Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: അടിപിടി കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ.

തമിഴ്നാട് തേനി സ്വദേശിയായ മരുച്ചാമി എന്ന് വിളിക്കുന്ന കാർത്തിക് (29) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ പാലസ് എന്നയാളെയാണ് കാർത്തിക് ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയും സുഹൃത്തും അയർക്കുന്നം ജംഗ്ഷന് സമീപമുള്ള ലോഡ്ജിൽ, ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. ഇവിടെയുള്ള പൊതു ബാത്റൂമിന്റെ വാതിൽ തട്ടി പൊളിച്ചത് കാര്‍ത്തിക് ആണ് എന്ന് പാലസ് ലോഡ്ജ് ഉടമയോട് പറഞ്ഞതിന്റെ വിരോധം മൂലം ഇയാള്‍ കഴിഞ്ഞദിവസം രാത്രി പാലസിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് അയക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാർത്തികിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ മധു.ആർ, എസ്.ഐ മാരായ സജു റ്റി.ലൂക്കോസ്, സുരേഷ്, എ.എസ്.ഐ ആന്റണി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.