്ഞു വച്ച് മർദിച്ച സംഭവത്തിൽ മൂന്നു ഇതര സംസ്ഥാനക്കാരായ സ്ത്രീകളടക്കമുള്ള മൂന്ന് പേർക്ക് പരിക്കേറ്റു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ എന്നു സംശയിച്ചാണ് മൂന്നു പേരെ നാട്ടുകാർ തടഞ്ഞു വച്ചത്. ഇതിനിടെ തരം കിട്ടിയപ്പോൾ ചിലർ ഇവരെ കൈ വയ്ക്കുകയും ചെയ്തു. ഇതോടെ ഈ കൈവച്ചവരെല്ലാം കേസിൽ പ്രതികളായി മാറുന്ന അവസ്ഥയുണ്ടാകും. ഉത്തർ പ്രദേശിലും ഉത്തരേന്ത്യയിലും നടക്കുന്ന ആൾക്കൂട്ടക്കൊലപാതകത്തിനു സമാനമാണ് ഇപ്പോൾ താഴത്തങ്ങാടിയിൽ നടന്ന ആക്രമണം. പലപ്പോഴും ആളുകൾ ഒത്തു കൂടുമ്പോഴാണ് ആക്രമണം […]

ചങ്ങനാശേരി അഗതി മന്ദിരത്തിലെ മൂന്ന് അന്തേവാസികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു: ആറു പേർ ഗുരുതരാവസ്ഥയിൽ; ചങ്ങനാശേരിയിലെ പുതുജീവൻ ചാരിറ്റബിൾ ട്രസ്റ്റിനെതിരെ പരാതി ഉയർന്നത് പല തവണ: പരാതി എടുക്കാതിരുന്ന പൊലീസും പ്രതിക്കൂട്ടിൽ; ന്യൂമോണിയ എന്ന വാദം വിഴുങ്ങാതെ പ്രതിഷേധവുമായി നാട്ടുകാർ

സ്വന്തം ലേഖകൻ കോട്ടയം: ലഹരി വിമുക്ത കേന്ദ്രത്തിൽ ഒരാഴ്ചയ്ക്കിടെ മരിച്ചത് മൂന്ന് അന്തേവാസികൾ. ചങ്ങനാശേരി പുതുജീവൻ ട്രസ്റ്റിൽ ശനിയാഴ്ച രാവിലെ ഉണ്ടായ മരണം ഉൾപ്പെടെ ഒരാഴ്ചയ്ക്കിടെ സംഭവിച്ചത് മൂന്ന് മരണങ്ങളാണ്. കൂടാതെ ഇവിടുത്തെ ആറ് അന്തേവാസികൾ തിരുവല്ലയിലെ മൂന്ന് ആശുപത്രികളിലായി ചികിത്സയിലാണ്. അവസാനത്തെ മരണവും സംഭവിച്ചതോടെയാണ് അഗതി മന്ദിരത്തിലെ ദുരൂഹ മരണങ്ങളെ പറ്റി ജനങ്ങളിൽ ആശങ്ക ഉയർന്നത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് സ്ഥിതിചെയ്യുന്ന പുതുജീവൻ അഗതിമന്ദിരത്തിൽ നിന്നും ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവല്ല മെഡിക്കൽ മിഷൻ, പുഷ്പഗിരി ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. ഇവരിൽ […]

