കോവിഡ് ബാധിതനായിരുന്നയാളുടെ ശരീരത്തിൽ പുഴുവരിച്ച സംഭവം : സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് ആരോഗ്യമന്ത്രി ; അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ഡോക്ടർമാർ

കോവിഡ് ബാധിതനായിരുന്നയാളുടെ ശരീരത്തിൽ പുഴുവരിച്ച സംഭവം : സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് ആരോഗ്യമന്ത്രി ; അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ഡോക്ടർമാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ച് നിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിതനായ വൃദ്ധന്റെ ശരീരത്തിൽ പുഴുവരിച്ച സംഭവം പുറംലോകമറിയുന്നത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാർക്ക് എതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തിരുന്നു.

സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെ ഡോക്ടർമാരും നഴ്‌സുമാരും പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തുടരും. സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന നിലപാടിൽ ആരോഗ്യമന്ത്രി ഉറച്ചു നിന്നതോടെയാണ് സമരവുമായി മുന്നോട്ടുപോവാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ജീവനക്കാർ തീരുമാനിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ കുറവ് നികത്താതെ ചുമതല ഉണ്ടായിരുന്നവരെ ബലിയാടാക്കി എന്ന നിലപാടിലാണ് സമരക്കാർ. നടപടി പിൻവലിച്ചില്ലെങ്കിൽ നോൺ കൊവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കാൻ ആണ് തീരുമാനം.

അതേസമയം കെജിഎംസിടിഎ നേതൃത്വത്തിൽ ഡോക്ടർമാർ ഇന്ന് റിലെ സത്യാഗ്രഹം ആരംഭിക്കും. നഴ്‌സുമാർ ഇന്ന് ജില്ലയിൽ കരിദിനം ആചരിക്കും.

സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരക്കാരുമായി മന്ത്രി ചർച്ച നടത്തിയത്. സസ്‌പെൻഷൻ പിൻവലിക്കണം എന്ന സമരക്കാരുടെ ആവശ്യം മന്ത്രി അംഗീകരിക്കാതെ വരികെയായിരുന്നു.

സംഭവത്തിൽ മൂന്ന് പേരാണ് സസ്‌പെൻഷനിലായത്. കോവിഡിന്റെ അടക്കം ചുമതലയുള്ള നോഡൽ ഓഫീസർ ഡോ. അരുണ, ഹെഡ് നേഴ്‌സുമാരായ ലീന കുഞ്ചൻ, രജനി കെവി എന്നിവർക്കെതിരെയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ആരോഗ്യ വകുപ്പിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി എടുത്തിരിക്കുന്നത്.