ഇന്ത്യക്കാരെ പറ്റിച്ച് നാട് വിട്ട ശതകോടീശ്വരനെ കുടുക്കിയത് ഹണിട്രാപ്പിൽ; ഡൊമിനിക്കയിൽ മെഹുൽ ചോക്‌സിക്കൊപ്പം പിടിയിലായത് ഹണിട്രാപ്പൊരുക്കിയ യുവതി; തട്ടിപ്പുകാരനെ കെണിയൊരുക്കി പിടികൂടിയതിൽ ആശങ്ക

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരുടെ കോടികൾ അടിച്ചുമാറ്റി നാടുവിട്ട ശതകോടീശ്വരൻ മെഹുൽ ചോക്‌സിയെ കുടുക്കിയത് ഹണിട്രാപ്പിലൂടെയെന്നു റിപ്പോർട്ട്. ഡൊമിനിക്കയിൽ പിടിയിലായ ഇന്ത്യൻ ശതകോടീശ്വരൻ മെഹുൽ ചോക്‌സിക്കൊപ്പം കണ്ടെത്തിയ യുവതി അദ്ദേഹത്തിന്റെ കാമുകിയല്ലെന്ന് റിപ്പോർട്ട്. ചോക്‌സിയെ ആന്റിഗ്വയിൽനിന്ന് ഹണിട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയതാണെന്നും ഈ സംഘത്തിൽ ഉൾപ്പെട്ടയാളാണ് യുവതിയെന്നും ചോക്‌സിയുമായി ബന്ധപ്പെട്ടവർ പറയുന്നു. നേരത്തെ അഭിഭാഷകർ മുഖേന മെഹുൽ ചോക്‌സിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. മെയ് 23-നാണ് മെഹുൽ ചോക്‌സിയെ ആന്റിഗ്വയിൽനിന്ന് കാണാതായത്. അദ്ദേഹം ആന്റിഗ്വയിൽനിന്ന് മുങ്ങിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ മെഹുൽ ചോക്‌സിയെ ഒരു […]

കണ്ടെയ്ന്‍മെന്‍റ് സോണ്‍; 185 വാര്‍ഡുകള്‍ ഒഴിവാക്കി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിലെ 59 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 185 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി. ആര്‍പ്പൂക്കര -5, അയ്മനം -10 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. നിലവില്‍ 54 തദ്ദേശ സ്ഥാപന മേഖലകളിലായി 177 വാര്‍ഡുകളിലാണ് അധിക നിയന്ത്രണമുള്ളത്. പട്ടിക ചുവടെ 1.ആര്‍പ്പൂക്കര- 8, 6, 7, 5 2.അതിരമ്പുഴ-22, 14, 2, 10, 9, 11, 6 3.അയര്‍ക്കുന്നം-2, 8, 12, 5 4.അയ്മനം-14, 13, 10 5.ഭരണങ്ങാനം-1 […]

നാട്ടുകാർ കൊവിഡ് വന്നു മരിച്ചാലും ശരി പാർലമെന്റ് മന്ദിരമില്ലാതെ പറ്റില്ല: പുതിയ പാർലമെന്റ് മന്ദിരവും ആരോഗ്യ മേഖലയിലെ ചിലവും തമ്മിൽ ബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്ത് പതിനായിരക്കണക്കിന് ആളുകൾ ദിവസവും കൊവിഡ് വന്നു മരിക്കുന്നതിനിടെ പൊടിപൊടിക്കുന്ന പാർലമെന്റ് മന്ദിര നിർമ്മാണത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. കൊവിഡ് വാക്‌സിൻ ആവശ്യത്തിന് ലഭ്യമല്ലാതെ രാജ്യത്തെ ജനങ്ങൾ വലയുമ്പോഴാണ് ഇപ്പോൾ പാർലമെന്റ് മന്ദിര നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ കോടികൾ വാരിയെറിയുന്നത്. ആരോഗ്യമേഖലയ്ക്കായി ചിലവഴിക്കുന്ന പണവും സെൻട്രൽ വിസ്ത പദ്ധതിക്കുള്ള ധനവിഹിതവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര വന, നഗരകാര്യ സഹമന്ത്രി ഹർദീപ് സിംഗ് പുരി ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. സെൻട്രൽ വിസ്ത പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്നും ഇക്കാര്യത്തിൽ അഭിപ്രായം […]

പുതുപ്പള്ളി സ്വദേശിയുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് ഉണ്ടാക്കി പണം തട്ടാൻ ശ്രമം: പുതുപ്പള്ളി സ്വദേശിയായ ജെറിന്റെ പേരിൽ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി; ജില്ലയിൽ തട്ടിപ്പ് വ്യാപകം

