Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഏറ്റുമാനൂർ: കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ.

ഏറ്റുമാനൂർ തെള്ളകം വലിയവീട്ടിൽ വി.ഡി. ജോസ് മകൻ ബുധലാൽ വി ജോസ് (23) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം അയ്മനം ഒളശ്ശ സ്വദേശിയായ ജോസഫ് മാത്യു എന്നയാളെ വീട്ടിൽ നിന്നും വിളിച്ചിറക്കി കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം ഒളിവിൽ പോവുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാളെ ബാംഗ്ലൂർ സായ് നഗറിലുള്ള വാടകവീട്ടിൽ നിന്നുമാണ് പിടികൂടിയത് .

പോലീസ് എത്തിയതറിഞ്ഞ് ഇയാൾ വീടിന്റെ മുകളിലുള്ള വാട്ടർ ടാങ്കിൽ കയറി ഒളിക്കുകയും പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ ഏറ്റുമാനൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. പ്രതിക്ക് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ,ഗാന്ധിനഗർ. കോട്ടയം വെസ്റ്റ്, പാലാ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിലും കൂടാതെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്റ്റേഷനിലും അടിപിടി,സംഘം ചേർന്ന് ആക്രമിക്കുക,വധശ്രമം തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്.

എസ് ഐ മാരായ അനുരാജ്,അജിത്ത് സി.പി.ഓമാരായ പ്രതീഷ് രാജ്, ജയൻ, വിപിൻ, ബൈജു, ശ്രാവൺ, നിതാന്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.