ഇൻസ്റ്റാഗ്രാം വഴി  പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി ഏറ്റുമാനൂർ പോലീസിൻ്റെ പിടിയിൽ

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി ഏറ്റുമാനൂർ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: പോക്സോ കേസിൽ പ്രതി അറസ്റ്റിൽ.

എറണാകുളം യു.സി കോളേജ് ഭാഗത്ത് അരിമ്പൂക്കാരൻ വീട്ടിൽ സഞ്ജു (20) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയെ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിജീവിത ഈ കാര്യം അമ്മയോട് പറയുകയും തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ എസ്.ഐ പ്രശോഭ് കെ.കെ, എ.എസ്.ഐ ഷാജിമോൻ, സി.പി.ഓ മാരായ ഡെന്നി പി.ജോയ്, പ്രവീൺ പി നായർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്