ശൈലജ ടീച്ചര്‍ കടക്ക് പുറത്ത്..!; തനിക്ക് കിട്ടാത്ത ഭൂരിപക്ഷം ശൈലജ ടീച്ചര്‍ക്ക് കിട്ടിയപ്പോള്‍ മുതല്‍ ക്യാപ്റ്റന്‍ അസ്വസ്ഥന്‍; 1987ല്‍ ഗൗരിയമ്മ, 2021 ല്‍ ശൈലജ ടീച്ചര്‍; ചരിത്രപരമായ അനീതി ആവര്‍ത്തിച്ച് പുരോഗമന പ്രസ്ഥാനം; ഇടതിന് വോട്ട് ചെയ്തതില്‍ ലജ്ജ തോന്നുന്നുവെന്ന് യുവജനങ്ങള്‍
സ്വന്തം ലേഖകന്‍
കോട്ടയം: ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയെ പുറത്താക്കി പിണറായി. അറുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശൈലജ ടീച്ചര്‍ മട്ടന്നൂരില്‍ നിന്ന് ജയിച്ചത്. കോവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ മന്ത്രിസഭയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനവും മട്ടന്നൂരില്‍ നേടിയ വന്‍ ഭൂരിപക്ഷവും എല്ലാം കണക്കിലെടുത്ത് കെകെ ശൈലജയെ ഇത്തവണയും പരിഗണിക്കണമെന്ന തരത്തിലായിരുന്നു ചര്‍ച്ച.
ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധ നേടിയ പ്രവര്‍ത്തനമായിരുന്നു കെകെ ശൈലജയുടേത്. അതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായേക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്. കെകെ ശൈലജ രണ്ടാം ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിയാവണോയെന്ന കാര്യത്തില്‍ പോലും ചര്‍ച്ച നടന്നിരുന്നു. ഒടുവില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ മട്ടന്നൂരില്‍ മത്സരിപ്പിക്കുകയായിരുന്നു. കെകെ ശൈലജയെ മാറ്റി നിര്‍ത്തിയതില്‍ സിപിഐഎം ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സിപിഎമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവാണ് ശൈലജ ടീച്ചര്‍. 1987 ല്‍ ഗൗരിയമ്മയോട് പാര്‍ട്ടി കാണിച്ച അനീതി 2021ല്‍ ശൈലജ ടീച്ചറിലൂടെ തുടരുകയാണ്.
1987 ലെ നിയമസഭാ തിരഞ്ഞെടുപ്പ്. കേരം തിങ്ങും കേരള നാട് കെ.ആര്‍ ഗൗരി ഭരിച്ചീടും എന്ന് സഖാക്കള്‍ മുഖ്യമന്ത്രിയെ നേരത്തെ തീരുമാനിച്ചിരുന്നു. ഹാളില്‍ വച്ചിരുന്ന ടിവിയില്‍ ഓരോ ലീഡും വരുമ്പോള്‍ സഖാക്കളുടെ ആര്‍പ്പുവിളി. പക്ഷേ പാര്‍ട്ടി യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി.എസ് അച്യുതാനന്ദന്‍ ഇറങ്ങിവന്നു. സ്വതസിദ്ധമായി ശൈലിയില്‍ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാര്‍ക്‌സിസ്റ്റ് നിയമസഭാ കക്ഷി നേതാവായി സഖാവ് ഇ.കെ. നായനാരെ തിരഞ്ഞെടുത്തു’ എന്നു പറഞ്ഞു.
ഭാവി മുഖ്യമന്ത്രി ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി കൊടുംങ്കാറ്റ് പോലെ അവിടെ നിന്നിറങ്ങിപ്പോയി. അന്ന് സഖാക്കള്‍ക്കിടയില്‍ നിന്ന് അവിശ്വസനീയതയുടെ പിറുപിറുപ്പ് ഉയര്‍ന്നു. ജനങ്ങള്‍ക്കും മേലെയാണ് പാര്‍ട്ടി എന്ന് അന്നും ഇന്നും വിശ്വസിക്കുന്ന നേതാക്കള്‍ക്ക് അതില്‍ ആശ്ചര്യം തോന്നിക്കാണില്ല.
ഗൗരിയമ്മ പ്രതികരിച്ചു, ശക്തമായി. പക്ഷേ, 24 വര്‍ഷങ്ങള്‍ക്കിപ്പുറം ശൈലജ ടീച്ചര്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് വിളറിയ മുഖത്തോടെ മാധ്യമങ്ങളോട് വന്ന് പറഞ്ഞു. പുരോഗമന പ്രസ്ഥാനമേ, നിങ്ങള്‍ കുതിക്കുകയാണ്.. പിന്നോട്ട്..!!!
ചിത്രത്തിന് കടപ്പാട്;
സിന്റോ