മഞ്ചേരി  അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ഓൺലൈൻ  വഴി  70 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സംഘാഗങ്ങൾ  പിടിയിൽ; പതിനഞ്ച് ദിവസത്തോളം ഡൽഹിയിൽ താമസിച്ച് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിൽ നൈജീരിയൻ സംഘാഗങ്ങളെ കുടുക്കിയത് സി ഐ എം ജെ അരുണും സംഘവും

മഞ്ചേരി അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ഓൺലൈൻ വഴി 70 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സംഘാഗങ്ങൾ പിടിയിൽ; പതിനഞ്ച് ദിവസത്തോളം ഡൽഹിയിൽ താമസിച്ച് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിൽ നൈജീരിയൻ സംഘാഗങ്ങളെ കുടുക്കിയത് സി ഐ എം ജെ അരുണും സംഘവും

സ്വന്തം ലേഖകൻ

മഞ്ചേരി: മഞ്ചേരി അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ഓൺലൈൻ വഴി 70 ലക്ഷം രൂപയോളം തട്ടിപ്പു നടത്തിയ നൈജീരിയൻ സംഘാ‌ഗങ്ങൾ പിടിയിൽ.

മലപ്പുറം മഞ്ചേരി സഹകരണ ബാങ്കിന്റെ കസ്റ്റമേർ ബാങ്കിങ് സെർവർ ഓൺലൈൻ വഴി ഹാക്ക് ചെയ്ത് കസ്റ്മാരുടെ നൽകിയിരുന്ന മൊബൈൽ നമ്പറുകൾ മാറ്റി. പകരം ഹാക്കർമാർ തട്ടിപ്പിനായി വ്യാജമായി സിം കാർഡുകൾ സംഘടിപ്പിച്ചു ആ നമ്പറുകളിലേക്കു ഒടിപി വരുന്നവിധം തയ്യാറാക്കിയശേഷം മൈബൈൽ ബാങ്കിങ് ഇല്ലാത്ത കസ്റ്റമേരുടെ ദിവസേനയുള്ള ട്രാൻസേഷൻ പരിധി ഉയർത്തിയാണ് 4 അക്കൗണ്ട് ഹോൾഡർ മാരുടെ 70 ലക്ഷം രൂപയോളം തട്ടിപ്പ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനേജർ അബ്ദുൾ നാസറിൻ്റെ പരാതി ജില്ലാ പോലീസ് മേധാവിക്ക് സുജിത് ദാസ് ഐ പി എസ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി ബാങ്കിൽ നൽകിയ വ്യാജമായ നമ്പറുകളെ കുറിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്കുള്ള അറസ്റ്റിലേക്ക് നയിച്ചത്.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീർ ,സൈബർ ഉദ്യോഗസ്ഥരെയും ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരെയും കൂടി ടീം രൂപീകരിക്കുകയും സൈബർ ക്രൈം പോലീസ് എസ് എച്ച് ഒ എം ജെ അരുണിന്റെ നേതൃത്വത്തിൽ 15 ദിവസമായി ഡൽഹിയിൽ തങ്ങി നിന്നുള്ള അന്വേഷണമാണ് നൈജീരിയൻ സ്വദേശികളായ ഇമ്മാക്കുലേറ്റ് ചിന്നസ എന്ന യുവതിയേയും ഇഖെന്ന കോസ്മോസ് എന്ന യുവാവിനേയും പിടിയിലാകുന്നതിനിടയാക്കിയത്. 19 ബാങ്കുകളിലെക്കായിട്ടാണ് പ്രതികൾ ക്യാഷ് ട്രാൻസ്ഫർ ചെയ്തു മാറ്റിയത്.

ബീഹാർ, മിസോറം, വെസ്റ്റ് ബംഗാൾ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലെ വ്യാജമായ മേൽവിലാസങ്ങൾ നൽകിയാണ് തട്ടിപ്പുകാർ പലരുടെയും അക്കൗണ്ട് ഓപ്പൺ ചെയ്തിരിക്കുന്നതെന്നും എടിഎം വഴിയായി ഡൽഹി, മുബൈ, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നായിട്ടാണ് പ്രതികൾ ക്യാഷ് പിൻവലിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ബാങ്കിൽ നിന്ന് തട്ടിയെടുത്ത ക്യാഷിൽ ഭൂരിഭാഗവും നൈജീരിയയിലേക്കു കൈമാറ്റം ചെയ്യുകയും,ഇടനിലക്കാരായി പ്രവർത്തിച്ചു ബാങ്കിടപാടുകൾ നടത്തിയവർക്ക് കമ്മീഷനായി നൽകിയതായും പ്രതികൾ സമ്മതിച്ചു.

ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്തു കസ്റ്റമറുടെ ഡാറ്റ കൈക്കലാക്കാനായി ബാങ്ക് സെർവേറും, മൊബൈൽ ബാങ്കിങ് സെർവർ കൈകാര്യം ചെയ്തിരുന്നത്. പ്രൈവറ്റ് കമ്പനികൾക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതിനെ കുറിച്ചും അന്വേഷിച്ചു വരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്‌പെക്ടർ അരുൺ എം ജെ അറിയിച്ചു. പ്രതികളെ ഡൽഹിയിൽ പോയി പിടികൂടുന്നതിനായുള്ള പോലീസ് ടീമിൽ സൈബർ പോലീസ് സ്റ്റേഷനിലെയും, സൈബർ സെല്ലിലെയും, വനിതാ പോലീസ് സ്റ്റേഷനിലെയും ഡിഎൻഎസ്എഎഫ് ടീമിലെയും സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ റിയാസ്, ശൈലേഷ്, സലിം, രഞ്ജിത്ത്, ദീപ, ദിനേശ്, ഡ്രൈവർ ഉദ്യോഗസ്ഥരായി രാമചന്ദ്രൻ, ഗിരീഷ് എന്നിവരുമുണ്ടായിരുന്നു.