അഞ്ജലിബാറിലെ കൊലപാതക ശ്രമം ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ലഹരിസംഘം; യുവാക്കളായ പ്രതികള്‍ ഗുണ്ടാ സൂര്യന്റെ പിള്ളേര്‍; മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാവിനെ കൊന്നുതള്ളിയ ജോമോന്‍ സൂര്യന്റെ എതിര്‍ചേരി; കൊച്ചി- ഇടുക്കി വഴി എത്തുന്ന ലഹരിയുടെ ഭൂരിഭാഗം ഉപഭോക്താക്കളും കോട്ടയത്തെ കുട്ടികള്‍; മീനച്ചിലാറും മണിമലയാറും മാത്രമല്ല, സ്റ്റാമ്പും കല്ലും ഓയിലും വരെ ഒഴുകുന്നുണ്ട് കോട്ടയത്തിന്റെ മടിത്തട്ടിലൂടെ..!

സ്വന്തം ലേഖകന്‍ കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്ത് നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ നഗരത്തിലെ ലഹരിത്തലവന്റെ സംഘാംഗങ്ങള്‍. കോട്ടയം അഞ്ജലി ബാര്‍ മാനേജരെയും ജീവനക്കാരനെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ബിന്റോ ബേബി, സംക്രാന്തി നീലിമംഗലം ഭാഗത്ത് വച്ച് സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ഡോണ്‍ മാത്യു, ജസ്ലിന്‍ (ഈ സംഘത്തിലും ബിന്റോ ബേബി ഉള്‍പ്പെട്ടിരുന്നു) എന്നിവര്‍ കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട സൂര്യന്റെ സംഘാഗങ്ങളാണ്. ഇതോടെ നഗരത്തില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ലഹരിയും ഗുണ്ടാപ്പകയും കൂടിയുണ്ടെന്ന് അനുമാനിക്കാം. സൂര്യന്‍ ലഹരിക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ […]

ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; പനച്ചിക്കാട് അയൽവാസിയെ ആക്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ; പ്രതി ചിങ്ങവനം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാൾ

സ്വന്തം ലേഖിക പനച്ചിക്കാട്: ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പനച്ചിക്കാട് ചിറക്കരോട്ട് വീട്ടിൽ ശശീന്ദ്രൻ മകൻ അജയൻ എന്ന് വിളിക്കുന്ന ശശികുമാർ (45) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അയൽവാസിയായ സുധീഷിന്റെ വീട്ടുമുറ്റത്ത് സ്ഥിരമായി ഓട്ടോറിക്ഷ പാർക്ക് ചെയ്തിരുന്നു. ഇത് സുധീഷ് ഒരു ദിവസം ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം കഴിഞ്ഞദിവസം ചാന്നാനിക്കാട് ക്ഷേത്രത്തിന്റെ സമീപമുള്ള റോഡിൽ വച്ച് സ്കൂട്ടറിൽ വന്ന സുധീഷിനെ ശശികുമാര്‍ തടഞ്ഞുനിർത്തുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് […]

കോട്ടയം പാമ്പാടി ഏഴാംമൈലിൽ തെരുവുനായ ആക്രമണം; വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് കടിയേറ്റു

സ്വന്തം ലേഖിക കോട്ടയം: പാമ്പാടി ഏഴാംമൈലിൽ തെരുവുനായ ആക്രമണത്തിൽ വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ഏഴാം മൈൽ സ്വദേശിനി നിഷ സുനിലിന് വീട്ടിനുള്ളിൽ വെച്ചാണ് നായയുടെ കടിയേറ്റത്. നായയെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ നിഷയെ പിന്നാലെയെത്തി കടിക്കുക്കുകയായിരുന്നു. സമീപവാസികളായ രണ്ട് പേർക്കും കടിയേറ്റിട്ടുണ്ട്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

കോട്ടയം മറിയപ്പള്ളി മുട്ടത്ത് അമ്മയെയും മകനെയും വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: മറിയപ്പള്ളി മുട്ടത്ത് വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. പുലർച്ചെ എഴുന്നേറ്റ ഇളയ മകനാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. പൊൻകുന്നത്ത് കാവ് ക്ഷേത്രത്തിലെ പഴയ മാനേജരുടെ കുടുംബമാണിത്. ഇവർ നാട്ടുകാരുമായി അകന്ന് കഴിയുകയായിരുന്നു. മകൻ സ്ഥിരം മദ്യപിച്ചു വഴക്കുണ്ടാക്കുന്നയാളാണ്. മകന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു അമ്മയെ കൊന്ന ശേഷം മകൻ ആത്മഹത്യ ചെയ്തതാണെന്ന സൂചനയുണ്ട്. രാജമ്മയുടെ മൃതദേഹം കിടപ്പുമുറിയിലാണ് കണ്ടത്. രാജമ്മ രോഗബാധിതയായിരുന്നു. സുഭാഷ് സ്ഥിരം മദ്യപാനിയായിരുന്നതായി […]

