Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂര്‍: കരിവള്ളൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു.

ഇരുപത്തിനാലുകാരിയായ സൂര്യയാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂര്യയെ കൂടാതെ എട്ട് മാസം പ്രായമുള്ള മകനും ഭര്‍ത്താവ് രാഗേഷും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. രാഗേഷും അമ്മയും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. നേരത്തെ സ്വന്തം വീട്ടില്‍വന്ന് സൂര്യ ഇരുവര്‍ക്കുമെതിരെ പരാതി പറഞ്ഞിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ടതോടെ ഇനി ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകില്ലെന്ന് രാഗേഷ് ഉറപ്പുനല്‍കിയിരുന്നു. അതേസമയം, സൂര്യയുടെ കുടുംബം നല്‍കിയ പരാതിയില്‍ രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷമായിരുന്നു രാഗേഷിന്റെയും സൂര്യയുടെയും വിവാഹം നടന്നത്.