ആ….ടീച്ചറമ്മ തന്നെ മതിയായിരുന്നു! കോട്ടയം മെഡിക്കൽ കോളേജിലെ എഴുനൂറോളം ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല; പനിക്ക് പോലും മരുന്നില്ലാതെ ആശുപത്രികൾ; പട്ടി കടിച്ചാൽ പേ പിടിച്ച് ചത്താലും മരുന്ന് കിട്ടില്ല; ശൈലജ ടീച്ചറിൻ്റെ ഏഴയലത്ത് എത്താനാകാതെ വീണാ ജോർജ്ജ്; നടക്കുന്നത് “തള്ള്” മാത്രം
ഏ .കെ ശ്രീകുമാർ കോട്ടയം : ആ….ടീച്ചറമ്മ തന്നെ മതിയായിരുന്നു! രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പ് എഴുനേറ്റ് നിൽക്കാൻ ജീവനില്ലാത്ത വിധം ചീറ്റിപ്പോയി. കൊട്ടാരക്കരയിൽ ഡോക്ടറെ രോഗി കുത്തിക്കൊന്ന ദുരന്ത വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിന് നേരെ രോഗിയുടെ ആക്രമണമുണ്ടായെന്ന വാർത്തയും പുറത്ത് വരുന്നത് മെഡിക്കൽ കോളേജിലെ താത്ക്കാലിക ജീവനക്കാരിയായ നേഴ്സ് നേഹാ ജോൺനെ ആണ് രോഗി മർദ്ദിച്ചത്. ആക്രമണത്തിൽ നേഹയുടെ കൈക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദ്ദനമുണ്ടായത്. ആശുപത്രികളിൽ […]