ഓട്ടോറിക്ഷയുടെ സിഗ്നൽ ഇട്ടതിനെച്ചൊല്ലി ഓട്ടോ ഡ്രൈവറും പാറമ്പുഴ മംഗളം ബി.ആർക്ക് കോളേജ് വിദ്യാർത്ഥികളും തമ്മിൽ സംഘർഷം; തടയാനെത്തിയ നാട്ടുകാരെ ആക്രമിച്ച് വിദ്യാർത്ഥികൾ; പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ; വിദ്യാർത്ഥികളുടെ സംഘത്തിൽ പെൺകുട്ടികളും

സ്വന്തം ലേഖിക കോട്ടയം: ഓട്ടോറിക്ഷയുടെ സിഗ്നൽ ഇട്ടതിനെച്ചൊല്ലി പാറമ്പുഴയിൽ മംഗളം ബി.ആർക്ക് കോളേജ് വിദ്യാർത്ഥികളും ഓട്ടോ ഡ്രൈവറും തമ്മിൽ സംഘർഷം. തടയാനെത്തിയ നാട്ടുകാരെ ആക്രമിച്ച് വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പരിക്കേറ്റ പാറമ്പുഴ പുതിയാറ ചന്ദ്രൻപിള്ള (75), മറ്റത്തിൽ ഷാജി (56) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടുന്നത് കണ്ട് തടയാൻ എത്തിയ നാട്ടുകാരെയാണ് നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമടങ്ങിയ സംഘം ആക്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഒൻപതരയോടെയാണ് സംഭവം. വിദ്യാർത്ഥികൾ കോളേജിനുള്ളിലേയ്ക്കു കയറുന്നതിനിടെ ഇവരെ കടന്നു പോയ […]

ബസിൽ വെച്ച് ‌പോക്കറ്റടിക്കാൻ ശ്രമം; നാട്ടുകാർ പൊക്കിയതോടെ പുറത്തേക്ക് ചാടി നാടോടി സ്ത്രീ; പിന്നീട് സംഭവിച്ചത്….!

സ്വന്തം ലേഖിക മലപ്പുറം: ബസിലെ ‌പോക്കറ്റടി ശ്രമം കയ്യോടെ പൊക്കിയതോടെ ബസിന് പുറത്തേക്ക് ചാടി നാടോടി സ്ത്രീ. കോട്ടക്കല്‍ സ്വാഗതമാട്ടാണ് സംഭവം നടന്നത്. കോട്ടക്കല്‍-വളാഞ്ചേരി റൂട്ടിലോടുന്ന ബസിലാണ് പോക്കറ്റടി ശ്രമമുണ്ടായത്. പോക്കറ്റടി ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ബഹളം വെച്ചതോടെ യുവതി ബസില്‍ നിന്നും റോഡിലേക്ക് എടുത്തുചാടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പാതയോരത്ത് കിടക്കുന്ന സ്ത്രീയെയാണ് കണ്ടത്. ഇവര്‍ കിണഞ്ഞു ശ്രമിച്ചിട്ടും യുവതി കിടപ്പോട് കിടപ്പ് തന്നെ. തുടര്‍ന്ന് പോലീസെത്തി. തുടര്‍ന്നും യുവതിയെ റോഡില്‍ നിന്നും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഇതിനും വഴങ്ങാതിരുന്ന സ്ത്രീയെ ഒടുവില്‍ ആംബുലന്‍സ് എത്തിച്ച്‌ സ്വകാര്യ […]

ഉന്നം വയ്ക്കുന്നത് വിശേഷ ദിവസങ്ങളില്‍ പൂട്ടിയിടുന്ന വീടുകള്‍; മുറികള്‍ എല്ലാം വലിച്ചുവാരിയിടുന്ന ശീലം കെണിയായി; കൂറ്റനാട്ടെ മോഷണ പരമ്പരയിലെ പ്രതി കള്ളന്‍ കാര്‍ലോസ് പിടിയില്‍

