കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയെയും ഉദ്യോഗസ്ഥരെയും ആക്രമിച്ചു;  കടുത്തുരുത്തി സ്വദേശി അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയെയും ഉദ്യോഗസ്ഥരെയും ആക്രമിച്ചു; കടുത്തുരുത്തി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കടുത്തുരുത്തി:
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയെയും ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ.

കടുത്തുരുത്തി മുട്ടുചിറ ഭാഗത്ത് കൊല്ലം പറമ്പിൽ വീട്ടിൽ കുര്യൻ മകൻ പുക തോമ എന്ന് വിളിക്കുന്ന തോമസ് (40)നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞ മാസം 28 ആം തീയതി വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന ഗുണ്ടയായ അലോട്ടിയെയും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും കോടതി വരാന്തയിൽ വച്ച് ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ ബാംഗ്ലൂരിൽ നിന്നും പിടികൂടുകയായിരുന്നു.

ഇയാൾക്ക് കടുത്തുരുത്തി, മൂവാറ്റുപുഴ എക്സൈസ് എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ഈസ്റ്റ് സ്റ്റേഷൻ എസ്. എച്ച്.ഓ യു ശ്രീജിത്ത്, എസ് ഐ മാരായ അനുരാജ്, അജിത്ത് സി.പി.ഓ മാരായ പ്രതീഷ് രാജ്, ജയൻ, വിപിൻ, ബൈജു, ശ്രാവൺ, നിതാന്ത്, ശ്യാം.എസ്.നായർ, സനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.