കലാപത്തിനിടെ തല്ലുകൊണ്ട് റോഡിൽ അവശരായി കിടന്നവരോട് ദേശീയഗാനം പാടാൻ ആവശ്യപ്പെട്ട് പൊലീസുകാർ ; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിലായി വടക്കുകിഴക്കൻ ഡൽഹിയിൽ പടർന്ന കലാപത്തിനിടയിൽ അക്രമികളിൽ നിന്നും തല്ലുകൊണ്ട് റോഡിൽ അവശരായി കിടന്നവരോട് പൊലീസുകാർ ദേശീയഗാനം പാടാൻ ആവശ്യപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇവരിൽ അഞ്ചുപേരിൽ 23കാരനായ ഒരു യുവാവ് മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ കർദാംപുരി സ്വദേശിയായ ഫൈസാനാണ് മരിച്ചത്. വടക്കുകിടക്കൽ ഡൽഹിയിൽ പൊട്ടിപുറപ്പെട്ട് പിന്നീട് രാജ്യതലസ്ഥാനമാകെ പടർന്ന നാലുദിവസം നീണ്ടുനിന്ന കലാപത്തിൽ 42 പേർ മരിക്കുകയുംഇരുന്നൂറിലധികം പേർ പരിക്കുകളുമായി ആശുപത്രിയിലാവുകയും ചെയ്തു. വീഡിയോയിൽ തല്ലിചതയ്ക്കപ്പെട്ട നിലയിൽ റോഡിൽ കിടക്കുന്ന അഞ്ചുപേരെ കാണാൻ കഴിയും. എന്നാൽ അതിൽ നാലുപേർ […]

ദേവനന്ദയുടെ ദുരൂഹ മരണത്തിന് പിന്നാലെ കോട്ടയത്ത് സാമൂഹ്യ വിരുദ്ധ അഴിഞ്ഞാട്ടം: താഴത്തങ്ങാടിയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന തമിഴ് നാടോടി സംഘം: മൂന്നു സ്ത്രീകളെ നാട്ടുകാർ പിടികൂടി നന്നായി പെരുമാറി പൊലീസിനു കൈമാറി; പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ കഥയിൽ ട്വിസ്റ്റ്

സ്വന്തം ലേഖകൻ കോട്ടയം: താഴത്തങ്ങാടിയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന തമിഴ്‌നാടോടി സംഘം ഇറങ്ങിയതായുള്ള പ്രചാരണത്തെ തുടർന്ന്,  സ്ത്രീകളടക്കം മൂന്നു പേരെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. സദാചാര സംരക്ഷകരായ നാട്ടുകാർ ഈ മൂന്നു പേരേയും നന്നായി പെരുമാറിയ ശേഷമാണ്, കുമരകം പൊലീസിനു കൈമാറിയത്. മർദനമേറ്റ  സ്ത്രീകളടക്കമുള്ളവർ പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് കഥമാറിയത്.   മൂന്നു പേരും പഴയ തുണിത്തരങ്ങൾ വാങ്ങാനായി എത്തിയവരാണ് എന്നു പൊലീസ് കണ്ടെത്തിയത്. സാരമായി മർദനമേറ്റ മൂന്നു പേരെയും കുമരകം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഇവരുടെ നീക്കങ്ങൾ വിശദമായി പരിശോധിച്ച ശേഷം […]

വീട് കിട്ടിയവരിൽ എൽഡിഎഫുകാർ മാത്രമല്ല യുഡിഎഫുകാരും ഉണ്ട് ; അവരുടെ മുഖത്തും പുഞ്ചിരിയുണ്ട് ; ആ പുഞ്ചിരിയും സംതൃപ്തിയും പങ്കുവയ്ക്കാനാണ് യുഡിഎഫിനെ ക്ഷണിക്കുന്നത് : പ്രതിപക്ഷത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി തോമസ് ഐസക്

സ്വന്തം ലേഖകൻ തൃശ്ശൂർ: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെയും ബിജെപിയുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക് രംഗത്ത്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്. വീടു കിട്ടിയവരിൽ എൽഡിഎഫുകാർ മാത്രമല്ല, യുഡിഎഫുകാരുമുണ്ടെന്ന് മന്ത്രി പറഞ്ഞു. അവരുടെ മുഖത്തും പുഞ്ചിരിയുണ്ട്. ജീവിതനിലവാരം മെച്ചപ്പെട്ടതിന്റെ സംതൃപ്തിയുണ്ട്. ആ സന്തോഷവും സംതൃപ്തിയും പങ്കുവെയ്ക്കാനാണ് യുഡിഎഫിനെ ക്ഷണിക്കുന്നത്. അതു ചെയ്യാനുള്ള രാഷ്ട്രീയ വിവേകം യുഡിഎഫ് കാണിക്കണമെന്നും തോമസ് ഐസക് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം രണ്ടു ലക്ഷം കുടുംബങ്ങളിൽ വിടരുന്ന പുഞ്ചിരി പങ്കുവെയ്ക്കാൻ […]

