നടുറോഡിലിറങ്ങി വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം; ലാത്തി വീശി പൊലീസ്; അൻപത്  പേര്‍ക്കെതിരെ കേസ്

നടുറോഡിലിറങ്ങി വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം; ലാത്തി വീശി പൊലീസ്; അൻപത് പേര്‍ക്കെതിരെ കേസ്

സ്വന്തം ലേഖിക

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക്‌ ചെയ്ത് വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം.

പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയത്. വിദ്യാര്‍ഥികളുടെ ആഘോഷം അതിരുകടന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനങ്ങള്‍ അധിക സമയം റോഡില്‍ കുടുങ്ങിയതതോടെ പൊലീസ് ഇടപെട്ടു. ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്.

സംഭവത്തില്‍ അൻപതോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഓപ്പണ്‍ ജീപ്പും രൂപ മാറ്റം വരുത്തിയ 30 ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു.