കൊറോണയിൽ ജനപ്രീതി ഉയർന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ; കോൺഗ്രസിൽ ജനപ്രിയ നേതാവ് ഉമ്മൻചാണ്ടി തന്നെ ;കൊറോണക്കാല ഏഷ്യനെറ്റ് സീ ഫോർ സർവേഫലം ഇങ്ങനെ

കൊറോണയിൽ ജനപ്രീതി ഉയർന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ; കോൺഗ്രസിൽ ജനപ്രിയ നേതാവ് ഉമ്മൻചാണ്ടി തന്നെ ;കൊറോണക്കാല ഏഷ്യനെറ്റ് സീ ഫോർ സർവേഫലം ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണക്കാലത്ത് ഏറ്റവും കൂടുതൽ ജനപ്രീതി ഉയർന്ന നേതാവ് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റിന്റെ സർവേ ഫലവും ഇത് ശരിവയ്ക്കുന്നതാണ്.

അതേ സമയം സീ ഫോറുമായി ചേർന്ന് ഏഷ്യാനെറ്റ് നടത്തിയ സാമ്പിൾ സർവേയിൽ പ്രതിപക്ഷത്തിന്റെ ജനപ്രീതി കോവിഡ് കാലത്ത് ഇടിയുന്നതായിട്ടാണ് കണ്ടത്. ആരോഗ്യമന്ത്രി കെ കെ ശൈലജ കോവിഡ് കാലത്തെ ജനപ്രീതിയിൽ മുന്നിലാണ്. എന്നാൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ജനപ്രീതി കുറയുന്നതായാണ് സർവേ ഫലങ്ങൾ കാണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ജനങ്ങളുടെ പിൻന്തുണ ഏറ്റവും കുറഞ്ഞ് നിന്നിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ജനപ്രീതി കോവിഡ് കാലത്ത് വർധിച്ചിട്ടുണ്ട്.

50 നിയമസഭാ മണ്ഡലങ്ങളിലെ 10,409 വോട്ടർമാരുടെ അഭിപ്രായങ്ങളാണ് സർവേയ്ക്കായി തേടിയത്. കൊറോണക്കാലത്തെ പ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയന്റെ മതിപ്പ് ഉയർത്തിയോ എന്ന ചോദ്യത്തിന്, 86ശതമാനവും ഉയർത്തി എന്നാണ് പ്രതികരിച്ചത്. ഇടിഞ്ഞുവെന്ന് പ്രതികരിച്ചവർ 14 ശതമാനം മാത്രമാണ്.

എന്നാൽ കൊറോണയിൽ മുഖ്യമന്ത്രിയെയും കടത്തിവെട്ടുന്ന ജനപ്രീതിയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്കുള്ളത്. വെറും 3 ശതമാനം പേർ മാത്രമാണ് ടീച്ചറുടെ പ്രകടനം വളരെ മോശമാണെന്ന് പറയുന്നത്.

പ്രതിപക്ഷനേതാവെന്ന നിലയിൽ പൊതുവിലും കോവിഡ് കാലത്തെ പ്രവർത്തനത്തിന്റെ പേരിലും ചെന്നിത്തലയ്ക്ക് എത്ര മാർക്ക് എന്ന ചോദ്യത്തിന്, മോശം എന്നാണ് 43 ശതമാനം പേരും പ്രതികരിച്ചത്. തൃപ്തികരം എന്ന് 37 ശതമാനം പേർ പറയുമ്‌ബോൾ 18 ശതമാനം മികച്ചത് എന്ന അഭിപ്രായമുള്ളവർ ആണ്. എന്നാൽ ചെന്നിത്തലയുടെ പ്രവർത്തനം വളരെ മികച്ചതാണെന്ന് പറയുന്നവർ വെറും 2 ശതമാനം മാത്രമാണ്.

കോൺഗ്രസിന്റെ ഏറ്റവും ജനപ്രിയ നേതാവ് ഇപ്പോഴും ഉമ്മൻ ചാണ്ടി തന്നെയെന്ന് സർവേ വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി 47 ശതമാനം പേരും ഉമ്മൻ ചാണ്ടിയെ കാണുമ്പോൾ മേശ് ചെന്നിത്തലയെ അതേ സ്ഥാനത്ത് കാണുന്നവർ 13 ശതമാനം മാത്രമാണ്.