നടിയെ ആക്രമിച്ച കേസ്: മൂന്ന് ചോദ്യങ്ങൾക്ക് കൂടി മറുപടി വേണമെന്നാവശ്യപ്പെട്ട് ദിലീപ് പ്രത്യേക കോടതിയെ സമീപിച്ചു

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയം ഉന്നയിച്ച് ദിലീപ്. മൂന്ന് ചോദ്യങ്ങൾക്ക് കൂടി മറുപടി വേണമെന്നാവശ്യപ്പെട്ട് ദിലീപ് പ്രത്യേക കോടതിയെ സമീപിച്ചു. ചോദ്യങ്ങൾ സെൻട്രൽ ഫൊറൻസിക് ലാബിന് കൈമാറാൻ കോടതി ഉത്തരവിട്ടു.എന്നാൽ പ്രോസിക്യൂഷന്റെ വാദം കേൾക്കാതെ പ്രതിയുടെ ഭാഗം മാത്രം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചത് ശരിയായ രീതിയല്ലെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി.   അതേസമയം സാക്ഷി വിസ്താരത്തിനായി ഇന്നലെ ഹാജരാകാൻ നടൻ കുഞ്ചാക്കോ ബോബന് സമൻസ് അയച്ചെങ്കിലും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കുഞ്ചാക്കോ ബോബനെതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. […]

നാല് വർഷത്തിലൊരിക്കൽ മാത്രമേ അമ്മയ്ക്ക് പിറന്നാൾ ആഘോഷമുള്ളൂ ; ഞാൻ നല്ലൊരു വ്യക്തിയാണെങ്കിൽ അതിന് ഈ സ്ത്രീയോടാണ് താൻ കടപ്പെട്ടിരിക്കുന്നത് : അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ

സ്വന്തം ലേഖകൻ കൊച്ചി : അമ്മയ്ക്ക് ഇപ്പോളും മധുരപതിനാറാണ്. നാല് വർഷത്തിലൊരിക്കൽ മാത്രമേ അമ്മ പിറന്നാൾ ആഘോഷിക്കുകയുള്‌ളൂ. അമ്മയക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ചാക്കോച്ചൻ ആശംസകൾ പങ്കുവച്ചിരിക്കുന്നത്. താൻ കുറച്ചെങ്കിലും നല്ലൊരു വ്യക്തിയാണെങ്കിൽ അതിന് ഈ സ്ത്രീയോടാണ് താൻ കടപ്പെട്ടിരിക്കുന്നതെന്ന് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒപ്പം അമ്മയുടെ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 29 ആണ് ചാക്കോച്ചന്റെ അമ്മ മോളിയുടെ പിറന്നാൾ ദിനം.ഞാൻ എന്റെ ജീവിതത്തിൽ കണ്ട ശക്തരായ സ്ത്രീകളിൽ ഒരാളാണെന്നും ജീവിതത്തിലെ കാഠിന്യമേറിയ പരീക്ഷണങ്ങളെ ധീരമായി […]

”പറയാതെ എങ്ങോട്ടും പോകാത്ത കുട്ടിയാണ്, തനിയെ ഒരിടത്തും പോകാത്ത കുട്ടിയാണ്, നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചത് ; ദേവനന്ദയുടെ മരണത്തിൽ സത്യം പുറത്ത് കൊണ്ടുവരണമെന്ന് അമ്മ ധന്യ

