അയർക്കുന്നത്തെ പതിനഞ്ചുകാരി ക്രൂരബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്; കൊലപാതകം നടത്തിയത് ശ്വാസം മുട്ടിച്ച്: ശരീരത്തിൽ പരിക്കുകളൊന്നുമില്ല: പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും
ക്രൈം ഡെസ്ക് കോട്ടയം: അയർക്കുന്നത്ത് പതിനഞ്ചുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ക്രൂരമായ ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ കഴുത്തിൽ ഷോൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മാർട്ടം വിശദമായ പോസ്റ്റ്മാർട്ടം റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർ ഡിവൈഎസ്പി ആർ.ശ്രീകുമാറിനു കൈമാറും. ഇതിനിടെ ഞായറാഴ്ച ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കിയ പ്രതി, അയർക്കുന്നം ചേലക്കുന്നേൽ അജേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. ശനിയാഴ്ച ഉച്ചയോടെയാണ് അയർക്കുന്നം അരീപ്പറമ്പ് ചെന്നിക്കര […]