Monday, February 17, 2020

സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖിക അടിമാലി : സൈന്യത്തിൽ ചേർക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് യുവാക്കളിൽനിന്നു പണം തട്ടിയെടുത്ത കർണാടക്കാരൻ പിടിയിൽ. മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ചമഞ്ഞു തട്ടിപ്പ് നടത്തിയ ചിക്മംഗ്ലൂർ സിങ്കേരി ഗൗരീകൃഷ്ണയിൽ നാഗനാഥ ശാസ്ത്രിയുടെ മകൻ ജയരാമൻ (37) ആണു പിടിയിലായത്.കർണ്ണാടക സ്വദേശിയായ ജയരാമൻ കഴിഞ്ഞ 14 മുതൽ അടിമാലിയിലെ ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് താമസിച്ചു വരികയാണ്. മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ രണ്ടാഴ്ചയായി താമസിച്ചു...

പ്രതി രക്ഷപെട്ടത് രണ്ടു തവണ: കടന്നത് പൊലീസുകാരുടെ കയ്യിലിരുന്ന ബൈക്കുമായി: ഗാന്ധിനഗറിൽ എസ്.ഐയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റിഡിയിൽ നിന്നും രക്ഷപെട്ട പ്രതി പിടിയിൽ; പിടിയിലായത് മണർകാട് നിന്ന്; പ്രതി രക്ഷപെട്ടത് ആർപ്പൂക്കരയിൽ പൊലീസുകാരനെ ആക്രമിച്ച ശേഷം ബൈക്കുമായി

ക്രൈം ഡെസ്‌ക് കോട്ടയം: ഗാന്ധിനഗറിൽ റിട്ട.എസ്.ഐയെ തലയ്ക്കടിച്ച് കൊലപ്പെടത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപെട്ട പ്രതി പിടിയിൽ. മെഡിക്കൽ കോളേജിനു സമീപം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച്, പൊലീസിന്റെ ബൈക്കുമായി രക്ഷപെട്ട പ്രതിയെ മണർകാട് നിന്നാണ് പൊലീസ സംഘം കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ പ്രതി രക്ഷപെട്ട സംവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിനെ സർവീസിൽ നിന്നും...

നിറപറ മുതലാളിയെ കുടുക്കാൻ സീമ കാമുകനിൽ നിന്നും ഗർഭം ധരിച്ചു ;ഹണിട്രാപ്പിന് പിന്നിൽ വൻസംഘം ; പ്രതികൾക്ക് സിനിമാതാരങ്ങളുമായി ബന്ധമുണ്ടെന്നു സൂചന

സ്വന്തം ലേഖിക കൊച്ചി: പെരുമ്പാവൂരിലെ നിറപറയുടെ മുതലാളി കുടുങ്ങിയ ഹണിട്രാപ്പിന് പിന്നിൽ വൻസംഘമെന്ന് പൊലീസ്. ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങൽകുത്ത് താഴശേരി സീമയുടെ നേതൃത്വത്തിലുള്ള ഹണിട്രാപ്പ് സംഘമാണ് അരിവ്യാപാരിയെ കുടുക്കിയത്. സംഘവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കായുള്ള അന്വേഷണം തുടരുകയാണ്. സിനിമാലോകത്തെ പ്രമുഖരുമായി സംഘത്തിന് ബന്ധമുള്ളതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നടിയെന്ന വ്യാജേനയായിരുന്നു സീമ അരിവ്യാപാരിയുമായി അടുത്തത്. ഒരു വർഷം നീണ്ട ഫേസ്ബുക്ക് ബന്ധം മുതലെടുത്താണ് സീമ തട്ടിപ്പ് നടത്തിയത്. ഹണിട്രാപ്പിൽ...

സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ; പ്രതികൾ അറസ്റ്റിൽ

  സ്വന്തം ലേഖകൻ ചാവക്കാട്: പുത്തൻകടപ്പുറം ഇ.എം.എസ്.നഗറിൽ സി.പി.എം. പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി .തിരുവത്ര പുതുപറമ്പിൽ മനാഫ് (30), സഹോദരൻ നിസാമുദ്ദീൻ (27) എന്നിവരെയാണ് ചാവക്കാട് പോലീസ് പിടികൂടിയത് . കഴിഞ്ഞ ഒക്ടോബർ 31-ന് രാത്രി പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത് . പുത്തൻകടപ്പുറം സെന്ററിൽ നിൽക്കുകയായിരുന്ന സി.പി.എം. പ്രവർത്തകനും കടലോര ജാഗ്രത സമിതി അംഗവുമായ പുത്തൻ കടപ്പുറം ഇ.എം.എസ്. നഗറിൽ...

മോഷണക്കേസ് പ്രതിയായ 19 കാരൻ പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസുകാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം വിലങ്ങുമായി രക്ഷപെട്ടു; രക്ഷപെട്ടത് മണർകാട് തലപ്പാടിയിൽ വീട്ടിൽ നിന്നും ഒരു ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച കേസിലെ പ്രതി; പ്രതിയ്ക്കായി രാത്രി മുഴുവൻ നീണ്ടു...

സ്വന്തം ലേഖകൻ മണർകാട്: വീട് കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസുകാരനെ ഇടിച്ചു വീഴ്ത്തിയശേഷം കൈവിലങ്ങുമായി രക്ഷപെട്ടു. പുതുപ്പള്ളി മഠത്തിൽപ്പടി മാളിയേക്കൽ ദിലീപാണ് (19) മണർകാട് പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസുകാരെ ഇടിച്ചു വീഴ്ത്തിയ ശേഷം കൈവിലങ്ങുമായി രക്ഷപെട്ടത്. വൈദ്യ പരിശോധനയ്ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്താനായി പ്രതിയെയുമായി പൊലീസ് സംഘം സ്റ്റേഷനുള്ളിലേയ്ക്കു കയറാനിരിക്കെയാണ്...