സ്വന്തം ലേഖകൻ കൊല്ലം: ദേവനന്ദയുടെ മരണത്തിൽ സത്യം പുറത്ത് കൊണ്ടുവരണമെന്ന് അമ്മ ധന്യ. പറയാതെ എങ്ങോട്ടും പോകാത്ത കുട്ടിയാണ്. തനിയെ ഒരിടത്തും പോകാത്ത കുട്ടിയാണ്. നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചത്.     കാണാതായി കരഞ്ഞ് വിളിച്ചപ്പോൾ തന്നെ നാട്ടുകാരെല്ലാം ഓടിയെത്തിയിരുന്നു. അതുകൊണ്ട് തന്നെ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം അറിയാൻ അവസരമുണ്ടാക്കണമെന്നും അമ്മ ധന്യ ആവശ്യപ്പെട്ടു, എത്രയും പെട്ടെന്ന് കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് വിവരം അറിയണം. എല്ലാവരും സഹായിക്കണം എന്നും ദേവനന്ദയുടെ അമ്മ വ്യക്തമാക്കി.     ഷോളുകൊണ്ട് കളിക്കുകയായിരുന്നു. […]

‘ഒരു പക്കാ നാടൻ പ്രേമം’ ഓഡിയോ പ്രകാശനം ചെയ്തു

അജയ് തുണ്ടത്തിൽ തിരുവനന്തപുരം : എ.എം.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന ‘ഒരു പക്കാ നാടൻ പ്രേമ ‘ത്തിന്റെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡൈമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ, ഓഡിയോ സിഡിയുടെ റെപ്പ്‌ളിക്ക, ചിത്രത്തിന്റെ സംഗീത സംവിധായകൻ മോഹൻ സിത്താര ,ചിത്രത്തിന്റെ നിർമ്മാതാവ് സജാദ് എം ന് കൈമാറിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനരചന നിർവ്വഹിച്ചിരിക്കുന്നവർ, കൈതപ്രം , കെ ജയകുമാർ ഐ എ […]

പാക്കിസ്ഥാൻ സർക്കാരിന്റെ നടപടികൾ പുനപരിശോധന നടത്തണം : സേവനം അവസാനിപ്പിക്കുമെന്ന് ഭീഷണിയുമായി ഫെയ്‌സ്ബുക്കും ട്വിറ്ററും ഗൂഗിളും

സ്വന്തം ലേഖകൻ ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ സേവനം അവസാനിപ്പിക്കുമെന്ന് ഭീഷണിയുമായി ഫെയ്‌സ്ബുക്കും ട്വിറ്ററും ഗൂഗിളും. ഓൺലൈൻ സേവനങ്ങളെ നിയന്ത്രിക്കുന്നതിനായി പാക്കിസ്ഥാൻ സർക്കാർ അംഗീകരിച്ച പുത്തൻ നിയമങ്ങൾ പുനഃപരിശോധന നടത്തില്ലെങ്കിൽ സേവനം നിർത്തുമെന്നാണ് ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ എന്നീ മുൻനിര കമ്പനികൾ അറിയിച്ചിരിക്കുന്നത്. ഏഷ്യ ഇന്റർനെറ്റ് കോലിഷനാണ് ഇക്കാര്യം കമ്പനികൾ വ്യക്തമാക്കിയത്.     സിറ്റിസൻസ് പ്രൊട്ടക്ഷൻ റൂൾ നടപ്പാക്കുന്നതെനിരെയാണ് കമ്പനികൾ സർവീസ് നിർത്തുമെന്ന് ഭീഷണിയുമായി രംഗത്ത് എത്തിയത്. ഈ നിയമപ്രകാരം സർക്കാരിനെതിരെയുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള പാക്കിസ്ഥാനികൾക്കെതിരെ കർശന നടപടി സ്വീകരിക്കും.   […]