ലാന്‍ഡ് ഡെവലപ്മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2000 രൂപ കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻ്റ് വിജിലന്‍സ് പിടിയില്‍

ലാന്‍ഡ് ഡെവലപ്മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2000 രൂപ കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻ്റ് വിജിലന്‍സ് പിടിയില്‍

സ്വന്തം ലേഖിക

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻ്റ് വിജിലന്‍സ് പിടിയില്‍.

വീട് വയ്ക്കുന്ന സ്ഥലത്തുനിന്നും മണ്ണ് മാറ്റുനത്തിനുള്ള ലാന്‍ഡ് ഡെവലപ്മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങിയ വെട്ടക്കവല വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുമേഷിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ടിക്കവല വില്ലേജില്‍ നെറ്റിയോട് എന്ന സ്ഥലത്ത് വിക്ടറിന്റെ ഭാര്യയുടെ പുരയിടത്തില്‍ വീട് വയ്ക്കുന്നതിനുവേണ്ടി മണ്ണ് നീക്കം ചെയ്യുന്നതിന് വില്ലേജില്‍ അപേക്ഷ നല്‍കിയിരുന്നു. സ്ഥലപരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വില്ലേജ് ഓഫീസില്‍ നിന്നും എത്തിയ ഫീല്‍ഡ് അസിസ്റ്റന്റ് സുമേഷ് സ്ഥലത്തു നിന്നും മണ്ണ് മാറ്റുന്നതിന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 2000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്ന് വിക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ട വിവരം കൊല്ലം യൂനിറ്റ് ഡി.വൈ.എസ്.പി അബ്ദുല്‍ വഹാബിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം തിങ്കാള്ച വൈകീട്ട് മൂന്നിന് ഓഫിസില്‍ വെച്ച്‌ കൈക്കൂലി വാങ്ങി റിക്കാര്‍ഡ് റൂമിനകത്ത് ഒളിപ്പിച്ച സുമേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിജിലന്‍സ് സംഘത്തില്‍ കൊല്ലം യുനിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് അബ്ദുല്‍ വഹാബ്, ഇന്‍സ്പെക്ടര്‍മാരായ ബിജു, അബ്ദുല്‍ വഹാബ്, എസ്.ഐ.ജോഷി, എ.എസ്.ഐ രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

അഴിമതി സംബന്ധിച്ച വിവരങ്ങള്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592 900 900 എന്ന നമ്പരിലോ വാട്സ് ആപ് നമായ 94477 89100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് അറിയിച്ചു.