ദൈവലോകം തേടി ഐ.എസിൽ ചേർന്നു: കണ്ണൂരിൽ രണ്ടു കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ നാലു പേർ കൊല്ലപ്പെട്ടു; മലയാളി സ്ത്രീകളെ ഐ.എസ് ലൈംഗിക അടിമകളാക്കിയതായും റിപ്പോർട്ട്

തേർഡ് ഐ ബ്യൂറോ കണ്ണൂർ: ദൈവലോകം തേടി ഐ.എസിൽ ചേർന്ന ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ അടക്കം നാലു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെ ഐ.എസ് ലൈംഗിക അടിമയാക്കിയതായും റിപ്പോർട്ടിൽ സൂചനയുണ്ട്. രഹസ്യാന്വേഷണ വിഭാഗമാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് കണ്ണൂർ സിറ്റി പൊലീസിനു കൈമാറിയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ടി.വി ഷെമീർ,...

മണർകാട് സ്‌റ്റേഷൻ ലോക്കപ്പിലെ ആത്മഹത്യ: സിഐയും എസ്.ഐയും രക്ഷപെട്ടു; പാവം രണ്ടു പൊലീസുകാർക്കെതിരെ നടപടി; പാറാവുകാരനും ജിഡിചാർജിനും സസ്‌പെൻഷൻ

സ്വന്തം ലേഖകൻ കോട്ടയം: മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിലിയെടുത്ത പ്രതി പൊലീസ് ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്‌പെൻഷൻ. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് സംഭവത്തിൽ സി.ഐയ്ക്ക് മേൽനോട്ട വീഴ്ച വന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും സ്‌റ്റേഷൻ ഹൗസ് ഓഫിസറായ സി.ഐയ്‌ക്കെതിരെ നടപടിയില്ല. സംഭവം നടക്കുമ്പോൾ മണർകാട് സ്റ്റേഷനിലെ ജിഡി ചാർജ് ആയിരുന്ന എ.എസ്.ഐ പ്രസാദ്, സിവിൽ പൊലീസ് ഓഫിസർ സെബാസ്റ്റ്യൻ വർഗീസ്...

പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക തൃശൂര്‍: പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. പമ്പിലെ കളക്ഷന്‍ തുക കിട്ടാനാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കയ്പമംഗലം സ്വദേശി മനോഹരനാണ് (68) കൊല്ലപ്പെട്ടത്. മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പ്രതികള്‍ മനോഹരന്റെ മൂക്കും വായും പൊത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ മനോഹരന്റെ കാര്‍...

പതിനാറുകാരിയെ മൊബൈൽ ഫോൺ വാങ്ങി നൽകി ഒന്നര വർഷം പീഡിപ്പിച്ചു: 35 കാരനെ കുമളിയിൽ നിന്നും പൊലീസ് പൊക്കി

ക്രൈം ഡെസ്‌ക് കോട്ടയം: പതിനാറുകാരിയ്ക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയ ശേഷം ഒന്നര വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ച 35 കാരൻ പൊലീസ് പിടിയിലായി. പെൺകുട്ടി പീഡിപ്പിച്ചതായി പരാതി നൽകിയതോടെ ഒളിവിൽ പോയ കുമാരനല്ലൂർ ചിറ്റടിയിൽ രാജഗോപാലന്റെ മകൻ  കൃഷ്ണദാസിനെ (35)യാണ് പള്ളിക്കത്തോടെ പൊലീസ് സംഘം പിടികൂടിയത്. ബന്ധുവായ പതിനാറുകാരിയെയാണ് കൃഷ്ണദാസ് മൊബൈൽ ഫോൺ വാങ്ങി നൽകിയ...

കേരള നവോദ്ധാനം ജയിലിലും: വനിതാ ജയിലിൽ നിന്നും തടവുചാടിയ യുവതികൾ നടത്തിയ ദിവസങ്ങൾ നീണ്ട ആസൂത്രണം; ജയിൽ വളപ്പിലെ മുരിങ്ങ പുറത്തേയ്ക്ക് ഏണിയായി: പുറത്തിറങ്ങിയാൽ പോകേണ്ട റൂട്ട് പോലും കൃത്യമായി തയ്യാറാക്കി; എല്ലാം ആസൂത്രണം ചെയ്തത് പെരുങ്കള്ളികൾ; വനിതാ ജയിലിലെ...

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവോദ്ധാനം ജയിലിലും കണ്ടു തുടങ്ങി...! സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും രണ്ടു യുവതികൾ ജയിൽ ചാടി. സംസ്ഥാന സർക്കാരിന്റെ നവോദ്ധാന പ്രവർത്തനങ്ങൾ ജയിലിലേയ്ക്കും എത്തുന്നതിന്റെ സൂചനകളാണ് ഇപ്പോൾ അട്ടക്കുളങ്ങരയിൽ നിന്നും ലഭിക്കുന്നത്. ജയിലിലെ കൃഷിത്തോട്ടത്തിലെ മുരിങ്ങ കണ്ടു വച്ച പ്രതികൾ, ഈ മുരിങ്ങയിലൂടെയാണ് പുറത്തേയ്ക്ക ചാടി രക്ഷപെട്ടത്. ജയിൽചാട്ടത്തിനു വേണ്ടി ഇവർ...