തേർഡ് ഐ ബ്യൂറോ കോട്ടയം: ഫെയ്‌സ്ബുക്കിൽ ഒരാളുടെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയ ശേഷം തട്ടിപ്പ് നടത്തുന്ന സംഘം ജില്ലയിൽ വീണ്ടും സജീവമായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതു മുന്നണി സ്ഥാനാർത്ഥിയുമായിരുന്ന കെ.അനിൽകുമാറിന്റെ പേരിൽ തട്ടിപ്പ് നടത്തിയതിനു സമാനമായ തട്ടിപ്പാണ് ഇപ്പോൾ പുതുപ്പള്ളി സ്വദേശിയുടെ പേരിൽ നടന്നിരിക്കുന്നത്. പുതുപ്പള്ളി സ്വദേശിയായ ജെറിൻ പുതുപ്പള്ളിയുടെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഇപ്പോൾ സംഘം തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇയാളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് റിക്വസ്റ്റ് അയച്ചു. ഈ റിക്വസ്റ്റ് […]

സാമൂഹിക അകലം പാലിച്ച് പ്രഭാത- സായാഹ്ന സവാരിയാകാം; സ്റ്റേഷനറി കടകൾ തുറക്കാൻ അനുവാദമില്ല; ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയും

സ്വന്തം ലേഖകൻ തിരുവനന്തപുരം : പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല. തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികൾക്കും ഉൽ‌പ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിൽ […]

കൊവിഡ് സാമഗ്രികൾക്ക് അമിത വില; 38 സ്ഥാപനങ്ങൾക്കെതിരെ കേസ്

കോട്ടയം: കൊവിഡ് പ്രതിരോധ സാമഗ്രികൾക്ക് അമിത വില ഈടാക്കിയതിനും വില രേഖപ്പെടുത്താതെ വിറ്റതിനും കോട്ടയം ജില്ലയിൽ 38 സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. പി.പി.ഇ.കിറ്റ്, പൾസ് ഓക്‌സീമീറ്റർ, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവയാണ് വില കൂട്ടി വിറ്റത്. ലീഗൽ മെട്രോളജി വകുപ്പിൻറെ ലൈസൻസില്ലാതെ ബി.പി.അപ്പാരറ്റസ്, ക്ലിനിക്കൽ തെർമോമീറ്റർ തുടങ്ങിയവ വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.

ഇന്ന് വിരമിക്കാനിരിക്കെ എസ്.ഐയെ യൂണിഫോമിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായി സഹപ്രവര്‍ത്തകര്‍

സ്വന്തം ലേഖകൻ രാമവര്‍മപുരം : എസ്.ഐയെ യൂണിഫോം ധരിച്ചു തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറിനെയാണ്(56) വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് വിരമിക്കാനിരിക്കെ ആയിരുന്നു മരണം. ആരോഗ്യ പ്രശ്‌നങ്ങള്‍ സുരേഷ് കുമാറിനെ അലട്ടിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. അക്കാദമിയിലെ പൊലീസ് നായകളുടെ വിശ്രമ കേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു സുരേഷ് കുമാര്‍. അദ്ദേഹം പോലീസ് അക്കാദമിക്ക് സമീപം രാമവര്‍മപുരത്താണ് താമസിച്ചിരുന്നത്.

ലക്ഷദ്വീപിലെ ഭരണകൂട ഭീകരത അവസാനിപ്പിക്കുക : രഞ്ജു കെ മാത്യു

സ്വന്തം ലേഖകൻ കോട്ടയം : ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നാപ്പിലാക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിച്ച് ജനങ്ങൾക്ക് നീതി നടപ്പിലാക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു. ലക്ഷദീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള എൻ.ജി ഒ അസോസിയേഷൻ കോട്ടയം കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ സ്പീക്ക് അപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് , സംസ്ഥാന കമ്മറ്റി അംഗം കണ്ണൻ ആൻഡ്രൂസ് , ജില്ലാ ജോ സെക്രട്ടറി ബിജു ആർ, ജോസഫ് […]

സി.ആർ കുഞ്ഞുമോൾ നിര്യാതയായി

പാക്കിൽ: മാന്തറ ബാബു ഡേവിഡിൻ്റെ ഭാര്യ കുഞ്ഞുമോൾ സി.ആർ (അംഗനവാടി ടീച്ചർ മൂലവട്ടം – 48) നിര്യാതയായി. പരേത കുമരകം ചാമത്തറ കുടുംബാംഗമാണ്. സംസ്കാരം ജൂൺ ഒന്ന് ചൊവ്വാഴ്ച രാവിലെ പത്തിന് പൂവൻതുരുത്ത് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.

കോട്ടയം ജില്ലയില്‍ 577 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണം കുറഞ്ഞിട്ടും ടെസ്റ്റ്‌ പോസിറ്റിവി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ; കോട്ടയം നഗരസഭാ പരിധിയിൽ രോഗികളുടെ എണ്ണം ഇന്നും നൂറിന് മുകളിൽ

സ്വന്തം ലേഖകൻ  കോട്ടയം : ജില്ലയില്‍ 577 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 576 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 3769 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 15.30 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 265 പുരുഷന്‍മാരും 244 സ്ത്രീകളും 68 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1635 പേര്‍ രോഗമുക്തരായി. 8294 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 180369 പേര്‍ കോവിഡ് ബാധിതരായി. 171050 പേര്‍ […]