പാലക്കാട്: കൂറ്റനാട്ടെ മോഷണ പരമ്പരയില്‍ പ്രതി, കാര്‍ലോസ് എന്ന ഇരട്ടപ്പേരില്‍ അറിയപ്പെട്ടുന്ന മലപ്പുറം മഞ്ചേരി സ്വദേശി അനില്‍കുമാര്‍ അറസ്റ്റില്‍. കൂറ്റനാട് വാവനൂരിലും ഇല്ലാസ് നഗറിലും ഭീതിവിതച്ച കള്ളനാണ് കാര്‍ലോസ്. ആളില്ലാത്ത തക്കം നോക്കി വീട്ടില്‍ കയറി മോഷ്ടിച്ച ശേഷം മുറികള്‍ വലിച്ചുവാരിയിടുന്ന ശീലമാണ് കാര്‍ലോസിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. കൂറ്റനാട് മോഷണവും മോഷണശ്രമവും ഉണ്ടായ വീടുകളില്‍ എല്ലാം പ്രതി മുറികള്‍ വലിച്ചു വാരിയിട്ടിരുന്നു. വിശേഷ ദിവസങ്ങളില്‍ പൂട്ടിയിടുന്ന വീടുകളാണ് കാര്‍ലോസ് ഉന്നംവച്ചത്. കൂറ്റനാട്ടെ മോഷണമെല്ലാം ഓണ ദിവസമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചാണ് കള്ളന്‍ […]

കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിൽ സഹോദരന്‍ അറസ്റ്റിൽ

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിൽ സഹോദരന്‍ അറസ്റ്റിൽ. ആനക്കല്ല് ഉടുമ്പനാംകുഴി കുന്നേൽ വീട്ടിൽ സിജോ മകൻ സനൽ (34) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി തന്റെ സഹോദരനായ സുനിലുമായി വീട്ടില്‍ വച്ച് വഴക്കുണ്ടാവുകയും തുടർന്ന് റബർ വെട്ടാൻ ഉപയോഗിക്കുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്. എച്ച്. ഓ ഷിന്റോ പി. കുര്യൻ, എസ്.ഐ മാരായ അരുൺ തോമസ്, പ്രദീപ്, എ.എസ്.ഐ […]

മോഷണ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങി; വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഏറ്റുമാനൂർ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മോഷ്ടാവ് പിടിയിൽ. തൊടുപുഴ കോലാനിക്കരയിൽ തൃക്കയിൽ വീട്ടിൽ സുബ്രഹ്മണ്യൻ മകൻ സുരേഷ് (സെൽവകുമാർ) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏറ്റുമാനൂർ സ്റ്റേഷനിൽ മോഷണ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുന്നതിനെ തുടർന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇയാക്ക് കോട്ടയം ജില്ലയിൽ ഗാന്ധിനഗർ, അയർക്കുന്നം എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ, എസ്.ഐ ഭരതൻ,സി.പി.ഓ […]

സംക്രാന്തിയിൽ ബസ് കണ്ടക്ടറെ ആക്രമിച്ച കേസിലെ പ്രതികളായ ബിന്റോ ബേബി, ഡോൺ മാത്യു, ജസ്ലിൻ എന്നിവർ പൊലീസ് പിടിയിൽ; ബിന്റോ ബേബി നഗരമധ്യത്തിലെ ബാർ മാനേജരെ കുത്തിയ കേസിലും പ്രതി

സ്വന്തം ലേഖിക കോട്ടയം: പ്രൈവറ്റ് ബസ് കണ്ടക്ടറെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് പെരുമ്പായിക്കാട്ട്ശേരി കരയിൽ പരീയത്ത്ശ്ശേരി വീട്ടിൽ മാത്യു മകൻ ഡോൺ മാത്യു (24), പെരുമ്പായിക്കാട് നട്ടാശ്ശേരി ചവിട്ടുവരി ഭാഗത്ത് തൈത്തറയിൽ വീട്ടിൽ തങ്കച്ചൻ മകൻ ജസ്ലിൻ (20) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ ഈ കേസിലെ ഒന്നാം പ്രതിയായ സംക്രാന്തി പെരുമ്പായിക്കാട് കണ്ണച്ചാൽ വീട്ടിൽ ബേബി മകൻ ബിന്റോ ബേബി (22) എന്നയാളെ കോട്ടയത്തുള്ള ബാറിലെ മാനേജരെ കുത്തിപരിക്കെല്‍പ്പിച്ച കേസില്‍ കോട്ടയം […]