വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കത്തികൊണ്ട് ആക്രമിച്ചു; അന്യസംസ്ഥാന തൊഴിലാളി അയർക്കുന്നം പോലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക കോട്ടയം: അടിപിടി കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. തമിഴ്നാട് തേനി സ്വദേശിയായ മരുച്ചാമി എന്ന് വിളിക്കുന്ന കാർത്തിക് (29) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ പാലസ് എന്നയാളെയാണ് കാർത്തിക് ആക്രമിച്ചത്. പ്രതിയും സുഹൃത്തും അയർക്കുന്നം ജംഗ്ഷന് സമീപമുള്ള ലോഡ്ജിൽ, ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. ഇവിടെയുള്ള പൊതു ബാത്റൂമിന്റെ വാതിൽ തട്ടി പൊളിച്ചത് കാര്‍ത്തിക് ആണ് എന്ന് പാലസ് ലോഡ്ജ് ഉടമയോട് പറഞ്ഞതിന്റെ വിരോധം മൂലം ഇയാള്‍ കഴിഞ്ഞദിവസം രാത്രി പാലസിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് അയക്കുന്നം പോലീസ് […]