ചാരിറ്റബിള്‍ ട്രസ്റ്റി‍ന്‍റെ പേരില്‍ വീട് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയില്‍

ചാരിറ്റബിള്‍ ട്രസ്റ്റി‍ന്‍റെ പേരില്‍ വീട് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയില്‍

സ്വന്തം ലേഖിക

ചേര്‍ത്തല: ചാരിറ്റബിള്‍ ട്രസ്റ്റി‍ന്‍റെ പേരില്‍ സൗജന്യമായി വീട് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ ജനങ്ങളില്‍ നിന്ന് പണം തട്ടിയെടുത്തയാൾ പിടിയിൽ.

ചെത്തി അറയ്ക്കല്‍ വീട്ടില്‍ അലോഷ്യസാണ് (ജോജി-62) പിടിയിലായത്. ഇയാള്‍ പൊതുപ്രവര്‍ത്തകനാണെന്ന രീതിയില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി വീട് നിര്‍മിച്ചുനല്‍കുമെന്ന് പറഞ്ഞ് പലരില്‍ നിന്നായി പണം തട്ടിയെടുത്തെന്നാണ് പരാതി. വീട് നിര്‍മാണത്തി‍െന്‍റ ചുമതല നല്‍കാമെന്ന് പറഞ്ഞ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും പണം തട്ടിയെടുത്തതായും പരാതിയുണ്ട്. നിരവധിയാളുകള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് അര്‍ത്തുങ്കല്‍ പൊലീസ് പറഞ്ഞു.